ഷെയ്‌ഖ് ഹസീനയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി.

ധാക്ക: മുൻ പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീനയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി ബംഗ്ളാദേശ്. സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനിടെ പലചരക്കുകട ഉടമയായ അബു സെയ്‌ദ് വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിലാണ് ഹസീനയ്ക്കെതിരെ കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്.ഹസീനയ്ക്കെതിരെ കുറ്റം ചുമത്തുന്നതിന് ധാക്ക ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി അനുമതി നല്‍കി. ഹസീനയെക്കൂടാതെ അവാമി ലീഗ് ജനറല്‍ സെക്രട്ടറി ഉബൈദുല്‍ ഖാദർ, മുൻ ആഭ്യന്തര മന്ത്രി അസദുസ്‌മാൻ ഖാൻ കമല്‍, മുൻ പൊലീസ് ഇൻസ്‌പെക്ടർ ജനറല്‍ ചൗധരി അബ്‌ദുല്ല അല്‍ മാമൂൻ എന്നിവരുള്‍പ്പെടെ ആറുപേരാണ് കേസിലെ പ്രതികള്‍….

Read Full News

പ്രധാനമന്ത്രി ദുരന്ത മേഖല സന്ദർശിച്ചു;പ്രതീക്ഷയോടെ കേരളം.

കല്‍പ്പറ്റ: ദുരന്തമുഖത്ത് കേരളം ഒറ്റയ്ക്കല്ലെന്നും രാജ്യം ഒപ്പമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് നരേന്ദ്രമോദി അവലോകന യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.നാശനഷ്ടങ്ങള്‍ വിശദമായ മെമ്മോറാണ്ടമായി നല്‍കാന്‍ മോദി സംസ്ഥാനത്തോട് ആവശ്യപ്പെട്ടു. എത്ര വീടുകള്‍ തകര്‍ന്നു, എത്ര നാശനഷ്ടം ഉണ്ടായി, ഏത് രീതിയില്‍ ജനങ്ങളുടെ പുനരധിവാസം നടത്താനുദ്ദേശിക്കുന്നു തുടങ്ങി കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ള വിശദമായ കണക്കുകള്‍ ഉള്‍പ്പെട്ട മെമ്മോറാണ്ടമാണ് സമര്‍പ്പിക്കേണ്ടത്. ഇത് സഹായം പ്രഖ്യാപിക്കുന്നതിന് മുന്‍പുള്ള നടപടിക്രമങ്ങളുടെ ഭാഗമാണ്. കേരളത്തിനൊപ്പമുണ്ടെന്നും പണം തടസ്സമാകില്ലെന്നും സഹായം ലഭ്യമാക്കുമെന്നും ഇന്ന് കളക്ടേറ്റില്‍ നടന്ന…

Read Full News

പ്രതിഷേധക്കാരുടെ ഭീഷണി; ബംഗ്ലാദേശ് ചീഫ് ജസ്റ്റിസ് രാജിവച്ചു.

ബംഗ്ലാദേശില്‍ ചീഫ് ജസ്റ്റിസ് ഒബൈദുള്‍ ഹസ്സൻ രാജി വച്ചു. അതിക്രമിച്ചെത്തിയ കലാപകാരികള്‍ കോടതി വളഞ്ഞ് ഭീഷണി മുഴക്കുകയായിരുന്നു.ഒരു മണിക്കൂറിനുള്ളില്‍ സ്ഥാനമൊഴിയണമെന്നായിരുന്നു പ്രക്ഷോഭക്കാർ അന്ത്യശാസനം നല്‍കിയത്. രാജി വച്ചില്ലെങ്കില്‍ ചീഫ് ജസ്റ്റിസുമാരുടെയും ജഡ്ജിമാരുടെയും വസതികള്‍ ആക്രമിക്കുമെന്നും ആക്രമികള്‍ ഭീഷണി മുഴക്കി. രാജ്യത്തുടനീളമുള്ള സുപ്രീം കോടതിയിലെയും കീഴ്‌ക്കോടതികളിലെയും ജഡ്ജിമാരുടെ സുരക്ഷയെ കണക്കാക്കിയാണ് താൻ സ്ഥാനമൊഴിയുന്നതെന്ന് ജസ്റ്റിസ് ഒബൈദുള്‍ ഹസ്സൻ പറഞ്ഞു. ശനിയാഴ്ച്ച വൈകുന്നേരത്തോടെ തന്റെ രാജിക്കത്ത്പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. ചീഫ് ജസ്റ്റിസ് ഫുള്‍ കോർട്ട് മീറ്റിംഗ്…

Read Full News

ബംഗ്ലാദേശിൽ എടക്കാല സർക്കാർ ചുമതലയേറ്റു.

ബംഗ്ലാദേശില്‍ നൊബേല്‍ ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തില്‍ 15 അംഗ ഇടക്കാല മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.ഹസീനയുടെ 15 വർഷത്തെ  ഭരണത്തിനെതിരെ വിദ്യാർത്ഥി പ്രവർത്തകർ പ്രക്ഷോഭം നയിച്ച ആഴ്ചകളോളം നടന്ന അക്രമത്തെത്തുടർന്ന് ബംഗ്ലാദേശിൽ സമാധാനം പുനഃസ്ഥാപിക്കുകയും പുതിയ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയുമാണ് യൂനുസിൻ്റെ പ്രധാന ചുമതല. “ ഞാൻ ഭരണഘടനയെ ഉയർത്തിപ്പിടിക്കുകയും പിന്തുണയ്ക്കുകയും സംരക്ഷിക്കുകയും ചെയ്യും, എൻ്റെ കടമകൾ ആത്മാർത്ഥമായി നിർവഹിക്കുകയും ചെയ്യും, ”  യൂനുസ് തൻ്റെ സത്യപ്രതിജ്ഞയുടെ ഭാഗമായി പറഞ്ഞു. പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ വിദേശ നയതന്ത്രജ്ഞർ, സിവിൽ സൊസൈറ്റി അംഗങ്ങൾ, പ്രമുഖ…

Read Full News

ഇന്ത്യക്ക് വെങ്കലം ; താരമായി പിആർ ശ്രീജേഷ് .

പാരിസ്: പാരിസ് ഒളിംപിക്‌സ് ഹോക്കിയില്‍ ഇന്ത്യയ്ക്ക് വെങ്കലം. സ്‌പെയിനിനെ ഒന്നിനെതിരെ രണ്ട് ഗോളുകളെടുത്താണ് ഇന്ത്യ വെങ്കലം നിലനിര്‍ത്തിയത്. 2021 ടോക്കിയോ ഒളിംപിക്സിലും ഇന്ത്യ വെങ്കലമെഡല്‍ കരസ്ഥമാക്കിയിരുന്നു. ഇരട്ടഗോളുമായി തിളങ്ങിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ്ങാണ് ഇന്ത്യയുടെ വിജയത്തിന് കാരണം. പാരിസ് ഒളിംപിക്സോടെ വിരമിക്കല്‍ പ്രഖ്യാപിച്ച ഇന്ത്യന്‍ ഹോക്കി ഗോള്‍കീപ്പറും മലയാളി താരവുമായ പിആർ ശ്രീജേഷിന് വെങ്കലത്തോടെ വിടവാങ്ങാം. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് ഇന്ത്യയുടെ ഗംഭീര തിരിച്ചുവരവ്. ഒന്നാം ക്വാര്‍ട്ടറിലെ 18-ാം മിനിറ്റില്‍ സ്‌പെയിനാണ് ആദ്യം ലീഡെടുത്തത്….

Read Full News

പ്രക്ഷുബ്ധം; വഖഫ് ബിൽ ലോകസഭയിൽ .

ന്യൂഡല്‍ഹി: ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ബില് എന്ന് കോണ്ഗ്രസ് ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യത്തിനും മതത്തിനും നേരയുള്ള ആക്രമണം. മുസ്ലിം ഇതര വിഭാഗങ്ങള് എത്തുന്നത് മതസ്വാതന്ത്ര്യത്തിന് മേലുള്ള വെല്ലുവിളി. രാമക്ഷേത്ര ഭരണസമിതിയില് അഹിന്ദുക്കളെ അംഗങ്ങളാക്കുമോ എന്ന് ചോദിച്ച കോണ്ഗ്രസ് ഭരണഘടനക്ക് നേരെയുള്ള ആക്രമണമാണെന്നും ചൂണ്ടിക്കാട്ടി.വഖഫ് ബോർഡിന്റെയും വഖഫ് കൗൺസിലിന്റെയും അധികാരങ്ങളെ തകർക്കുന്നതാണിതെന്ന് എന്.കെ പ്രേമചന്ദ്രന് എം.പി പറഞ്ഞു. ദേവസ്വം ബോർഡില് ഹിന്ദുവല്ലാത്ത ആളെ ഉള്പെടുത്തുമോയെന്ന് കെ.സി വേണുഗോപാൽ ചോദിച്ചു.ഇത് ഭരണഘടന തത്വങ്ങള്ക്ക് വിരുദ്ധമാണ്. ഈ നിയമം ജുഡീഷ്യൽ പരിശോധനക്ക് വിധേയമാക്കിയാൽ അത്…

Read Full News

പ്രധാനമന്ത്രി ശനിയാഴ്ച വയനാട്ടിൽ.

വയനാട് :പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ഉരുള്‍പൊട്ടല്‍ നടന്ന വയനാട് ദുരന്ത മേഖല സന്ദർശിക്കും. കണ്ണൂർ വിമാനത്താവളത്തില്‍ ഇറങ്ങിയ ശേഷം ഹെലികോപ്റ്ററില്‍ വയനാട്ടിലേക്ക് എത്തും.ദുരന്ത മേഖലയും ക്യാമ്ബും പ്രധാനമന്ത്രി സന്ദർശിക്കും. ദുരന്തത്തെക്കുറിച്ച്‌ അറിഞ്ഞ സമയം മുതല്‍ കേരളത്തിന് മോദി എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തിരുന്നു. ദില്ലിയില്‍ നിന്നും പ്രത്യേക വിമാനത്തിലായിരിക്കും മോദി കണ്ണൂർ വിമാനത്താവളത്തിലെത്തുക. ദുരന്തബാധിത പ്രദേശങ്ങള്‍ അദ്ദേഹം ഹെലികോപ്റ്ററില്‍ സന്ദർശിക്കും. അതിന് ശേഷം ദുരിതബാധിതർ താമസിക്കുന്ന ക്യാംപുകളും അദ്ദേഹം സന്ദർശിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

Read Full News

ഇസ്മാഈല്‍ ഹനിയ്യയുടെ പിൻഗാമി യഹ്‍യ സിൻവാര്‍ .

ടെൽ അവീവ്: ഹമാസ് തങ്ങളുടെ സൈനിക, രാഷ്ട്രീയ മേധാവിയായി യഹ്യ സിൻവാറിനെ പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനത്തിന് ശേഷം തീവ്രവാദ സംഘടനയുടെ ശക്തികേന്ദ്രം ഫലസ്തീനിലെ ഗാസയിലേക്ക് മാറും.ജൂലൈ 31 ന് ടെഹ്‌റാനിൽ കൊല്ലപ്പെട്ട ഹമാസ് രാഷ്ട്രീയ മേധാവി ഇസ്മായിൽ ഹനിയയുടെ സ്ഥാനത്താണ് യഹ്‌യ സിൻവാർ. ഹനിയേയും അദ്ദേഹത്തിൻ്റെ മുൻഗാമിയായ ഖാലിദ് മഷാലും ഖത്തറിലെ ദോഹയിൽ നിന്നാണ് ഹമാസിനെ നയിച്ചിരുന്നത്. എന്നിരുന്നാലും, 2023 ഒക്ടോബർ 7 ലെ കൊലപാതകത്തിൻ്റെ സൂത്രധാരനെന്ന് ഇസ്രായേൽ വിശ്വസിക്കുന്ന സിൻവാർ, തെക്കൻ ഗാസയിലെ റഫ അല്ലെങ്കിൽ…

Read Full News

ബംഗ്ലാദേശിൽ സര്‍ക്കാരിനെ പ്രൊഫസര്‍ മുഹമ്മദ് യൂനുസ് നയിക്കും.

ധാക്ക: ബംഗ്ലാദേശില്‍ ശൈഖ് ഹസീനയുടെ രാജിയെ തുടര്‍ന്ന് രൂപീകരിക്കുന്ന ഇടക്കാല സര്‍ക്കാരിനെ നൊബേല്‍ സമ്മാന ജേതാവ് പ്രൊഫസര്‍ മുഹമ്മദ് യൂനുസ് നയിക്കും.സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവ് ഡോ. മുഹമ്മദ് യൂനുസ് ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിൻ്റെ മുഖ്യ ഉപദേഷ്ടാവ് ആകുമെന്ന് വിവേചന വിരുദ്ധ വിദ്യാർത്ഥി പ്രസ്ഥാനത്തിൻ്റെ കോ-ഓർഡിനേറ്റർമാർ ചൊവ്വാഴ്ച പറഞ്ഞു. . ഹസീന രാജ്യം വിട്ടതിനാൽ പാർലമെൻ്റ് പിരിച്ചുവിട്ട് ഇടക്കാല സർക്കാർ രൂപീകരിക്കുമെന്ന് ബംഗ്ലാദേശ് പ്രസിഡൻ്റ് മുഹമ്മദ് ഷഹാബുദ്ദീൻ പറഞ്ഞതിന് പിന്നാലെയാണിത്. പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതുപോലെ, രാജ്യത്തെ…

Read Full News

മക്കൾ പറഞ്ഞു ,ഞാൻ പൂർണ്ണ സത്യഹാരി; ചീഫ് ജസ്റ്റിസ്.

ന്യൂഡൽഹി :മകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് താൻ സസ്യാഹാരിയായെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ക്രൂരത രഹിതമായി ജീവിക്കാൻ മകള്‍ തന്നോട് ആവശ്യപ്പെട്ടതോടെയാണ് മാംസാഹാരം ഉപേക്ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു. താനോ ഭാര്യയോ പട്ട്, തുകല്‍ ഉല്‍പ്പന്നങ്ങള്‍ ഇപ്പോള്‍ വാങ്ങാറില്ലെന്നും ചന്ദ്രചൂഡ് പറഞ്ഞു. എനിക്ക് പ്രത്യേക കഴിവുള്ള രണ്ട് പെണ്‍മക്കളുണ്ട്. ഞാൻ എന്ത് ചെയ്താലും അവർ എന്നെ പ്രചോദിപ്പിക്കുന്നു. ക്രൂരതയില്ലാത്ത ജീവിതം നയിക്കണമെന്ന് എൻ്റെ മകള്‍ പറഞ്ഞതിനാലാണ് ഞാൻ അടുത്തിടെ സസ്യാഹാരിയാതെന്നും അദ്ദേഹം പറഞ്ഞു. പാലും തേനും…

Read Full News