കേരള ക്ഷേത്രങ്ങളിലെ സ്വർണ്ണം റിസർവ് ബാങ്കിൽ നിക്ഷേപിക്കാൻ നീക്കം.
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളിലെ 500 കിലോ സ്വര്‍ണം അഞ്ചു വര്‍ഷത്തേക്ക് റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കാൻ തീരുമാനം.ക്ഷേത്രങ്ങളില്‍ ഉപയോഗിക്കാതെ കിടക്കുന്ന സ്വര്‍ണം റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കുന്നതു വഴി ദേവസ്വം ബോര്‍ഡിന് പ്രതിവര്‍ഷം ആറ് കോടി രൂപ പലിശയായി ലഭിക്കും. ഇത് ബോര്‍ഡിന്റെ ചെലവുകള്‍ക്ക് ഉപയോഗിക്കാനാവും. സ്വര്‍ണ വിലയ്‌ക്ക് ആനുപാതികമായി രണ്ടേകാല്‍ ശതമാനം പലിശയാണ് സ്വര്‍ണ നിക്ഷേപത്തിന് കിട്ടുക. എസ്.ബി.ഐയുടെ മുംബയ് ശാഖയാണ് സ്വര്‍ണ നിക്ഷേപത്തിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുക.ക്ഷേത്രങ്ങളിലെ ആഭരണങ്ങള്‍ ദൈനംദിന ഉപയോഗത്തിനുള്ളവ, പൗരാണിക ആഭരണങ്ങള്‍, ആട്ട വിശേഷത്തിന്…

