ഇറാന്റെ ആക്രമണത്തിന് യുഎസ് തിരിച്ചടി ;യുദ്ധഭീതിയിൽ പശ്ചിമേഷ്യ.
ഇറാഖിലെ മൂന്നു കേന്ദ്രങ്ങളില്‍ യു.എസ് ആക്രമണം. ഇറാൻ പിന്തുണയുള്ള ഹിസ്ബുല്ല ഉള്‍പ്പെടെയുള്ള ഗ്രൂപ്പുകളുടെ കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്.യു.എസ് സൈനികരെ ലക്ഷ്യമിട്ട് ഇറാഖിലെ ഇര്‍ബില്‍ എയര്‍ബേസിലും സിറിയയിലും നടന്ന ആക്രമണ പരമ്ബരകള്‍ക്ക് മറുപടിയായാണ് നടപടിയെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിൻ പറഞ്ഞു. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും സിവിലിയന്മാര് ഉള്‍പ്പെടെ 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇറാഖ് അധികൃതര്‍ പറഞ്ഞു. നേരത്തേ ഇര്‍ബിലില്‍ യു.എസ് എയര്‍ബേസില്‍ ഇറാൻ അനുകൂല സംഘങ്ങള്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്നു യു.എസ് ഉദ്യോഗസ്ഥര്‍ക്ക്…

