കേരളത്തിലെ പ്രധാന നഗരങ്ങളില്‍ ഭീകരാക്രമണത്തിന് പദ്ധതി; പ്രതി അറസ്റ്റിൽ .
കൊച്ചി :പാലക്കാട്ടും തൃശൂരും മാറി മാറി കൂടിയാലോചനയും ആസൂത്രണവും , ഐഎസ്ഐഎസ് തൃശൂര്‍ മൊഡ്യൂള്‍ നേതാവ് സയീദ് നബീല്‍ അഹമ്മദ് ചെന്നൈയില്‍ അറസ്റ്റില്‍. എൻഐഎയുടെ പിടിയിലായത് നേപ്പാളിലേക്ക് കടക്കാൻ ശ്രമിക്കവേ .രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ ഐഎസ്ഐഎസ് (ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് സിറിയ) തൃശൂര്‍ മൊഡ്യൂള്‍ നേതാവിനെ ചെന്നൈയില്‍ നിന്ന് അറസ്റ്റ് ചെയ്തുവെന്ന് ദേശീയ അന്വേഷണ ഏജൻസി(എൻഐഎ) അറിയിച്ചു.ഒളിവിലായിരുന്ന സയീദ് നബീല്‍ അഹമ്മദ് എന്നയാളെയാണ് എൻഐഎയുടെ പ്രത്യേക സംഘം പിടികൂടിയത്. തമിഴ്നാട്ടിലും കര്‍ണാടകയിലുമായി പല സ്ഥലങ്ങളില്‍…

