സിറിയൻ സൈനികത്താവളത്തിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തി.
ടെൽഅവീവ് :സിറിയന്‍ സൈനികത്താവളത്തില്‍ ഇസ്രായേലിന്റെ വ്യോമാക്രമണം. എട്ട് സിറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ ഏഴ് സിറിയന്‍ സൈനികര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പുലര്‍ച്ചെ 1.45 ന് ആണ് സംഭവം. സിറിയയിലെ എഫ്എം ചാനലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പുലര്‍ച്ചെ ഗോലാന്‍ കുന്നുകളില്‍ നിന്ന് സിറിയയിലെ ദരാ ദേഹത്തിലെ സൈനിക താവളത്തിലേക്ക് മിസൈലുകള്‍ പതിക്കുകയായിരുന്നു. സമീപത്തെ നിരവധി സൈനിക താവളങ്ങളും തകര്‍ത്തു. സിറിയന്‍ ഭാഗത്തെ ഗോലാന്‍ കുന്നുകളില്‍ നിന്ന് പെട്ടെന്ന് റോക്കറ്റുകള്‍ തൊടുത്തുവിട്ടതായി ഐഡിഎഫ് പറഞ്ഞു. എന്നാല്‍ ഈ റോക്കറ്റുകള്‍ ഇസ്രായേലിന് കാര്യമായ…

