ബലാത്സംഗത്തിന് വധശിക്ഷ; 10 ദിവസത്തിനുള്ളില്‍ നിയമം കൊണ്ടുവരും; മമത .
കൊൽക്കത്ത:പീഡന കേസിലെ പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്ന ബില്‍ അടുത്തയാഴ്ച നിയമസഭ പാസ്സാക്കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി.ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധം കനക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. 10 ദിവസത്തിനകം ശിക്ഷ ഉറപ്പാക്കുന്ന രീതിയില്‍ നിയമ ഭേദഗതി ചെയ്യുമെന്നാണ് മമത ബാനര്‍ജി അറിയിച്ചിരിക്കുന്നത്.തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാപക ദിനാഘോഷത്തിലാണ് മമത ഈ പ്രഖ്യാപനം നടത്തിയത്. ആര്‍ജി കര് ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയെ തൂക്കി കൊല്ലണം. സര്‍ക്കാരിന് ഈ ഒരു നിലപാട് മാത്രമേയുള്ളൂ. പോലീസ്…

