ബഹ്‌റൈനിലെ പുരാവസ്തു ഗവേഷകർ ഗൾഫിലെ ആദ്യകാല ക്രിസ്ത്യൻ പള്ളി കണ്ടെത്തി.

ബഹ്‌റൈൻ: ബ്രിട്ടീഷ് പുരാവസ്തു ഗവേഷകർ അറേബ്യൻ ഗൾഫിലെ ഏറ്റവും പഴക്കം ചെന്ന ക്രിസ്ത്യൻ നിർമിതികളിലൊന്ന് കണ്ടെത്തിയതായി ബഹ്‌റൈൻ ന്യൂസ് ഏജൻസി (ബിഎൻഎ) റിപ്പോർട്ട് ചെയ്യുന്നു. ബഹ്‌റൈൻ കിംഗ്ഡത്തിലെ മുഹറഖിലെ സമാഹിജിൽ സ്ഥിതി ചെയ്യുന്ന ഈ കണ്ടെത്തൽ ഈ പ്രദേശത്തെ ഒരു പുരാതന ക്രിസ്ത്യൻ സമൂഹത്തിൻ്റെ ആദ്യത്തെ ഭൗതിക തെളിവുകൾ നൽകുന്നു. CE 4-ആം നൂറ്റാണ്ടിൻ്റെ മദ്ധ്യം മുതൽ 8-ആം നൂറ്റാണ്ടിൻ്റെ മദ്ധ്യം വരെ ഈ സ്ഥലം കൈവശപ്പെടുത്തിയിരുന്നതായി റേഡിയോകാർബൺ ഡേറ്റിംഗ് സ്ഥിരീകരിച്ചു. ഏകദേശം 610 CE-ൽ ഇസ്‌ലാം…

Read More

ജോ ബൈഡൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറി, കമലാ ഹാരിസ് സ്ഥാനാർഥി.

വാഷിങ്ടണ്‍: ജോ ബൈഡന്റെ പിന്മാറ്റത്തോടെ വൈസ് പ്രസിഡന്റ് കമല ഹാരിസ് സ്ഥാനാർഥിയാകണമെന്ന ആവശ്യം ശക്തമാകുന്നു. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോ ബൈഡൻ തന്നെയാണ് കമലയുടെ പേര് നിർദേശിച്ചത്.ഒരു വനിത പ്രസിഡന്റുപോലും ഉണ്ടായിട്ടില്ലാത്ത യുഎസില്‍ അടുത്ത മാസം നടക്കുന്ന ഡെമോക്രാറ്റ് പാർട്ടി കണ്‍വൻഷനിലാണ് പ്രസിഡന്റ് സ്ഥാനാർഥിയെ ഔദ്യോഗികമായി നാമനിർദേശം ചെയ്യുന്നത്. എന്നാല്‍ ബൈഡനെ തോല്‍പിക്കുന്നതിലും നിഷ്പ്രയാസം കമലയെ തോല്‍പ്പിക്കാനെന്ന് എതിരാളിയും മുൻ അമേരിക്കൻ പ്രസിഡന്റുമായ ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു. തന്നെ സ്ഥാനാർഥിയാക്കാനുള്ള പ്രസിഡന്റിന്റെ നിർദേശം ബഹുമതിയാണെന്നും പാർട്ടിയുടെ നോമിനേഷൻ…

Read More

മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വൻ മയക്കുമരുന്ന് വേട്ട.

സുൽത്താൻബത്തേരി :അതിമാരക മയക്കുമരുന്നായ മെത്താഫിറ്റമിനുമായി യുവാവ് അറസ്റ്റിൽ മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് മൈക്ക് മരുന്ന് പിടികൂടിയത്. മാരക മയക്കുമരുന്നായ 160.77 ഗ്രാം മെത്താഫിറ്റമിനാണ് പിടികൂടിയത്.കൊല്ലം കരുനാഗപ്പള്ളി തൊടിയൂർ വില്ലേജിൽ തഴവ ചിറ്റുമൂല സ്വദേശി ഇടമരത്തു വീട്ടിൽ എൻ.അൻവർഷായാണ് പിടിയിലായത് 32 വയസുകാരനായ ഇയാൾ ദുബായിൽ സ്വന്തമായ ആയുർവേദ ആശുപത്രി നടത്തുന്ന ആളാണ്. എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ബാംഗ്ലൂരിൽ നിന്നും മയക്കുമരുന്ന് വാങ്ങി കൊച്ചിയിലേക്ക് ചില്ലറവിൽപ്പനക്കായി കൊണ്ടു പോകവേയാണ് ഇയാൾ പിടിയിലായത്.വിപണിയിൽ 5…

Read More

ദക്ഷിണ കൊറിയ കൂറ് മാറിയ നോർത്ത് കൊറിയക്കാരനെ മന്ത്രിയാക്കി.

ഉത്തരകൊറിയയില്‍നിന്നു കൂറുമാറിയ നയതന്ത്രജ്ഞൻ തായി യോംഗ് ഹോയ്ക്ക് ദക്ഷിണകൊറിയയില്‍ മന്ത്രിപദവി. കൊറിയകളുടെ ഏകീകരണവിഷയത്തില്‍ പ്രസിഡന്‍റ് യൂണ്‍ സുക് ഇയോളിന് ഉപദേശം നല്കുന്ന സമിതിയുടെ നേതാവായിട്ടാണ് നിയമനം.സഹമന്ത്രിക്കു തുല്യമാണ് പദവി. അറുപത്തിരണ്ടുകാരനായ തായി യോംഗ് 2016ല്‍ ബ്രിട്ടനില്‍ ഉത്തരകൊറിയയുടെ ഡെപ്യൂട്ടി അംബാസഡറായിരിക്കേ ദക്ഷിണകൊറിയയിലേക്കു കടക്കുകയായിരുന്നു. മക്കള്‍ക്കെങ്കിലും നല്ല ജീവിതം കിട്ടണമെന്നു വിചാരിച്ചാണ് കൂറുമാറിയതെന്ന് അദ്ദേഹം പറഞ്ഞു. 2020ല്‍ ദക്ഷിണകൊറിയൻ പാർലമെന്‍റില്‍ മത്സരിച്ചുജയിക്കുന്ന ആദ്യ ഉത്തരകൊറിയക്കാരനെന്ന ബഹുമതി നേടിയിരുന്നു. ഇക്കഴിഞ്ഞ ഏപ്രിലിലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഏകീകരണ വകുപ്പ് കൈകാര്യം…

Read More

മാവോയിസ്റ്റ് പ്രവർത്തകൻ കൊച്ചിയിൽ പിടിയിൽ

കൊച്ചി:മാവോയിസ്റ്റ് കബനി ദളത്തിലുൾപ്പെട്ട മാവോവാദി കൊച്ചിയിൽ പിടിയിൽ. തൃശ്ശൂർ സ്വദേശിയായ ആഷിക് എന്ന മനോജാണ് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ പിടിയിലായത്.വ്യാഴാഴ്ച എറണാകുളം സൗത്ത് റെയിൽവേ സ്‌റ്റേഷനിൽ വെച്ചാണ് 26കാരനായ മനോജിനെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) പിടികൂടിയിരുന്നു. മാവോയിസ്റ്റ് നേതാക്കളുമായി സജീവ ബന്ധമുണ്ടായിരുന്ന തൃശൂർ വിയ്യൂർ സ്വദേശി മനോജിനെ കഴിഞ്ഞ വർഷം ഫെബ്രുവരി മുതൽ കാണാതായിരുന്നു.സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിലെ എസ്.പി. തപോഷ് ബസുമതാരിയുടെ കീഴലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. കൊച്ചിയിൽ പണം സംഘടിപ്പിക്കാൻ എത്തിയതായിരുന്നു ഇയാളെന്നാണ്…

Read More

ബംഗ്ലാദേശിൽ അശാന്തി:മരണം 39 കവിഞ്ഞു.

ഡാക്ക :സർക്കാർ ജോലികൾക്കുള്ള ക്വാട്ട സമ്പ്രദായത്തെച്ചൊല്ലി 39 പേരുടെ മരണത്തിനിടയാക്കിയ മാരകമായ ഏറ്റുമുട്ടലുകളെ  തുടർന്ന് രാജ്യത്തിലെ പൗരന്മാരെ അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ദൃശ്യമാധ്യമത്തിൽപ്രത്യക്ഷപ്പെട്ടതിന് തൊട്ടുപിന്നാലെ വ്യാഴാഴ്ച ബംഗ്ലാദേശി വിദ്യാർത്ഥികൾ സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററിന് തീയിട്ടു . സിവിൽ സർവീസ് നിയമന പരിഷ്‌കാരങ്ങൾ ആവശ്യപ്പെട്ട് നൂറുകണക്കിന് പ്രതിഷേധക്കാർ തെരുവിൽ ഇറങ്ങി.പോലീസ് ഇവരെ റബ്ബർ ബുള്ളറ്റുകൾ പ്രയോഗിച്ച് നേരിടുകയായിരുന്നു. ഇതോടെ കോപാകുലരായ ജനക്കൂട്ടം  ധാക്കയിലെ ബിടിവിയുടെ ആസ്ഥാനത്തേക്ക് പിന്മാറുന്ന ഉദ്യോഗസ്ഥരെ പിന്തുടരുകയും റിസപ്ഷൻ കെട്ടിടത്തിനും പാർക്ക് ചെയ്തിരുന്ന ഡസൻ കണക്കിന് വാഹനങ്ങൾക്കും തീയിട്ടു. ഹസീനയുടെ…

Read More

മറുനാട്ടുകാർക്ക് തിരിച്ചടി; ജോലിക്ക് കന്നഡികര്‍ക്ക് നൂറു ശതമാനം സംവരണം.

മറുനാട്ടുകാർക്ക് തിരിച്ചടി; ജോലിക്ക് കന്നഡികര്‍ക്ക് നൂറു ശതമാനം സംവരണം ബെംഗളൂരു: ഗ്രൂപ്പ് സി, ഗ്രൂപ്പ് ഡി തസ്തികകളിൽ സ്വകാര്യ സ്ഥാപനങ്ങളിൽ കന്നഡിഗർക്ക് 100 ശതമാനം സംവരണം നിർബന്ധമാക്കുന്ന ബില്ലിന് കർണാടക മന്ത്രിസഭ അംഗീകാരം നൽകിയതായി മുഖ്യമന്ത്രി സിദ്ധരാമയ്യ ചൊവ്വാഴ്ച അറിയിച്ചു. തിങ്കളാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ എല്ലാ സ്വകാര്യവ്യവസായങ്ങളിലും ‘സി, ഡി’ ഗ്രേഡ് തസ്തികകളിലേക്ക് 100 ശതമാനം കന്നഡക്കാരെ നിയമിക്കുന്നതിനുള്ള ബില്ലിന് ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകി,” സിദ്ധരാമയ്യ…

Read More

ട്രംപിൻ്റെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയും ഇന്ത്യൻ ബന്ധവും.

വാഷിംഗ്ടണ്‍: വരുന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ഡൊണാള്‍ഡ് ട്രംപ് വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി പ്രഖ്യാപിച്ച ജെഡി വാൻസിൻ്റെ ഭാര്യ ഉഷ ചിലുകുരി വാൻസ് ഇന്ത്യൻ വംശജയാണെന്നതില്‍ രാജ്യത്തിന് അഭിമാനിക്കാനേറെ. റിപ്പബ്ലിക്കൻ പാർട്ടിക്കാരനായ 39-കാരനായ  വാൻസ്, ഇപ്പോൾ സെനറ്റിലെ ആദ്യ ടേമിൽ ജനിച്ചത് ഒഹായോയിലെ മിഡിൽടൗണിലാണ്.   മറൈൻസിൽ ചേർന്ന് ഇറാഖിൽ സേവനമനുഷ്ഠിച്ചു, പിന്നീട് ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും യേൽ ലോ സ്കൂളിൽ നിന്നും ബിരുദം നേടി. സിലിക്കൺ വാലിയിൽ വെഞ്ച്വർ ക്യാപിറ്റലിസ്റ്റായും പ്രവർത്തിച്ചു. 2014-ൽ…

Read More

കേദാർനാഥ് ക്ഷേത്രത്തിൽ വൻ തട്ടിപ്പ്;ജ്യോതിർമഠം ശങ്കരാചാര്യൻ സ്വാമി.

ഡറാഡൂൺ:ഉത്തരാഖണ്ഡിലെ പ്രശസ്ത കേദാർനാഥ് ക്ഷേത്രത്തില്‍നിന്ന് 228 കിലോ സ്വർണം കാണാതായി. ആരോപണവുമായി ജ്യോതിർമഠം ശങ്കരാചാര്യൻ സ്വാമി അവിമുക്തേശ്വരാന്ദ സരസ്വതി രംഗത്ത്.വലിയ സ്വർണ തട്ടിപ്പുകളാണ് നടക്കുന്നതെന്നും ആരാധനാലയങ്ങളിലേക്ക് രാഷ്ട്രീയക്കാർ കടന്നുകയറുകയാണെന്നും അദ്ദേഹം ആരോപിച്ചു. കേദാർനാഥില്‍ നിന്ന് നഷ്ടപ്പെട്ട സ്വർണത്തെക്കുറിച്ച്‌ എന്തുകൊണ്ടാണ് ആരും ചോദ്യം ചോദിക്കാത്തത് . ഇവിടെയുള്ള അഴിമതിക്ക് പിന്നാലെ ഡല്‍ഹിയില്‍ മറ്റൊരു കേദാർനാഥ് പണിയുകയാണ്. അവിടെയും മറ്റൊരു അഴിമതിക്ക് വഴിതെളിയുകയാണ്. ഇപ്പോള്‍ 228 കിലോ സ്വർണമാണ് കേദാർനാഥില്‍ നിന്ന് നഷ്ടപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഒരു അന്വേഷണവും ഇതുവരെ തുടങ്ങിയിട്ടില്ല….

Read More

നേപ്പാളില്‍ കമ്മ്യൂണിസ്റ്റ് നേതാവ് കെപി ശർമ ഓലി പ്രധാനമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്തു.

കാഠ്മണ്ഡു :നാലാം തവണയാണ് 72 വയസുകാരനായ ഓലി അധികാരത്തിലെത്തുന്നത്. മുൻ പ്രധാനമന്ത്രി പുഷ്പ കമല്‍ ദഹല്‍ പ്രചണ്ഡ ജനപ്രതിനിധിസഭയില്‍ അവിശ്വാസ വോട്ടില്‍ പരാജയപ്പെട്ടതിനെത്തുടർന്നാണ് പുതിയ പ്രധാനമന്ത്രിയെ പ്രസിഡന്റ് റാം ചന്ദ്ര പൗഡേല്‍ അംഗീകരിച്ചത്. ഭരണഘടനാപരമായ ഉത്തരവനുസരിച്ച് നിയമനം ലഭിച്ച് 30 ദിവസത്തിനകം പാർലമെൻ്റിൽ നിന്ന് ഒലിക്ക് വിശ്വാസവോട്ട് നേടേണ്ടതുണ്ട്. 275 സീറ്റുകളുള്ള ജനപ്രതിനിധി സഭയിൽ (HoR) ഒലിക്ക് കുറഞ്ഞത് 138 വോട്ടുകൾ ആവശ്യമാണ്. 2015-2016 കാലഘട്ടത്തിൽ ആദ്യമായി പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച ഒലി, 2018 ഫെബ്രുവരി മുതൽ 2021…

Read More