മൂല്യം കുതിച്ചു കയറി അഫ്ഗാൻ കറൻസി ;ബ്ലൂബെര്‍ഗ് റാങ്കിംഗില്‍ മുന്നിൽ.
കാബൂൾ :അഫ്ഗാനിസ്ഥാന്റെ കറന്‍സിയായ അഫ്ഗാനിയാണ് കഴിഞ്ഞ പാദത്തില്‍ ഏറ്റവും കൂടുതല്‍ മൂല്യ വളര്‍ച്ച നേടിയ കറന്‍സിയെന്ന് ബ്ലൂബെര്‍ഗ് റിപ്പോര്‍ട്ട്.ആഗോള റാങ്കിംഗില്‍ ഒന്നാം സ്ഥാനത്താണ് അഫ്ഗാനി. പല രാജ്യങ്ങളില്‍ നിന്ന് ലഭിക്കുന്ന കോടിക്കണക്കിന് ഡോളറിന്റെ സാമ്ബത്തിക സഹായവും അയല്‍ രാജ്യങ്ങളുമായുള്ള വ്യാപാരം വര്‍ധിച്ചതുമാണ് അഫ്ഗാനിസ്ഥാന് തുണയായത്. ദാരിദ്ര്യത്താല്‍ വലയുന്ന, ലോകത്തിലെ തന്നെ ഏറ്റവും മോശം മനുഷ്യാവകാശ റെക്കോഡുള്ള രാജ്യമാണ് അഫ്ഗാനിസ്ഥാന്‍. മുന്നേറ്റത്തിന് കാരണം രണ്ട് വര്‍ഷം മുമ്ബ് അധികാരം പിടിച്ചെടുത്ത ഭരണകക്ഷിയായ താലിബാന്‍ അഫ്ഗാനിസ്ഥാനെ ശക്തികേന്ദ്രമാക്കാന്‍ നിരവധിനടപടികളാണ് സ്വീകരിച്ചത്….

