അഭിഭാഷകനെതിരെ കള്ളക്കേസ്;സഞ്ജീവ് ഭട്ടിനു 20 വർഷം തടവ് .
അഹമ്മദാബാദ് : മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിനു 20 വർഷം തടവ് ശിക്ഷ. 1996ലെ മയക്കുമരുന്ന് കേസിൽ അഭിഭാഷകനെ കുടുക്കാൻ ശ്രമിച്ചുവെന്നാണ് ശിക്ഷ.ഗുജറാത്തിലെ ബനസ്കന്ത ജില്ലയിലെ പാലൻപുർ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു. സഞ്ജീവ് ഭട്ടിനെ പാലൻപുർ സബ് ജയിലിലേക്ക് കൊണ്ടു പോകും. 1996ല്‍ മയക്കു മരുന്നു പിടികൂടിയ സംഭവത്തില്‍ രാജസ്ഥാൻ സ്വദേശിയായ അഭിഭാഷകൻ സുമർസിങ് രാജ്പുരോഹിതിനെ പ്രതിയാക്കി എടുത്ത കേസിലാണ് കുറ്റക്കാരനെന്നു വിധിച്ചത്. എൻഡിപിഎസ് ആക്‌ട് പ്രകാരമായിരുന്നു…

