ഈ ഡി റെയ്ഡ് ;കോൺഗ്രസ് സ്ഥാപനങ്ങളിൽ നിന്നും നൂറുകണക്കിന് കോടിയുടെ സ്വത്ത് പിടിച്ചെടുത്തു.
ന്യൂഡൽഹി:കോൺഗ്രസുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളായ അസോസിയേറ്റഡ് ജേർണൽസ് ലിമിറ്റഡിലും യങ് ഇന്ത്യൻസിലും ഇഡി റെയ്ഡ് നടത്തി. കള്ളപ്പണം വെളുപ്പിച്ചു എന്ന കേസിലാണ് റെയ്ഡ്. അന്വേഷണത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 751.9 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. 2014ൽ ലഭിച്ച പരാതിയെ തുടർന്നുള്ള കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്.കേസിൽ യങ് ഇന്ത്യൻ ഉൾപ്പെടെ ഏഴ് പ്രതികളുണ്ടെന്ന് ഡൽഹി കോടതി വിലയിരുത്തിയിരുന്നു. ക്രിമിനൽ വിശ്വാസ ലംഘനം, വഞ്ചന, സത്യസന്ധമല്ലാത്ത സ്വത്ത് വിനിയോഗം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റകൃത്യങ്ങൾ നടത്തിയതായും കണ്ടെത്തി.എജെഎല്ലിന്റെ നൂറുകണക്കിന്…

