റഷ്യയിലെ ഏറ്റവും ഉയർന്ന ദേശീയ ബഹുമതി മോദിക്ക്.
മോസ്കോ: റഷ്യ സന്ദര്‍ശിച്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമര്‍ പുടിൻ ഏറ്റവും ഉയർന്ന ദേശീയ ബഹുമതി സമ്മാനിച്ചു.റഷ്യയിലെ ഓഡർ ഓഫ് സെൻറ് ആൻഡ്രു ബഹുമതിയാണ് മോദിക്ക് സമ്മാനിച്ചത്. 1699-ൽ റഷ്യയുടെ ആദ്യ ചക്രവർത്തിയായ പീറ്റർ ദി ഗ്രേറ്റ് സ്ഥാപിച്ച ഈ അവാർഡ് ലഭിച്ച ആദ്യത്തെ ഇന്ത്യൻ നേതാവാണ് മോദി.ഇത് റഷ്യയുടെ ഏറ്റവും പഴക്കമുള്ളസിവിലിയൻ ബഹുമതിയാണ്. റഷ്യൻ വിപ്ലവത്തെത്തുടർന്ന് 1918-ൽ ഈ അവാർഡ് നിർത്തലാക്കുകയും പിന്നീട് 1998-ൽ റഷ്യയുടെ പ്രസിഡൻ്റിൻ്റെ എക്സിക്യൂട്ടീവ് ഉത്തരവിലൂടെ പുനഃസ്ഥാപിക്കുകയും…

