പലസ്തീന്‍ പരാമർശം ;സുല്ല ബ്രെവര്‍മാൻ പുറത്ത്.

പാലസ്തീൻ വിഷയത്തിൽ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ യുകെ ആഭ്യന്തര മന്ത്രി സുല്ല ബ്രെവര്‍മാനെ പുറത്താക്കി. പരാമര്‍ശത്തിന് പിന്നാലെ ലണ്ടനിലടക്കം വലിയ പ്രക്ഷോഭമുണ്ടായതിന്റെ പശ്ചാത്തലത്തിലാണ്  ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ നടപടി. കഴിഞ്ഞ ആഴ്ചയാണ് പലസ്തീന്‍ അനുകൂല മാര്‍ച്ചിനെ പോലീസ് കൈകാര്യം ചെയ്യുന്നതിനെ കുറിച്ച് സുല്ല ബ്രെവര്‍മാന്‍ പ്രസ്താവന നടത്തിയത്. യുകെയിലെ ഏറ്റവും മുതിര്‍ന്ന മന്ത്രിമാരിലൊരാളാണ് ബ്രാവര്‍മാന്‍. ശനിയാഴ്ച നടന്ന ഒരു മാര്‍ച്ച് പോലീസ് കൈകാര്യം ചെയ്തതിനെ കുറിച്ച് മന്ത്രി ലേഖനം എഴുതിയിരുന്നു. ഋഷി സുനകിന്റെ അനുമതിയില്ലാതെയായിരുന്നു ലേഖനം. പലസ്തീന്‍ അനുകൂല…

Read Full News

അഹമ്മദ് സിയാമെന്നിനെ വധിച്ചതായി ഇസ്രായേൽ ; വധിച്ചത് ഹമാസിന്റെ നാസര്‍ റദ്വാന്‍ കമ്പനിയുടെ കമാന്‍ഡറെ .

ഗാസയിലെ ആശുപത്രിയിൽ 1,000 ലേറെ പേരെ ബന്ദികളാക്കിയ ഹമാസ് കമാന്‍ഡറെ വ്യോമാക്രമണത്തില്‍ വധിച്ചതായി ഇസ്രായേല്‍ സൈന്യം. ഹമാസിന്റെ നാസര്‍ റദ്വാന്‍ കമ്പനിയുടെ കമാന്‍ഡറായിരുന്നു അഹമ്മദ് സിയാമെന്നിനെയാണ് വധിച്ചത്. ഇയാള്‍ ഭീകരാക്രമണങ്ങളില്‍ സാധാരണക്കാരെ മനുഷ്യകവചമായി ഉപയോഗിച്ചിരുന്നതായും ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സ് (ഐഡിഎഫ്) എക്സില്‍ പോസ്റ്റ് ചെയ്ത ട്വീറ്റില്‍ പറഞ്ഞു. ഈ മാസം ആദ്യം ഹമാസിന്റെ ഗാസ മേധാവി യഹ്യ സിന്‍വാറിനെ കണ്ടെത്തി കൊല്ലാന്‍ ഗാസയിലെ ജനങ്ങളോട് ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് ആഹ്വാനം ചെയ്തിരുന്നു. ഇയാളെ കൊന്നാല്‍…

Read Full News

യുപിയിൽ ഇസ്ലാമിക് സ്റ്റേറ്റ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു;അറസ്റ്റിലായവർക്ക് അലിഗർ സർവകലാശാലയിലെ സംഘടനയുമായി ബന്ധം .

ലക്നൗ:ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഐഎസ് ഭീകരരെന്ന് സംശയിക്കുന്ന ആറ് പേര്‍ അറസ്റ്റില്‍. പ്രതികള്‍ രാജ്യത്ത് വന്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി ഉത്തര്‍പ്രദേശ് തീവ്രവാദവിരുദ്ധ സ്‌ക്വാഡ് അറിയിച്ചു. പൂനെ ഇസ്ലാമിക സ്റ്റേറ്റ് മോഡ്യൂൾ കേസിൽ അറസ്റ്റിലായ റിസ്‌വാൻ ഷാനവാസിനെ അറസ്റ്റ് ചെയ്തപ്പോഴാണ് ഇവരെ പറ്റിയുള്ള വിവരം ലഭിച്ചത്.എന്നിവരെ ചോദ്യം ചെയ്തപ്പോള്‍  ലഭിച്ച വിവരമാണ് വിദ്യാര്‍ഥികളിലേക്ക് അന്വേഷണം എത്തിച്ചത്. ആറ് പേരില്‍ നാല് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. റാക്കിബ് ഇനാം, നവേദ് സിദ്ദിഖി, മുഹമ്മദ് നൊമാന്‍, മുഹമ്മദ് നാസിം എന്നിവരാണ് പിടിയിലായത്. അറസ്റ്റിലായ…

Read Full News

ഗാസ മുനമ്പില്‍ ഓരോ 10 മിനിറ്റിലും ഒരു കുട്ടി മരിക്കുന്നു;ഡബ്ല്യുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍.

ഗാസ:ആശുപത്രികളിൽ അക്രമണം ശക്തമാക്കി ഇസ്രായേൽ . ഗാസയിലെ ആശുപത്രികള്‍ ഹമാസ് ഭീകരരുടെ താവളമാണെന്നാണ് ഇസ്രായേല്‍ അവകാശപ്പെടുന്നത്. ഹമാസ് ഭീകരര്‍ ആശുപത്രികളെ സുരക്ഷിത താവളമാക്കുകയും രോഗികളെ കവചങ്ങളായി ഉപയോഗിക്കുകയും ചെയ്യുന്നുവെന്നും ഇസ്രായേല്‍ ചൂണ്ടിക്കാട്ടുന്നു.ഗാസയുടെ മധ്യഭാഗത്തുള്ള മൂന്ന് ആശുപത്രികളെ ഒന്നൊന്നായി ലക്ഷ്യമാക്കി ഇസ്രായേല്‍ ടാങ്കുകള്‍ നീങ്ങുകയാണ്. ഇതിനിടെ ഹമാസിന്റെ നാസര്‍ റദ്വാന്‍ കമ്പനിയുടെ കമാന്‍ഡര്‍ അഹമ്മദ് സിയാം കൊല്ലപ്പെട്ടതായി ഐ.ഡി.എഫ് പ്രഖ്യാപിച്ചു.ഗാസയിലെ റാന്തിസി ആശുപത്രിയില്‍ ആയിരത്തോളം ഗാസ നിവാസികളെ സിയാം ബന്ദികളാക്കിയിരുന്നുവെന്നാണ് വിവരം.  അതേസമയം, ഗാസ മുനമ്പില്‍ ഓരോ 10 മിനിറ്റിലും…

Read Full News

പാർട്ടി മാറ്റം സജീവം; രാജസ്ഥാനിൽ കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് .

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന സംസ്ഥാനങ്ങളില്‍ നേതാക്കളുടെ കൂറുമാറ്റം തുടരുന്നു. രാജസ്ഥാനില്‍ മുൻമന്ത്രി രാം ഗോപാല്‍ ഭൈരവും മുൻ എംഎല്‍എ അശോക് തൻവറും കോണ്‍ഗ്രസ് വിട്ട് ബിജെപിക്കൊപ്പം ചേര്‍ന്നത് ഇന്നലെയാണ്.ഇരു നേതാക്കള്‍ക്കുമൊപ്പം ഒട്ടേറെ പ്രവര്‍ത്തകരും ബിജെപി സംസ്ഥാന അധ്യക്ഷൻ സി.പി. ജോഷിയുടെയും ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ രാജ്യവര്‍ധൻ സിംഗ് റാത്തോഡിന്‍റെയും സാന്നിധ്യത്തില്‍ ബിജെപിയില്‍ ചേര്‍ന്നു. രാജസ്ഥാനില്‍ മുന്‍ മന്ത്രിയും എംഎല്‍എയുമാണെങ്കില്‍ തെലുങ്കാനയില്‍ കോണ്‍ഗ്രസ് വക്താവ് പല്‍വായ് ശ്രവന്തിയാണ് ബിജെപിലേക്കു ചേക്കേറിയത്. ഔദ്യോഗിക പദവികളില്‍നിന്നു രാജിവച്ചതായി അവര്‍ ഇന്നലെ…

Read Full News

പുതിയ സൗരയൂഥത്തെ കണ്ടെത്തിയതായി നാസ.

ന്യൂയോർക്ക്:മറ്റൊരു സൗരയൂഥത്തെ കണ്ടെത്തി. ഏഴ് ഗ്രഹങ്ങളടങ്ങിയ ഗ്രഹ സംവിധാനത്തെ നാസയുടെ കെപ്ലർ സ്‌പേസ് ടെലിസ് കോപ്പാണ് പകർത്തിയത്.കെപ്ലർ385 എന്നാണ് ഇത് പേരിട്ടിരിക്കുന്നത്. ഈ ഗ്രഹ സംവിധാനത്തിൽ കണ്ടെത്തിയ ഏഴ് ഗ്രഹങ്ങൾക്കും ഭൂമിയേക്കാൾ വലിപ്പമുണ്ടെന്നും നാസ വ്യക്തമാക്കുന്നു.സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങൾ കേന്ദ്രീകരിച്ച് വൻതോതിൽ പഠനങ്ങൾ നടക്കുന്നതിനിടെയാണ് നിർണ്ണായക കണ്ടെത്തൽ. സൗരയൂഥത്തിന് പുറത്തുള്ള ഇത്തരം ഗ്രഹങ്ങളെ എക്സോപ്ലാനുകളാണ് വിളിക്കുന്നത്. കെപ്ലർ385 സിസ്റ്റത്തിന്റെ മധ്യഭാഗത്ത് സൂര്യനെപ്പോലെ ഒരു നക്ഷത്രമുണ്ട്.സൗരയൂഥത്തിലെ സൂര്യനേക്കാൾ പത്ത് ശതമാനം വലുപ്പവും അഞ്ച് ശതമാനം ചൂടും ഇത് കൂടുതലാണ്….

Read Full News

ഇന്ത്യൻ തൊഴിലാളികളെ ഇസ്രായേലിലേക്ക് അയക്കരുത് ;ബിനോയ് വിശ്വം.

തിരുവനന്തപുരം: ഇസ്രയേലിലെ നിര്‍മാണ മേഖലയിലേക്ക് ഇന്ത്യയില്‍നിന്നുള്ള ഒരുലക്ഷത്തോളം തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള കമ്ബനികളുടെ നീക്കത്തിനെതിരെ പ്രതിഷേധം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി സിപിഐ എം.പി ബിനോയ് വിശ്വം.ഇസ്രയേല്‍ – ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍, ഇസ്രയേലില്‍ ജോലിചെയ്തിരുന്ന 90,000-ഓളം പലസ്തീനികളുടെ വര്‍ക്ക് പെര്‍മിറ്റുകള്‍ റദ്ദാക്കിയതോടെ ഉണ്ടായ ഒഴിവിലേക്കാണ് ഇന്ത്യൻ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ട്. ‘ലഭ്യമായ കണക്കനുസരിച്ച്‌, ഒരു മാസമായി തുടരുന്ന സംഘര്‍ഷത്തിനിടെ, ഗാസ മുനമ്ബില്‍ പതിനായിരത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതില്‍ 1400 പേരോളം…

Read Full News

യുഎസ്സ്റ്റേസ്റ്റേറ്റ് സെക്രട്ടറി ഇന്ത്യയിൽ എത്തി.

ന്യൂഡൽഹി:യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ ഇന്ത്യയിലെത്തി. നവംബർ 9-10 തീയതികളിൽ നടക്കുന്ന ഇന്ത്യ-യുഎസ് 2+2 മന്ത്രിതല ചർച്ചയിൽ പങ്കെടുക്കാനാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ഇന്ത്യയിലെത്തിയത്. ആന്റണി ബ്ലിങ്കെൻ ഇന്ത്യ-യുഎസ് 2+2 മന്ത്രിതല ചർച്ചയിൽ സഹ അധ്യക്ഷനാകും. ഇന്ത്യ-യുഎസ് സമഗ്ര ആഗോള തന്ത്രപരമായ പങ്കാളിത്തത്തിന് അദ്ദേഹത്തിന്റെ സന്ദർശനം കൂടുതൽ ഉത്തേജനം നൽകുമെന്ന് ബ്ലിങ്കെനെ സ്വാ​ഗതം ചെയ്തുകൊണ്ട് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. 2+2 മന്ത്രിതല ചർച്ചയിൽ യുഎസും ഇന്ത്യയും തമ്മിലുള്ള സുരക്ഷാ സഹകരണവും പങ്കാളിത്തവും…

Read Full News

ലഷ്‌കർ-ഇ-തൊയ്ബയുടെ മുൻ കമാൻഡർ അക്രംഖാനെ അജ്ഞാതർ കൊന്നു.

ലാഹോർ :ലഷ്‌കർ-ഇ-തൊയ്ബയുടെ (എൽഇടി) മുൻ കമാൻഡർ അക്രം ഖാൻ വ്യാഴാഴ്ച പാകിസ്ഥാനിൽ വെടിയേറ്റ് മരിച്ചതായി വൃത്തങ്ങൾ അറിയിച്ചു. അജ്ഞാതരുടെ വെടിയേറ്റാണ് അക്രം ഖാൻ കൊല്ലപ്പെട്ടതെന്നാണ് വിവരം. അക്രം ഗാസി എന്ന പേരിലാണ് ഇയാൾ അറിയപ്പെടുന്നത്.  2018 മുതൽ 2020 വരെ എൽഇടി റിക്രൂട്ട്‌മെന്റ് സെല്ലിനെ നയിച്ച ഗാസി, പാക്കിസ്ഥാനിൽ ഇന്ത്യാ വിരുദ്ധ പ്രസംഗങ്ങൾ നടത്തുന്നതിൽ പ്രശസ്തനായിരുന്നു. ഭീകര സംഘടനയുടെ അറിയപ്പെടുന്ന വ്യക്തിയായിരുന്നു ഇയാൾ‍. അക്രം ഗാസി ദീർഘകാലമായി തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതായി റിപ്പോർട്ടുണ്ട്. തീവ്രവാദ പ്രവർത്തനങ്ങളോട് അനുഭാവമുള്ള…

Read Full News

മഹുവ മൊയ്‌ത്രയുടെ ലോക്‌സഭാ അംഗത്വം റദ്ദാക്കണം; പാർലമെന്റ് എത്തിക്സ് കമ്മറ്റി.

ന്യൂഡൽഹി:തൃണമൂൽ കോൺഗ്രസ് (ടിഎംസി) എംപി മഹുവ മൊയ്‌ത്രയുടെ ലോക്‌സഭാ അംഗത്വം റദ്ദാക്കണമെന്ന് പാർലമെന്റിന്റെ എത്തിക്‌സ് കമ്മിറ്റി ശുപാർശ ചെയ്‌തു.  കൈക്കൂലി ആരോപണവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം നടക്കുന്നതിനിടെയാണ് ഈ നിർദേശം.വ്യവസായി ദർശൻ ഹിരാനന്ദാനിയുടെ നിർദ്ദേശപ്രകാരം മഹുവ പാർലിമെന്റിൽ അദാനി ഗ്രൂപ്പിനേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ലക്ഷ്യമിട്ട് ചോദ്യങ്ങൾ ചോദിക്കുകയും, അതിനായി പണവും സമ്മാനങ്ങളും കൈപ്പറ്റുകയും ചെയ്‌തുവെന്നാണ് ആരോപണം. ഈ ആരോപണങ്ങൾ ലോക്‌സഭയുടെ എത്തിക്‌സ് കമ്മിറ്റി പരിശോധിക്കുകയായിരുന്നു.എന്നാൽ മഹുവ മൊയ്ത്ര ഈ ആരോപണങ്ങൾ നിഷേധിച്ചു. തനിക്കെതിരെ അപകീർത്തികരമായ പ്രചാരണം നടത്തിയതിന്  ബിജെപി…

Read Full News