ജമ്മു കശ്മീരുമായി ബന്ധപ്പെട്ട രണ്ട് ബില്ലുകൾ അമിത് ഷാ ലോക്സഭയിൽ അവതരിപ്പിച്ചു.
ജമ്മു കശ്മീരുമായി ബന്ധപ്പെട്ട രണ്ട് ബില്ലുകൾ അമിത് ഷാ ലോക്സഭയിൽ അവതരിപ്പിച്ചു. ന്യൂഡൽഹി:ജമ്മു കശ്മീർ നിയമസഭയിലെ 24 സീറ്റുകൾ പാക് അധീന കശ്മീരിന് (പിഒകെ)സംവരണം ചെയ്തിട്ടുണ്ടെന്ന് അമിത് ഷാ പറഞ്ഞു. ജമ്മു കശ്മീർ പുനഃസംഘടനാ ബിൽ 2023 സഭയിൽ അവതരിപ്പിക്കുന്നതിനിടെയാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. നേരത്തെ ജമ്മുവിൽ 37 സീറ്റുകളുണ്ടായിരുന്നത് ഇപ്പോൾ 43 സീറ്റുകളായിട്ടുണ്ട്. അതേസമയം, 46 സീറ്റുകളുണ്ടായിരുന്ന കശ്മീരിൽ ഇപ്പോൾ 47 ആയി. പാക് അധീന കശ്മീരിനായി 24 സീറ്റുകളും നീക്കിവച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു….

