മണിപ്പൂരിൽ5 സായുധ സംഘങ്ങൾക്ക് കേന്ദ്രം നിരോധനം ഏർപ്പെടുത്തി.
മണിപ്പൂരിലെ ഒമ്പത് മെയ്തേയി തീവ്രവാദ സംഘടനകളെ കേന്ദ്രം നിരോധിച്ചു.സംഘടനകളെ അഞ്ച് വര്‍ഷത്തേക്ക് വിലക്കി ആഭ്യന്തര മന്ത്രാലയം. ഇവയെ യുഎപിഎയ്ക്ക് കീഴില്‍ ‘നിയമവിരുദ്ധ സംഘടനകള്‍’ ആയി കണക്കാക്കിയാണ് കേന്ദ്രത്തിന്റെ തീരുമാനം. വിഘടനവാദ, അട്ടിമറി, തീവ്രവാദ, അക്രമ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനാണ് നിരോധനം. ഈ സംഘടനകള്‍ ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും എതിരായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുവെന്നും ആഭ്യന്തര മന്ത്രാലയം ആരോപിക്കുന്നു. ‘1967ലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (പ്രിവന്‍ഷന്‍) ആക്ടിന്റെ (1967 ലെ 37) സെക്ഷന്‍ 3-ന്റെ ഉപവകുപ്പ് (1) നല്കുന്ന അധികാരങ്ങള്‍ വിനിയോഗിച്ച്, എട്ട് മെയ്തേയ്…

