ഇന്ത്യൻ തീരത്തു നിന്നും ഐസിസ് പോരാളികൾ ഉപയോഗിക്കുന്ന കോടികളുടെ മയക്കുമരുന്ന് പിടികൂടി.
മുന്ദ്ര: നൂറ് കോടിയലധികം വില വരുന്ന ലഹരിമരുന്ന് മുന്ദ്രയില്‍ പിടികൂടി. പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങളായ സിയേറാ ലിയോണ്‍, നൈജര്‍ എന്നിവിടങ്ങളിലേക്ക് കൊണ്ടുപോകാനായി കൊണ്ടുവന്ന ലഹരി മരുന്നാണ് മുന്ദ്രയിലെ കസ്റ്റംസ് വിഭാഗം പിടികൂടിയത്. ഐസിസ് പോരാളികൾ മണിക്കൂറുകളോളം ഉണർന്നിരിക്കാൻ ട്രമാഡോൾ ഉപയോഗിക്കുന്നുവെന്ന റിപ്പോർട്ടിനെത്തുടർന്ന് ട്രമാഡോൾ ‘പോരാളി മയക്കുമരുന്ന്’ എന്ന നിലയിൽ അടുത്ത കാലത്തായി കുപ്രസിദ്ധി നേടിയതാണ്. ഈ മരുന്നിന്റെ കയറ്റുമതി നിരോധിച്ചിട്ടുണ്ട്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് രാജ്കോട്ടില്‍ നിന്നുള്ള വ്യാപാരി കയറ്റി അയയ്ക്കാനായി എത്തിയ ചരക്ക്…

