ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് വേട്ട;എട്ടോളം തീവ്രവാദികൾ കൊല്ലപ്പെട്ടു.
റായ്‌പൂർ: ഛത്തീസ്‌ഗഡില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ എട്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലില്‍ ഒരു ജവാൻ വീരമൃത്യു വരിക്കുകയും രണ്ട് പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.അബുജ്‌മറില്‍ ഇന്ന് രാവിലെയാണ് സംഭവം.ഛത്തീസ്‌ഗഡില്‍ നാരായണ്‍പൂർ ജില്ലയില്‍ കഴിഞ്ഞ രണ്ട് ദിവസമായി മാവോയിസ്റ്റുകളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. നാരായണ്‍പൂർ, ബീജാപൂർ, ദന്തേവാഡ ജില്ലകളില്‍ ഉള്‍പ്പെടുന്ന ഒരു കുന്നിൻ പ്രദേശമാണ് അബുജ്മർ. ഭൂമിശാസ്ത്രപരമായി ഒറ്റപ്പെട്ടതും അധികം ആളുകള്‍ എത്തിച്ചേരാൻ കഴിയാത്തതുമായ ഈ പ്രദേശം മാവോയിസ്റ്റുകളുടെ പ്രധാന കേന്ദ്രമാണ്. മാവോയിസ്റ്റുകളുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞതിനെത്തുടർന്ന് നാരായണ്‍പൂർ,…

