ബിജെഡി പ്രമുഖൻ രാഷ്ട്രീയം വിട്ടു.

ഭുവനേശ്വർ: ഒഡിഷയില്‍ നവീൻ പട്നായിക്ക് മന്ത്രിസഭയിലെ രണ്ടാമൻ രാഷ്ട്രീയം വിടുന്നു. ബിജെഡിയുടെ 24 വർഷത്തെ ഭരണത്തിനൊടുവില്‍  തോല്‍വി ഏറ്റുവാങ്ങിയതോടെ രാഷ്‌ട്രീയം അവസാനിപ്പിക്കുകയായിരുന്നു വി.കെ പാണ്ഡ്യൻ.നവീൻ പട്നായിക്കിന്റെ വിശ്വസ്തനും പ്രൈവറ്റ് സെക്രട്ടറിയും പ്രധാന ഉപദേശകനുമായിരുന്നു പാണ്ഡ്യൻ. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി അട്ടിമറി വിജയം നേടിയത് പട്നായിക്കിന്റെ പടിയിറക്കത്തിലേക്ക് നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഷ്‌ട്രീയം വിടുകയാണെന്ന് പാണ്ഡ്യൻ പ്രഖ്യാപിച്ചത്.

“നവീൻ ബാബുവിനെ സഹായിക്കുകയെന്ന ഉദ്ദേശ്യം മാത്രമാണ് രാഷ്‌ട്രീയത്തിലേക്ക് പ്രവേശിക്കാൻ പ്രേരിപ്പിച്ച ഒരേയൊരു കാര്യം. എന്നാലിപ്പോള്‍, സജീവ രാഷ്‌ട്രീയത്തില്‍നിന്ന് പിന്മാറുന്നുവെന്ന ബോധപൂർവമായ തീരുമാനമാണ് സ്വീകരിച്ചിരിക്കുന്നത്. ഇവിടെ വരെയുള്ള യാത്രയ്‌ക്കിടെ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമിക്കൂ. തനിക്കെതിരെ ഉയർന്ന ഏതെങ്കിലും വ്യാഖ്യാനങ്ങള്‍ ബിജെഡിയുടെ കനത്ത പരാജയത്തിന് കാരണമായിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു. ഇനിയങ്ങോട്ടും ഒഡിഷ ഹൃദയത്തില്‍ തന്നെയുണ്ടാകും. എന്റെ ഓരോ ശ്വാസത്തിലും ഗുരു നവീൻ ബാബുവുണ്ടാകും.” പാണ്ഡ്യൻ പറഞ്ഞു.

20 വർഷത്തിലേറെയായി  ഒഡിഷയെ അടക്കിവാണിരുന്ന ബിജെഡി ഇത്തവണ 147 സീറ്റുള്ള നിയമസഭയില്‍ വെറും 51 മാത്രമായി ഒതുങ്ങിയിരുന്നു. ഇനിയും ബിജെഡി അധികാരത്തില്‍ തുടർന്നാല്‍ പാണ്ഡ്യനായിരിക്കും മുഖ്യമന്ത്രി സ്ഥാനത്ത് എത്തുകയെന്ന്, നവീൻ പട്നായിക്കിന്റെ ആരോഗ്യനില വഷളായത് ചൂണ്ടിക്കാട്ടി ബിജെപി സൂചിപ്പിക്കുകയും ചെയ്തു. എന്നാല്‍ പാണ്ഡ്യൻ തന്റെ പിന്തുടർച്ചക്കാരനാകില്ലെന്ന വാദമാണ് നവീൻ പട്നായിക് അറിയിച്ചത്. ഒടുവില്‍ ജനവിധി വന്നപ്പോള്‍ ബിജെപിക്ക് അനുകൂലമായിരുന്നു ഫലം.

ഐഎഎസ് ഉദ്യോഗസ്ഥനായ പാണ്ഡ്യൻ രണ്ട് ദശാബ്ദത്തോളം നവീൻ പട്‌നായിക്കിന്റെ പ്രൈവറ്റ് സെക്രട്ടറിയായിസേവനമനുഷ്ഠിച്ചിരുന്നു. 2023ല്‍ സർവ്വീസില്‍ നിന്ന് വിരമിച്ച്‌ ബിജെഡിയില്‍ അംഗത്വമെടുക്കുകയും ചെയ്തു.ഇത് നരേന്ദ്രമോഡിയടക്കം വലിയ തിരഞ്ഞെടുപ്പ് വിഷയം ആക്കിയിരുന്നു പാണ്ഡ്യനിലെ തമിഴ്നാട് പശ്ചാത്തലം ആണ് മോദി ഉയർത്തി കാട്ടിയത് ഇതോടെയാണ് പട്‌നായിക്കിന് ശേഷം പാണ്ഡ്യൻ ബിജെഡിയെ നയിക്കുമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ നിറഞ്ഞത്.

.നവീൻ പട്നായിക്കിന്റെ വിശ്വസ്തനും പ്രൈവറ്റ് സെക്രട്ടറിയും പ്രധാന ഉപദേശകനുമായിരുന്നു പാണ്ഡ്യൻ