ദക്ഷിണേന്ത്യയിലെ മാവോയിസ്റ്റ് കരുത്ത് ചോരുന്നു; പ്രമുഖ നേതാക്കൾ കീഴടങ്ങി.
ബംഗളൂരു:കേരളം, ആന്ധ്രപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളിലെ പ്രമുഖ ആറു മാവോയിസ്റ്റ് നേതാക്കള്‍ കീഴടങ്ങി. കര്‍ണാടക സ്വദേശികളായ മുണ്ടഗാരു ലത, സുന്ദരി കുട്ടലൂരു, വനജാക്ഷി ബലഹൊളെ, മാരപ്പ അരോളി, തമിഴ്‌നാട് സ്വദേശി കെ.വസന്ത്, കേരള സ്വദേശിനി ജിഷ എന്നിവരാണു കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഔദ്യോഗിക വസതിയില്‍ ഇന്നലെ ആയുധംവച്ചു കീഴടങ്ങിയത്. എന്നാല്‍, കീഴടങ്ങിയ മാവോയിസ്റ്റുകളുമായി സര്‍ക്കാരുണ്ടാക്കിയ കരാറിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമല്ല. നവംബര്‍ 18നു മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡയെ ഏറ്റുമുട്ടലില്‍ വധിച്ചതിനുപിന്നാലെ നേതാക്കളോടു കീഴടങ്ങണമെന്ന് സര്‍ക്കാര്‍ അന്ത്യശാസനം നല്‍കിയിരുന്നു. ഇവര്‍ക്കെതിരേ…

