അഖില്‍ ഗൊഗൊയിക്കും മൂന്നു കൂട്ടാളികള്‍ക്കുമെതിരേ എൻഐഎ കുറ്റപത്രം.
ഗുവാഹട്ടി :പൗരത്വ നിയമ ഭേദഗതി (സിഎഎ) യ്ക്കെതിരേ അക്രമ സമരം നടത്തിയ അസമിലെ സ്വതന്ത്ര എംഎല്‍എ അഖില്‍ ഗൊഗൊയിക്കും മൂന്നു കൂട്ടാളികള്‍ക്കുമെതിരേ എൻഐഎ കോടതി യുഎപിഎ പ്രകാരം കുറ്റംചുമത്തി.നേരത്തേ, നാലു പേർക്കും കോടതി ക്ലീൻ ചിറ്റ് നല്‍കിയിരുന്നു. ഇതിനെതിരേ എൻഐഎ നല്‍കിയ അപ്പീലില്‍ പുനരന്വേഷണത്തിന് ഗോഹട്ടി ഹൈക്കോടതി ഉത്തരവിട്ടു. ഇതേത്തുടർന്നാണ് ഭീകരപ്രവർത്തന ഗൂഢാലോചന, ക്രിമിനല്‍ ഗൂഢാലോചന, ഇരുവിഭാഗങ്ങള്‍ തമ്മില്‍ സ്പർധയുണ്ടാക്കാൻ ശ്രമം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയത്. ചൊവ്വാഴ്‌ച പ്രത്യേക ജഡ്ജി എസ്‌കെ ശർമ ഗൊഗോയിക്കെതിരെ യുഎപിഎയുടെ 18-ാം…

