Lashkar-e- Taiba leader shot dead

Islamabad: Lashkar e Taiba political wing leader Maulana Kashif Ali shot dead by unknown assailants, at his residence in Pakistan’s Khyber Pakhtunkhwa province.Kashif was fired at his footsteps with automatic weapons by unknown gunmen. Terrorist organisations associated with LeT criticized the government of Pakistan for this incident. They demanded immediate arrest of Maulana Kashif Ali’s…

Read Full News

ലഷ്കർ നേതാവിനെ അജ്ഞാതർ കൊലപ്പെടുത്തി.

ലഷ്‌കർ-ഇ-ത്വയ്ബ തലവൻ മൗലാന കാഷിഫ് അലിയെ അജ്ഞാതർ വെടിവച്ചു കൊലപ്പെടുത്തി. പാകിസ്ഥാനിലെ ഖൈബർ പഖ്തൂണ്‍ഖ്വ പ്രവിശ്യയില്‍ തിങ്കളാഴ്‌ച്ച രാവിലെയാണ് സംഭവം . സ്വാബിയിലെ വസതിയില്‍ വെച്ചാണ് അലി വെടിയേറ്റ് മരിച്ചതെന്ന് റിപ്പോർട്ടുകള്‍ പറയുന്നു. മോട്ടോർ സൈക്കിളില്‍ വീട്ടിലേക്ക് എത്തിയ അജ്ഞാതർ അലിയ്‌ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ രാഷ്‌ട്രീയ വിഭാഗം തലവനാണ് കൊല്ലപ്പെട്ട മൗലാന കാഷിഫ് അലി . 2024 ല്‍ ലഷ്‌കർ തലവൻ ഹാഫിസ് സയീദ് രൂപീകരിച്ച പിഎംഎംഎല്‍ മുന്നോട്ട് കൊണ്ടുപോകുന്നതും അലിയായിരുന്നു. അലിയെ…

Read Full News

ഡൽഹിയിൽ വൻ അപകടം; തിക്കിലും തിരക്കിലും മരിച്ചത് 17 പേർ.

ഡല്‍ഹി റെയില്‍വേ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് കുട്ടികള്‍ ഉള്‍പ്പെടെ 17 പേരുടെ ജീവന്‍ നഷ്ടപ്പെട്ട സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.സംഭവത്തില്‍ തനിക്ക് അതിയായ ദുഃഖമുണ്ടെന്നും, ജീവൻ നഷ്ടപ്പെട്ടവരുടെ പ്രിയപ്പെട്ടവരോടൊപ്പമാണെന്നും താന്‍ എന്നും പറഞ്ഞു. ദുരിതബാധിതരെ അധികൃതർ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 11 സ്ത്രീകളും നാലു കുട്ടികളും ഉള്‍പ്പെടെ 17 പേർ മരിച്ചതായി ആണ് വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. രാത്രി 10 മണിയോടെ 13, 14 പ്ലാറ്റ്‌ഫോമുകളില്‍ ആയിരക്കണക്കിന് പേര്‍ ട്രെയിനുകളില്‍ കയറാൻ ഒത്തുകൂടിയപ്പോള്‍ ആയിരുന്നു…

Read Full News

മാഫിയാ തലവൻ വെടിയേറ്റു മരിച്ചു.

ലഹരി മാഫിയ തലവൻ മാർകോ എബ്ബൻ അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. യൂറോപ്പിലെ ഏറ്റവും വലിയ ‘ലഹരി രാജാവ്’ എന്നറിയപ്പെടുന്ന ക്രിമിനലാണ് മാർകോ എബ്ബൻ.നെതർലൻഡുകാരനാണ് 32കാരനായ മാർകോ എബ്ബൻ. ബ്രസീലില്‍ നിന്ന് 400 കിലോ ലഹരിമരുന്ന് നെതർലൻഡ്സില്‍ എത്തിച്ച കേസില്‍ 7 വർഷത്തെ ശിക്ഷ ലഭിച്ച ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. ഒരു കാർ പാർക്കിങ് സ്ഥലത്ത് 15 വെടിയുണ്ടകളേറ്റാണ് ഇയാള്‍ കൊല്ലപ്പെട്ടത്. നെതർലൻഡ്‌സിലെ സ്‌കീഡാം പട്ടണത്തിൽ നിന്നുള്ള അറിയപ്പെടുന്ന കുറ്റവാളിയായ അദ്ദേഹത്തിൻ്റെ പിതാവ് ഇതേ വിചാരണയിൽ കസ്റ്റംസ് ഉദ്യോഗസ്ഥന്…

Read Full News

രാജ്യസുരക്ഷയ്ക്ക് ഭീഷണിയായ 805 ആപ്പുകളും 3266 വെബ്‌സൈറ്റുകളും കേന്ദ്രസർക്കാർ ബ്ലോക്ക് ചെയ്‌തു.

ന്യൂഡൽഹി:പാർലമെന്ററി കമ്മിറ്റി യോഗത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയില്‍ സൈബർ കുറ്റകൃത്യങ്ങള്‍ തടയാൻ ആഭ്യന്തര മന്ത്രാലയം സ്വീകരിക്കുന്ന നടപടികളുടെ ഭാഗമായിട്ടാണ് രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയായ ആപ്പുകളും വെബ്സൈറ്റുകളും ബ്ലോക്ക് ചെയ്തിരിക്കുന്നത്. ‘സൈബർ സുരക്ഷയും സൈബർ കുറ്റകൃത്യവും’ സംബന്ധിച്ച ആഭ്യന്തര മന്ത്രാലയത്തിന്റെ പാർലമെന്ററി കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റിയുടെ യോഗത്തിലാണ് ആഭ്യന്തരമന്ത്രി അമിത് ഷാ ഇക്കാര്യം അറിയിച്ചത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രിമാരായ നിത്യാനന്ദ് റായ്, ബണ്ടി സഞ്ജയ് കുമാർ, കമ്മിറ്റി അംഗങ്ങള്‍, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ആഭ്യന്തര…

Read Full News

മാലിയിൽ സിവിലിയൻസിന് നേരെ ഉണ്ടായ അക്രമത്തിൽ 25 മരണം.

ആഫ്രിക്കൻ രാജ്യമായ മാലിയില്‍ സൈനികർ അകന്പടി പോയ വാഹനവ്യൂഹത്തിനു നേർക്കുണ്ടായ ഭീകരാക്രമണത്തില്‍ 25 നാട്ടുകാർ കൊല്ലപ്പെട്ടു.ഇവരിലേറെയും സ്വർണഖനനം നടത്തുന്നവരാണ്. വെള്ളിയാഴ്ച മാലിയുടെ വടക്കുകിഴക്കൻ മേഖലയിലെ ഗാവോ നഗരത്തിന് 30 കിലോമീറ്റർ അകലെയായിരുന്നു ആക്രമണം. അറുപതിലേറെ വാഹനങ്ങളുടെ വ്യൂഹമാണ് ആക്രമിക്കപ്പെട്ടതെന്ന് സൈനിക വക്താവ് കേണല്‍ മാജ് സുലൈമാൻ ഡെംബെലെ പറഞ്ഞു. പരിക്കേറ്റ 13 പേരെ സൈന്യമാണ് ആശുപത്രിയിലെത്തിച്ചത്. നാല് അക്രമികള്‍ക്കു പരിക്കേറ്റു. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

Read Full News

ആപ്പിനെ തൂത്തുവാരി ബിജെപി; കെജ്രിവാളും തോറ്റു.

27 വര്‍ഷത്തിന് ശേഷം ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഒരുക്കത്തിൽ ബിജെപി.2015 മൂന്ന് സീറ്റും2020ൽ എട്ട് സീറ്റുമാണ് ബിജെപിക്ക് നേടാൻ കഴിഞ്ഞത്. ബി ജെ പി നേതാക്കാള്‍ പാര്‍ട്ടി ആസ്ഥാനത്തേക്ക് എത്തി തുടങ്ങി.8 സീറ്റിൽ നിന്നും 47 സീറ്റിലേക്കുള്ള കുതിപ്പാണ് ബിജെപി നടത്തിയത്.മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളിൽ വരെ ബിജെപി ജയിച്ചു കയറി.കർഷക സമരത്തിൻറെ മുഖ്യ കേന്ദ്രങ്ങളായ ജാട്ട് മേഖലകൾ പൂർണ്ണമായും ബിജെപിക്കൊപ്പം നിന്നു. ഒരുകാലത്ത് രാജ്യം അടക്കി ഭരിച്ചിരുന്ന കോൺഗ്രസ് സംപൂജ്യരായി എന്നതും തിരഞ്ഞെടുപ്പിലെ പ്രധാന സംഭവമാണ്.70  മണ്ഡലങ്ങളിൽഒരിടത്ത്…

Read Full News

എ എ പി ക്ക് കനത്ത തിരിച്ചടി.  എട്ട് എംഎല്‍എമമാരും ബിജെപിയില്‍ ചേര്‍ന്നു.

എ എ പി ക്ക് കനത്ത തിരിച്ചടി.  എട്ട് എംഎല്‍എമമാരും ബിജെപിയില്‍ ചേര്‍ന്നു. ന്യൂഡൽഹി :വരും ദിവസങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രചാരണത്തില്‍ സജീവമാകുമെന്ന് രാജിവെച്ച എംഎല്‍എമാര്‍ വ്യക്തമാക്കി. ആം ആദ്മി പാര്‍ട്ടി വിട്ട എട്ട് എംഎല്‍എമാരെയും ബിജെപി സംസ്ഥാന അധ്യക്ഷൻ വീരേന്ദ്ര സച്ചിദേവ ആണ് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. എട്ടു പേര്‍ക്കും ബിജെപി അംഗത്വം നല്‍കി. മുമ്പ് ആം ആദ്മി പാർട്ടിയുടെ മെഹ്‌റൗളി സ്ഥാനാർത്ഥിയായിരുന്ന നരേഷ് യാദവിനെ, ഡിസംബറിൽ പഞ്ചാബ് കോടതി ഖുറാൻ അപകീർത്തി കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി…

Read Full News

കൊച്ചിയില്‍ 27 ബംഗ്ലാദേശികള്‍ പിടിയില്‍.

വ്യാജ ആധാർ കാർഡുമായി കേരളത്തിലെത്തിയവരാണ് പിടിയിലായത്. കേരളം ബംഗ്ലാദേശികളുടെ അനധികൃത താവളമാകുന്ന സംഭവത്തില്‍ കേന്ദ്ര ഏജൻസികള്‍ റിപ്പോർട്ട് തേടിയതിന് പിന്നാലെയാണ് ഇവർ കൂട്ടത്തോടെ പിടിയിലായത്. മുനമ്ബത്ത് നിന്നാണ് ഇവരെ പിടികൂടിയത്. ഇവർ ഇവിടെ വാടകയ്‌ക്ക് താമസിക്കുകയായിരുന്നു. ആലുവ റൂറല്‍ എസ്പി വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് ആണ് പരിശോധനയ്‌ക്ക് നേതൃത്വം നല്‍കിയത്. രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. മൂന്ന് മാസങ്ങള്‍ക്ക് മുൻപാണ് ഇവിടെ എത്തിയതെന്നാണ് ഇവർ നല്‍കിയ മൊഴി. എന്നാല്‍ പൊലീസ് ഇത് വിശ്വസിച്ചിട്ടില്ല. അനധികൃതമായി…

Read Full News