സിദ്ധരാമയ്യക്കെതിരെ കർണാടക അഴിമതി വിരുദ്ധ സമിതി നടപടിയിലേക്ക്.

ബംഗളൂരു :മൈസൂർ അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (MUDA) യുടെ ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെ സംസ്ഥാന അഴിമതി വിരുദ്ധ സമിതി വെള്ളിയാഴ്ച കേസെടുത്തു. ബാംഗ്ലൂർ പ്രത്യേക കോടതിയാണ് സിദ്ധരാമിക്കെതിരെ കേസെടുക്കാൻ കർണാടക അഴിമതി വിരുദ്ധ സമിതിക്ക് നിർദ്ദേശം നൽകിയത്.കോൺഗ്രസ് നേതാവിന് വലിയ നിയമ വെല്ലുവിളി ഉയർത്തിയേക്കാവുന്ന ഈ നീക്കം, അദ്ദേഹത്തിൻ്റെ ഭാര്യക്ക് മാനദണ്ഡങ്ങൾ ലംഘിച്ച് മുഡ പ്രീമിയം സ്വത്തുക്കൾ അനുവദിച്ചുവെന്ന ആരോപണം അന്വേഷിക്കാൻ ലോകായുക്ത പോലീസിനോട് നിർദ്ദേശിച്ച കോടതി ഉത്തരവിനെ തുടർന്നാണ്. എഫ്ഐആറിൽ…

Read Full News

സിദ്ധാര്‍ത്ഥന്‍റെ മരണം;ഡീനിനെയും അസി.വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള നീക്കം ഗവർണ്ണർ തടഞ്ഞു.

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് നടപടി നേരിട്ട ഡീനിനെയും അസി.വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ച്‌ ഗവര്‍ണര്‍. ഡീനിനെയും അസി. വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള സര്‍വകലാശാല ഭരണസമിതിയുടെ തീരുമാനമാണ് ഗവര്‍ണര്‍ സ്റ്റേ ചെയ്തത്.സിദ്ധാർഥിന്‍റെ മരണം അന്വേഷിക്കാൻ ഗവർണർ നിയോഗിച്ച ഹൈകോടതി റിട്ട. ജസ്റ്റിസ് എ. ഹരിപ്രസാദിന്‍റെ റിപ്പോർട്ടില്‍ ഡീനും അസിസ്റ്റൻറ് വാർഡനും കുറ്റക്കാരാണെന്നും വകുപ്പുതല നടപടിയെടുക്കണമെന്നും നിർദേശിച്ചിരുന്നു. ഇരുവർക്കും വീഴ്ച പറ്റിയെന്നായിരുന്നു ചാൻസിലർ നിയോഗിച്ച അന്വേഷണ സമിതി കണ്ടെത്തിയത്.ഇത് മറികടന്നാണ് ഡീനിനെയും അസി. വാർഡനെയും തിരിച്ചെടുക്കാൻ…

Read Full News

വ്യാജ അകൗണ്ട് ;മലയാളി  ജഡ്ജി അമേരിക്കയില്‍ അറസ്റ്റില്‍.

മലയാളി  ജഡ്ജി അമേരിക്കയില്‍ അറസ്റ്റില്‍. ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജി കെ.പി.ജോര്‍ജിനെയാണ് അറസ്റ്റ് ചെയ്തത്.തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നതിനായി വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഉപയോഗിച്ചു എന്നതടക്കമുള്ള പരാതികളിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി തെരഞ്ഞെടുപ്പ് സമയത്ത് ഒരു വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കി താന്‍ വംശഹത്യയ്ക്ക് വിധേയനായി എന്ന് പോസ്റ്റ് ചെയ്ത് സഹതാപം പിടിച്ചുപറ്റാന്‍ ശ്രമിച്ചെന്നാണ് കേസ്. നീണ്ട അന്വേഷണങ്ങള്‍ക്ക് ശേഷമാണ് അറസ്റ്റ്. എന്നാല്‍ താന്‍ നിരപരാധിയാണെന്നും കൗണ്ടി ജഡ്ജി സ്ഥാനം രാജിവയ്ക്കില്ലെന്നും ജോർജ് പ്രതികരിച്ചു.”എനിക്കെതിരെ ചുമത്തിയ…

Read Full News

ഹിസ്ബുള്ളയുടെ ഒരു ഉന്നത കമാൻഡർ കൂടി കൊല്ലപ്പെട്ടു.

ഹിസ്ബുളളയുടെ ഉന്നത കമാൻഡറായ മുഹമ്മദ് ഹുസൈൻ സ്രോറിനെ വ്യോമാക്രമണത്തില്‍ കൊലപ്പെടുത്തിയതിന്റെ ഡ്രോണ്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഇസ്രായേലി ഡിഫെൻസ് ഫോഴ്സ് (ഐഡിഎഫ്).1973ല്‍ തെക്കൻ ലെബനൻ ഗ്രാമമായ ‘ഐത അല്‍ ഷാബില്‍’ ജനിച്ച’ ഹജ്ജ് അബു സാലിഹ്’ എന്നറിയപ്പെട്ടിരുന്ന സ്രോർ 1996ലാണ് ഹിസ്ബുളളയില്‍ ചേർന്നത്. സംഘടനയ്ക്കുളളിലെ വിവിധ നേതൃത്വസ്ഥാനങ്ങള്‍ ഏറ്റെടുക്കുകയും അതിന്റെ സൈനിക പ്രവർത്തനങ്ങളിലേർപ്പെട്ട് ഹിസ്ബുളളയിലെ പ്രമുഖ കമാൻഡറായി മാറുകയുമായിരുന്നു അദ്ദേഹം. ഇസ്രായേലിനെതിരായ നിരവധി തന്ത്രപ്രധാനമായ നീക്കങ്ങളില്‍ സ്രോർ പ്രധാന പങ്കുവഹിക്കുകയും ലെബനന്റെ കിഴക്കൻ അതിർത്തികളിലും സിറിയയിലും നടന്ന യുദ്ധങ്ങളില്‍…

Read Full News

മുണ്ടക്കൈയിൽ 107.5 ഹെക്ടർ സ്ഥലം സുരക്ഷിതമല്ല; വിദഗ്ധസമിതി.

കൽപ്പറ്റ:ചൂരൽമല-മുണ്ടക്കൈ ദുരന്തമേഖലയിലെ 107.5 ഹെക്ടർ സ്ഥലം സുരക്ഷിതമല്ലെന്ന് വാസ്യയോഗ്യമല്ലെന്നും സംസ്ഥാന സർക്കാർ വിദഗ്ധസമിതി. മുണ്ടക്കൈ ചൂരൽമല പ്രദേശത്ത് 104 ഹെക്ടർ പ്രദേശമാണ് ഉരുൾപൊട്ടലിൽ തകർന്നത്. ഇതിനോടുചേർന്നുള്ള 3.5 ഹെക്ടർ സ്ഥലംകൂടി അപകടകരമാണെന്നാണ് സമിതി റിപ്പോർട്ടിലുള്ളത്. ഉരുൾപൊട്ടലിൽ ഒഴുകിപ്പോയപുഴയോരവും അതിനോടുചേർന്ന് 300 മീറ്ററോളം വരുന്ന സ്ഥലവുമാണിത്. പ്രൊഫ. ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം റിപ്പോർട്ട് സംസ്ഥാന സർക്കാരിന് കൈമാറി. ഉരുൾപൊട്ടി മണ്ണും പാറയുമടക്കം അൻപതുലക്ഷം ടൺ അവശിഷ്ടമാണ് ഒലിച്ചെത്തിയതെന്നാണ് റിപ്പോർട്ടിലുള്ളത്. മൂന്നുലക്ഷം ടൺ മേൽമണ്ണുമാത്രം ഒലിച്ചുപോയി. സമുദ്രനിരപ്പിൽനിന്ന് 1500…

Read Full News

ലബനലിൽ തീ മഴ പെയ്യിച്ച് ഇസ്രയേൽ; നൂറ് കണക്കിന് മരണം.

ജെറുസലേം:തിങ്കളാഴ്ച ഇസ്രയേല്‍ ലബനന്റെ വടക്ക്, കിഴക്ക് പ്രദേശങ്ങളില്‍ നടത്തിയ വ്യോമാക്രമണത്തില്‍  35 കുട്ടികളും 58 സ്ത്രീകളും ഉൾപ്പെടെ 492 കൊല്ലപ്പെട്ടു. ഇസ്രായേല്‍ ആക്രമണം നടത്തിയതായി ആരോഗ്യമന്ത്രി ഫിറാസ് അബിയാദ് പറഞ്ഞു. 24 മണിക്കൂറിനുള്ളില്‍ തെക്കൻ, കിഴക്കൻ ലെബനനിലെ 1,100 ഓളം ഹിസ്ബുള്ള കേന്ദ്രങ്ങള്‍ ആക്രമിച്ചതായി ഇസ്രായേല്‍ പറഞ്ഞു.ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കനുസരിച്ച്, ഒറ്റ  ദിവസത്തിലെ അക്രമത്തിൽ 1,645 പേർക്ക് പരിക്കേറ്റു. ഹിസ്ബുള്ളയുടെ മൂന്നാമത്തെ കമാൻഡായ അലി കരാക്കെയെ ലക്ഷ്യമിട്ടായിരുന്നു ബെയ്റൂട്ടിലെ ആക്രമണമെന്ന് ഹിസ്ബുള്ളയോട് അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഹിസ്‌ബൊള്ളയുമായി…

Read Full News

രാവണൻ കോട്ട ചുവന്നു;പ്രതീക്ഷയിൽ ഇന്ത്യ.

കൊളംബോ :ശ്രീലങ്കക്ക് പുതിയ പ്രസിഡന്റ്. ഇടത്ത് രാഷ്ട്രീയ പാർട്ടിയുടെ പ്രതിനിധിയായ ദിസനായകെ നിലവിലെ പ്രസിഡൻ്റ് റനിൽ വിക്രമസിംഗെയെ പരാജയപ്പെടുത്തി. ദിസ നായകെക്ക് 42.3 ശതമാനം വോട്ടുകൾ ലഭിച്ചു. 2019 ലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് ലഭിച്ച 3 ശതമാനം വോട്ടാണ് ലഭിച്ചിരുന്നത്. ഇത് “മാറ്റത്തിനായുള്ള വോട്ട്”എന്ന പ്രചരണം ആയിരുന്നു ഇടതു പാർട്ടികൾ നടത്തിയിരുന്നത്.മാർക്സിസ്റ്റ്-ലെനിനിസ്റ്റ് പാർട്ടിയായ ജനതാ വിമുക്തി പെരമുനയുടെ നേതാവാണ് അനുര കുമാര ദിസനായകെ.56 കാരനായ ദിസനായകെ ഒരുകാലത്ത് കടുത്ത ഇന്ത്യൻ വിമർശകനായിരുന്നു . 2022 ൽ…

Read Full News

ലഡുവിൽ മൃഗ കൊഴുപ്പ്;ആന്ധ്ര രാഷ്ട്രീയം കത്തുന്നു.

തിരുപ്പതി ലഡുവില്‍ മൃഗക്കൊഴുപ്പ് കണ്ടെത്തിയ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ.മൃഗക്കൊഴുപ്പ് കണ്ടെത്തിയ സംഭവം വിശദമായി പരിശോധിച്ച ശേഷം വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെയാണ് വിഷയം അറിഞ്ഞതെന്ന് ജെ പി നദ്ദ പറഞ്ഞു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി വിഷയം സംസാരിച്ചുവെന്നും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടതായും നദ്ദ വ്യക്തമാക്കി. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോടായിരുന്നു ജെ പി നദ്ദയുടെ പ്രതികരണം. വിഷയത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്.സംഭവത്തില്‍ വിശദമായ അന്വേഷണം…

Read Full News

ലെബനൻ തലസ്ഥാനത്ത് ഇസ്റാഈല്‍ വ്യോമാക്രമണം; ഹിസ്ബുല്ലയുടെ ഉന്നത കമാൻഡറടക്കം 8 പേര്‍ കൊല്ലപ്പെട്ടു.

ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിന്റെ തെക്കൻ പ്രദേശങ്ങളില്‍ വീണ്ടും ഇസ്റാഈല്‍ വ്യോമാക്രമണ നടത്തി. ഇസ്റാഈല്‍ വ്യോമാക്രമണത്തില്‍ എട്ടു പേർ കൊല്ലപ്പെടുകയും 59 പേർക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച ജനസാന്ദ്രതയേറിയ ബെയ്‌റൂട്ടിലെ കെട്ടിട സമുച്ചയത്തിലാണ് ഇസ്രായേലിന്റെ ബോംബിംഗ് നടന്നത്. ഹിസ്ബുള്ളയുടെ ഉന്നത നേതാക്കൾ യോഗം ചേരുന്ന വിവരം അറിഞ്ഞതിനുശേഷം ആണ് ഇസ്രായേൽ ബോംബക്രമണം നടത്തിയത് .  വ്യോമാക്രമണത്തിൽ തങ്ങളുടെ മുതിർന്ന കമാൻഡർ ഇബ്രാഹിം അഖിൽ മരിച്ചതായി ഹിസ്ബുള്ള സ്ഥിരീകരിച്ചു . ലെബനൻ ആരോഗ്യ മന്ത്രാലയം…

Read Full News

സിനിമാകഥകളെ വെല്ലുന്ന സൂക്ഷ്മതയോടെ; മൊസാദ് .

ലബനനില്‍ കഴിഞ്ഞ ദിവസം നടന്നത് മൊസാദിൻ്റെ ചാരമികവ്. കേട്ടു കേഴ്‌വി പോലുമില്ലാത്ത സിനിമാതിരക്കഥ പോലെയാണ്  ഒരേസമയം ആയിരത്തിലേറെ പേജറുകൾ പൊട്ടിത്തെറിച്ചത് സ്ഫോടനങ്ങളില്‍ ഒമ്ബതു പേർ കൊല്ലപ്പെട്ടെന്നും നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട് എന്നുമാണ് പ്രാഥമിക റിപ്പോർട്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. കൊല്ലപ്പെട്ടവരില്‍ ഒരു പെണ്‍കുട്ടിയും ഉള്‍പ്പെടുന്നു. ലെബനനിലെ സായുധ സംഘമായ ഹിസ്ബുല്ല ഇപ്പോഴും സന്ദേശങ്ങള്‍ കൈമാറാൻ മൊബൈല്‍ ഫോണുകള്‍ക്ക് പകരം പേജറുകളാണ് ഉപയോഗിക്കുന്നത്. മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചാല്‍ ശത്രുവിന് ലൊക്കേഷൻ കണ്ടെത്തി ആക്രമിക്കാൻ എളുപ്പമാകുമെന്നതിനാലാണ് ഹിസ്ബുല്ല ഇപ്പോഴും…

Read Full News