വയനാട്ടിൽ നിന്നും പിടിച്ച മാവോസ്റ്റുകളെ കസ്റ്റഡിയിൽ വിട്ടു.

കൽപ്പറ്റ :വയനാട്ടിലെ പേര്യയിൽ നിന്ന് തണ്ടർബോൾട്ട് പിടികൂടിയ മാവോസ്റ്റുകളെ അഞ്ചുദിവസത്തെ കസ്റ്റഡിയിൽ വിട്ടു. കല്‍പറ്റ കോടതിയിലാണ് മാവോയിസ്റ്റുകളെ ഹാജരാക്കിയത്. കർണാടക സ്വദേശിയായ ഉണ്ണിമായയും തമിഴ്നാട് സ്വദേശി ചന്ദ്രുവുമാണ് വയനാട്ടിൽ അറസ്റ്റിലായത്. എകെ 47 ഉൾപ്പെടെ തോക്കുകളും ഇവരില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. രക്ഷപ്പെട്ട രണ്ടു പേരിൽ ഒരാൾ സുന്ദരി എന്ന വ്യക്തിയാണ്, മറ്റൊരാള്‍ ആരെന്ന് അന്വേഷിച്ച് വരികയാണ്. രക്ഷപ്പെട്ടവർക്കായി തിരച്ചിൽ ഊർജിതമാക്കിയെന്നും എഡിജിപി എം ആർ അജിത് കുമാർ പറഞ്ഞു.  രക്ഷപ്പെട്ട രണ്ട് പേരിൽ ഒരാൾക്ക് വെടിയേറ്റെന്നാണ് പോലീസ് നൽകുന്ന സൂചന….

Read Full News

പടിഞ്ഞാറത്തറ – പൂഴിത്തോട്  റോഡ് ഉടൻ യഥാർത്ഥ്യമാക്കണം:  വെൽഫെയർ പാർട്ടി .

കൽപ്പറ്റ : അടിക്കടി രൂക്ഷമായി കൊണ്ടിരിക്കുന്ന ചുരം ഗതാഗതാ പ്രശ്നത്തിന് വലിയ പരിഹാരമായി മാറുന്നതും വയനാട് ജില്ലയുടെ സമഗ്ര വികസനത്തിന് ഉതകുന്നതുമായ പടിഞ്ഞാറത്തറ – പൂഴിത്തോട് ചുരമില്ലാ റോഡ് ഉടൻ യാഥാർത്ഥ്യമാക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ആവശ്യപ്പെട്ടു. നിർദ്ദിഷ്ട പാതയിലൂടെ വെൽ ഫെയർ പാർട്ടി നടത്തിയ പ്രതിഷേധ സമരയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.1993 ൽ കെ.കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ തുടക്കം കുറിച്ച ഈ പാത മൂന്ന് പതിറ്റാണ്ടായിട്ടും ഇതുവരെ…

Read Full News

മതത്തെയും പുരോഹിതരെയും അവഹേളിച്ചു; അസമിൽ കോൺഗ്രസ് എംഎൽഎ അറസ്റ്റിൽ

ഹിന്ദു മതവിശ്വാസികള്‍ക്കും, സന്യാസിമാര്‍ക്കുമെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച്‌ കോണ്‍ഗ്രസ് എംഎല്‍എയെ അറസ്റ്റ് ചെയ്തു.അസമിലെ ജലേശ്വര് അസംബ്ലി നിയോജക മണ്ഡലത്തിൽ നിന്നുള്ള സിറ്റിംഗ് എംഎൽഎയായ അഫ്താബുദ്ദീൻ മൊല്ലയാണ് അറസ്റ്റിലായ കോൺഗ്രസ് നേതാവെന്ന് അസം പോലീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.അസം പൊലീസാണ് അറസ്റ്റ് ചെയ്തത്.നവംബര്‍ നാലിന് ഗോള്‍പാറ ജില്ലയില്‍ നടന്ന പൊതുയോഗത്തിലാണ് കോണ്‍ഗ്രസ് എംഎല്‍എ വിവാദ പരാമര്‍ശം നടത്തിയത്.കവർച്ച, കൊള്ള, ബലാത്സംഗം എന്നിവയിൽ മുസ്ലീങ്ങൾ ഒന്നാം സ്ഥാനത്താണ് എന്ന ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് തലവൻ ബദറുദ്ദീൻ അജ്മലിന്റെ…

Read Full News

മഹാരാഷ്ട്രയിലെ പാൽഘറിൽ മേൽക്കൈ നേടി സിപിഎം .

മുംബൈ:മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പില്‍ പാല്‍ഘര്‍ ജില്ലയില്‍  വിജയം നേടി സിപിഐഎം. തലസരി, ധഹാനു തഹസിലുകളിലെ 13 ഗ്രാമങ്ങളിലെ 100 ഗ്രാമപഞ്ചായത്ത് സീറ്റുകളിലാണ് സിപിഐഎം വിജയിച്ചത്.മഹാരാഷ്ട്ര-ഗുജറാത്ത് അതിര്‍ത്തിക്കടുത്താണ് തലസരി, ധഹാനു തഹസിലുകള്‍. 2019ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ധഹാനു നിയോജക മണ്ഡലത്തില്‍ സിപിഐഎം സ്ഥാനാര്‍ത്ഥി വിനോദ് നിക്കോളെ വിജയിച്ചിരുന്നു. ബിജെപി സ്ഥാനാര്‍ത്ഥി പസ്‌കല്‍ ധന്നാരെയെയാണ് പരാജയപ്പെടുത്തിയത്. പാല്‍ഘറില്‍ 100 സീറ്റുകളില്‍ വിജയിച്ചെന്ന് സിപിഐഎം പി ബി അംഗം ഡോ. അശോക് ധവാളെ പറഞ്ഞു. രണ്ട് തഹസിലുകളിലായി സിപിഐഎമ്മിന്റെ എട്ടു സര്‍പഞ്ചുകളാണ്…

Read Full News

പാലസ്തീൻ പ്രസിഡണ്ടിന് നേരെ വധശ്രമം.

പലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസിന്റെ വാഹനവ്യൂഹത്തിന് നേരെ അജ്ഞാതരുടെ ആക്രമണം. മഹ്‌മൂദ് അബ്ബാസിനെ ലക്ഷ്യമിട്ട് വാഹനങ്ങള്‍ക്ക് നേരെ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. എന്നാല്‍ അദ്ദേഹം അക്രമത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു . ഏറ്റുമുട്ടലില്‍ അബ്ബാസിന്റെ അംഗരക്ഷകരില്‍ ഒരാള്‍ക്ക് വെടിയേറ്റു.ആക്രമണത്തിന്റെ ഉത്തരവാദിത്തം വെസ്റ്റ് ബാങ്കിലെ ‘സണ്‍സ് ഓഫ് അബു ജന്‍ഡാല്‍‘ സംഘടന ഏറ്റെടുത്തിട്ടുണ്ട്.ഞായറാഴ്ച വെസ്റ്റ് ബാങ്കില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി മഹമൂദ് അബ്ബാസ് കൂടിക്കാഴ്ച നടത്തിയിരുന്നു.ഇതില്‍ ഗാസയ്ക്കെതിരായ ആക്രമണം അവസാനിപ്പിക്കാന്‍ അബ്ബാസ് ഇസ്രായേലിനോട് ആവശ്യപ്പെട്ടിരുന്നു.കഴിഞ്ഞ ഒരു മാസമായി ഗാസയില്‍…

Read Full News

പേരിയ വനമേഖലയിൽ വെടിവെപ്പ്.

കൽപ്പറ്റ :പേരിയ വനമേഖലയിൽ മാവോയിസ്റ്റും തണ്ടർബോൾട്ട് തമ്മിൽ വെടിവെപ്പ് ഉണ്ടായതായി റിപ്പോർട്ട് . വനത്തിന്റെ സമീപത്തുള്ള വീട്ടുകാരാണ് വെടിവെപ്പ്ശബ്ദം കേട്ടതായി പറയുന്നത്.

Read Full News

വയനാട്ടിൽ മാവോയിസ്റ്റ് സംഘത്തിൽപ്പെട്ടയാൾ പിടിയിൽ .

കോഴിക്കോട്- വയനാട് അതിർത്തി വന മേഖലയിൽ വച്ചാണ് വയനാട് സ്വദേശിയായ മാവോയിസ്റ്റ് പിടിയിലായത്. കൽപ്പറ്റ :വയനാട്ടിൽ മാവോയിസ്റ്റ് സംഘത്തിൽപ്പെട്ട ഒരാളെ തണ്ടർബോൾട്ട് പിടികൂടി. മാവോയിസ്റ്റുകൾക്ക് സഹായം എത്തിക്കുന്നളാണ് പിടിയിലായത്. കോഴിക്കോട്- വയനാട് അതിർത്തി വന മേഖലയിൽ വച്ചാണ് വയനാട് സ്വദേശിയായ മാവോയിസ്റ്റ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്യുന്നതിനായി രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി. വയനാട്, കണ്ണൂർ മേഖലകളിലെ മറ്റ് സംഘാ​ഗങ്ങൾക്കാണ് ഇയാൾ സഹായം നൽകിയിരുന്നത്.  അതേസമയം വയനാട് തലപ്പുഴയിലെത്തിയ അഞ്ചംഗ മാവോയിസ്റ്റ് സംഘത്തെ പൊലീസ് തിരിച്ചറിഞ്ഞു. കബനീദളത്തിലെ അംഗങ്ങളായ സി…

Read Full News

ഡൽഹിയിലെ വായു മലിനീകരണം; വടിയെടുത്ത് സുപ്രീംകോടതി.

ഡല്‍ഹി: കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് തടയാന്‍ സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതി നിര്‍ദ്ദേശം. നാല് സംസ്ഥാനങ്ങള്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പഞ്ചാബ്, ഡല്‍ഹി, യുപി, രാജസ്ഥാന്‍ സര്‍ക്കാരുകളോടാണ് വൈക്കോല്‍ കത്തിക്കുന്നത് തടയണമെന്ന് നിര്‍ദേശിച്ചിട്ടുള്ളത്. കോടതി നിര്‍ദേശം നടപ്പാക്കാന്‍ ഡിജിപിമാരുടെയും ചീഫ് സെക്രട്ടറിയുടെയും മേല്‍നോട്ടത്തില്‍ പ്രാദേശിക എസ്എച്ച്ഒയെ ചുമതലപ്പെടുത്തി. ഇതൊരു രാഷ്ട്രീയ യുദ്ധക്കളമല്ലെന്നും സുപ്രീം കോടതി. വായു മലിനീകരണ വിഷയത്തിലെ രാഷ്ട്രീയ കുറ്റപ്പെടുത്തല്‍ കളി അവസാനിപ്പിക്കണമെന്നും കോടതി പറഞ്ഞു. ഡല്‍ഹിയിലെ വായു മലിനീകരണത്തില്‍ ആശങ്ക ഉയരുന്നതിനിടെയാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. വൈക്കോല്‍…

Read Full News

മഹാരാഷ്ട്രയിൽ ശക്തി തെളിയിച്ച് ബിജെപിയും ഘടകകക്ഷികളും

മുംബൈ: മഹാരാഷ്‌ട്രയിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്നണിക്ക് വന്‍ വിജയം. ആദ്യഘട്ട ഫലം പുറത്തുവരുമ്ബോള്‍ എന്‍ഡിഎ 1399 പഞ്ചായത്തുകളില്‍ വിജയിച്ചു.ബിജെപി 724, ശിവസേന (ഷിന്‍ഡെ)263, എന്‍സിപി (അജിത് പവാര്‍), 412 എന്നിങ്ങനെയാണ് . മഹാ വികാസ് അഖാഡി സഖ്യത്തിന് 524 സീറ്റുകളിലാണ് ജയിക്കാനായത്. കോണ്‍ഗ്രസ് 222, എന്‍സിപി ശരദ് പവാര്‍ വിഭാഗം 187, ശിവസേന ഉദ്ധവ് വിഭാഗം 115 ഇടത്തുമാണ് വിജയിച്ചത്.327 ഗ്രാമപഞ്ചായത്തുകളിൽ സ്വതന്ത്രരാണ് വിജയിച്ചത്.വിജയവാര്‍ത്തകള്‍ക്ക് പിന്നാലെ മുംബൈയിലെ ബിജെപി ആസ്ഥാനത്ത് പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങി….

Read Full News

സ്വര്‍ണക്കടത്ത് കേസ് എം.ശിവശങ്കറിന് 50 ലക്ഷം രൂപയും സ്വപ്ന സുരേഷ് 6 കോടി രൂപയും പിഴ.

കൊച്ചി: നയതന്ത്ര ബാഗേജ് സ്വര്‍ണക്കടത്ത് കേസില്‍ പ്രതികള്‍ക്ക് പിഴ. എം.ശിവശങ്കര്‍ 50 ലക്ഷം രൂപയും സ്വപ്ന സുരേഷ് 6 കോടി രൂപയും പിഴയടക്കണം.തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലെ 2 മുന്‍ നയതന്ത്ര ഉദ്യോഗസ്ഥരും പിഴയടക്കണം. ആകെ 44 പ്രതികളുള്ള കേസില്‍ 60.60 കോടി രൂപയാണ് പിഴ. കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ രാജേന്ദ്രകുമാറിന്റെ ഉത്തരവ്.യുഎഇ കോണ്‍സുലേറ്റ് മുന്‍ കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍സാബി, മുന്‍ അഡ്മിന്‍ അറ്റാഷെ റാഷിദ് ഖാമിസ് അല്‍ അഷ്‌മേയി, പി.എ പി.എസ്.സരിത്, സന്ദീപ്…

Read Full News