ഇനി ഫ്രാൻസിലേക്കുള്ള കുടിയേറ്റം കടുപ്പമേറും.

പാരിസ്:വിദേശ വിദ്യാര്‍ത്ഥികള്‍ക്കും തൊഴിലാളികള്‍ക്കും ഇനി ഫ്രാന്‍സിലേക്ക് പറക്കുക അത്ര എളുപ്പമാകില്ല. കടുത്ത ചട്ടങ്ങള്‍ നിഷ്കര്‍ഷിക്കുന്ന കുടിയേറ്റ ബില്ലിന് ഫ്രഞ്ച് സര്‍ക്കാര്‍ അന്തിമ അംഗീകാരം നല്‍കി.ഭവന സഹായം, കുടുംബ അലവന്‍സുകള്‍ തുടങ്ങി രാജ്യത്തിന്റെ സബ്സിഡികള്‍ക്കുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍ പുനഃക്രമീകരിക്കുന്നത് ഉള്‍പ്പെടെ കുടിയേറ്റക്കാര്‍ക്കായി കര്‍ശനമായ നിയന്ത്രണങ്ങളുമായാണ് പുതിയ ബില്‍ എത്തിയിരിക്കുന്നത്.“ഇന്ന്, കർശനമായ നടപടികൾ ആവശ്യമാണ്,” ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമനിൻ അധോസഭയിലെ വോട്ടെടുപ്പിന് ശേഷം പറഞ്ഞു. “സെൻട്രൽ പാരീസിൽ നിങ്ങളുടെ മൂക്ക് പിടിക്കുന്നതിലൂടെയല്ല രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ ഫ്രഞ്ചുകാരുടെ പ്രശ്നങ്ങൾ…

Read Full News

സ്റ്റാലിന് തിരിച്ചടി; കെ.പൊന്മുടിക്കും ഭാര്യ പി.വിശാലാക്ഷിക്കും മൂന്ന് വര്‍ഷം  തടവ്

ചെന്നൈ: അനധികൃത സ്വത്തുസമ്ബാദനക്കേസില്‍ തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.പൊന്മുടിക്കും ഭാര്യ പി.വിശാലാക്ഷിക്കും മൂന്ന് വര്‍ഷം വീതം തടവും 50 ലക്ഷം വീതം പിഴയും ശിക്ഷ വിധിച്ച്‌ മദ്രാസ് ഹൈക്കോടതി. 2006നും 2010-നും ഇടയില്‍ മന്ത്രിയായിരിക്കെ പൊന്മുടി രണ്ട് കോടിയോളം രൂപയുടെ അനധികൃത സ്വത്ത് സമ്ബാദിച്ചെന്ന കേസിലാണ് ശിക്ഷ വിധിച്ചത്. മന്ത്രിയും ഭാര്യയും അഴിമതി നിരോധന നിയമപ്രകാരം കുറ്റക്കാരെന്ന് മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇതോടെ അഴിമതിനിരോധന നിയമപ്രകാരം പൊന്മുടിക്ക് എംഎ‍ല്‍എ. സ്ഥാനവും മന്ത്രിസ്ഥാനവും നഷ്ടപ്പെടും.പൊന്മുടിക്കെതിരായ…

Read Full News

ഡൊണാള്‍ഡ് ട്രംപിന് വിലക്ക്; പുകഞ്ഞ് അമേരിക്കൻ രാഷ്ട്രീയം .

ന്യുയോര്‍ക്ക്; വീണ്ടും പ്രസിഡന്റാകാനുള്ള ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തിന് തിരിച്ചടി. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്ന് ഡൊണാള്‍ഡ് ട്രംപിനെ വിലക്കി കൊളറാഡോ സുപ്രീം കോടതി ഉത്തരവിട്ടു”പ്രക്ഷോഭത്തിലോ കലാപത്തിലോ” ഏര്‍പ്പെട്ട ഉദ്യോഗസ്ഥരെ അധികാരം വഹിക്കുന്നതില്‍ നിന്ന് വിലക്കുന്ന 14-ാം ഭേദഗതിയുടെ വ്യവസ്ഥ പ്രകാരമാണ് വിധി..യുസ് പാര്‍ലമെന്റ് സമുച്ചയമായ ക്യാപിറ്റോളില്‍ 2021ല്‍ കലാപ സമാനമായ പ്രതിഷേധം നടന്നതില്‍ ട്രംപിന് പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നിര്‍ണായക ഇടപെടല്‍. ട്രംപ് പ്രചാരണത്തിന്റെ വക്താവായ സ്റ്റീവൻ ച്യൂങ്, വിധിയെ “തികച്ചും പിഴവുള്ളതാണ്” എന്ന് വിളിക്കുകയും…

Read Full News

രാഹുലിനെ കൈവിട്ട് ഇന്ത്യ സഖ്യം; പ്രധാനമന്ത്രി സ്ഥാനത്തേക്ക് മല്ലികാര്‍ജുൻ ഖാര്‍ഗ.

ന്യൂഡൽഹി:ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗയെ നിര്‍ദേശിച്ച്‌ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജി.ഡല്‍ഹിയില്‍ നടന്ന സഖ്യത്തിന്റെ യോഗത്തിലാണ് ഇവര്‍ നിര്‍ദേശം മുന്നോട്ടുവെച്ചത്. ഇക്കാര്യം യോഗത്തില്‍ പങ്കെടുത്ത എം.ഡി.എം.കെയെ നേതാവ് വൈക്കോ സ്ഥിരീകരിച്ചു. എന്നാല്‍ ഖാര്‍ഗെ ആവശ്യം നിരസിച്ചുവെന്നാണ് വിവരം. മികച്ച ഭൂരിപക്ഷത്തില്‍ മുന്നണി ജയിക്കുക എന്നതാണ് പ്രധാനകാര്യം. അതിന് ശേഷം ജനാധിപത്യപരമായ രീതിയില്‍ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കട്ടെയെന്ന് ഖാര്‍ഗെ പറഞ്ഞു. ‘എംപിമാര്‍ ഇല്ലെങ്കില്‍ പ്രധാനമന്ത്രിയെക്കുറിച്ച്‌ സംസാരിച്ചിട്ട് എന്ത്…

Read Full News

ഗ്യാൻവാ പി;മസ്ജിദ് കമ്മിറ്റിയുടെ ഹരജിത്തള്ളി.

ഗ്യാൻവാപി പള്ളിയുടെയും കാശി വിശ്വനാഥ ക്ഷേത്രത്തിന്റെയും ഉടമസ്ഥാവകാശം സംബന്ധിച്ച് തർക്കം തുടരുന്നതിനിടെയാണ് ഈ സംഭവ വികാസം ഗ്യാൻവാപി മസ്ജിദ് പൊളിച്ചുമാറ്റി അവിടെ ക്ഷേത്രം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ഹരജികളാണ് കോടതി പരിഗണിച്ചിരുന്നത്. 1991-ൽ ഹിന്ദു ആരാധകർക്കെതിരെ വാരാണസി കോടതിയിൽ രണ്ട് സിവിൽ കേസുകളുടെ ഹർജികളും 2021 ലെ ഐഎസ്ഐ സർവേ ഉത്തരവിനെതിരെ സമർപ്പിച്ച മൂന്ന് ഹർജികളും കോടതി തള്ളി.1991 മുതലുള്ള ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഇതിൽ നേരത്തെ വിശദമായി വാദം കേട്ടിരുന്നു. ഇതിൽ വിധി പറയാനായി ഇന്നത്തേക്കു മാറ്റിവച്ചതായിരുന്നു….

Read Full News

ലഷ്‌കര്‍-ഇ-ത്വയ്ബ ഭീകരൻ ഹബീബുള്ളയെ അജ്ഞാതൻ വെടിവച്ചു കൊന്നു .

കറാച്ചി :പാകിസ്താനില്‍ ലഷ്‌കര്‍-ഇ-ത്വയ്ബ ഭീകരൻ ഹബീബുള്ളയെ അജ്ഞാതൻ വെടിവച്ചു കൊന്നു . അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിനെ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കറാച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണിത് .ആഗോള ഭീകരൻ ഹാഫിസ് സയീദുമായി വളരെ അടുപ്പമുള്ളയാളായിരുന്നുഹബീബുള്ള. അതുകൊണ്ട് തന്നെ ഹബീബുള്ളയുടെ കൊലപാതകം സയീദിന് ലഭിച്ച വലിയ പ്രഹരമായി കണക്കാക്കപ്പെടുന്നു. ഹബീബുള്ളയെ ഞായറാഴ്ച വൈകുന്നേരമാണ് അജ്ഞാതര്‍ കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. പഖ്തൂണ്‍ഖ്‌വ പ്രവിശ്യയില്‍ വച്ചാണ് കൊലപാതകം . ഹബീബുള്ള പാകിസ്താനിലെ നിരവധി യുവാക്കളെ തീവ്രവാദികളാക്കാൻ പ്രേരിപ്പിക്കുകയും…

Read Full News

ഉത്തര കൊറിയയുടെ പുതിയ ബാലിസ്റ്റിക് മിസൈൽ;  അമേരിക്കയ്ക്ക് ഭീഷണിയെന്ന് ജപ്പാൻ .

ടോക്കിയോ:തിങ്കളാഴ്ച ഉത്തരകൊറിയ പരീക്ഷിച്ച മിസൈൽ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ക്ലാസിൽ പെടുന്നതാണെന്ന് ജപ്പാന്റെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. “ഇത്തവണ വിക്ഷേപിച്ച ഐസിബിഎം-ക്ലാസ് ബാലിസ്റ്റിക് മിസൈലിന്, വാർഹെഡിന്റെ ഭാരം അനുസരിച്ച് പാതയെ അടിസ്ഥാനമാക്കി കണക്കാക്കിയാൽ, 15,000 കിലോമീറ്ററിലധികം (9,320 മൈൽ) പറക്കാൻ കഴിയും. ഈ സാഹചര്യത്തിൽ യുഎസിലെ മുഴുവൻ പ്രദേശവും പരിധിക്കുള്ളിലായിരിക്കും,” പ്രതിരോധ പാർലമെന്ററി ഉപമന്ത്രി ഷിൻഗോ മിയാകെ പറഞ്ഞു. മിസൈൽ ഏകദേശം 1,000 കിലോമീറ്റർ (620 മൈൽ) പറന്നതായി തോന്നുന്നു, പരമാവധി 6,000 കിലോമീറ്ററിലധികം (3,720 മൈൽ)…

Read Full News

ചൈനയിലെ കുപ്രസിദ്ധ സീരിയൽ കില്ലറുടെ വധശിക്ഷ നടപ്പിലാക്കി.

ജിയാങ്‌സി:ചൈനയുടെ കുപ്രസിദ്ധ വനിതാ സീരിയൽ കില്ലർ ലാവോ റോങ്‌സിയെ തിങ്കളാഴ്ച കിഴക്കൻ ചൈനയിലെ ജിയാങ്‌സി പ്രവിശ്യയിലെ നാൻചാങ്ങിൽ വധശിക്ഷ നടപ്പാക്കി, ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു. സുപ്രീം കോടതിയുടെ അനുമതി ലഭിച്ചതിന് ശേഷം തിങ്കളാഴ്ച രാവിലെ വധശിക്ഷ പൂർത്തിയാക്കിയതായി ജിയാങ്‌സി ഹൈ പീപ്പിൾസ് കോടതി പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറയുന്നു. വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് 49 കാരിയായ സ്ത്രീക്ക് കുടുംബാംഗങ്ങളെ കാണാനുള്ള അവകാശം നൽകിയിരുന്നതായി ,ചൈന ഡെയിലി റിപ്പോർട്ട് ചെയ്തു.  1996 നും 1999 നും ഇടയിൽ കവർച്ച, കൊള്ളയടിക്കൽ,…

Read Full News

കൂട്ട സസ്പെൻഷൻ .നാടകീയ രംഗങ്ങളുമായി ലോകസഭ.

ന്യൂഡൽഹി:സഭയിൽ ബഹളം 31 പ്രതിപക്ഷ എംപിമാര്‍ക്ക് സസ്‌പെന്‍ഷന. കോണ്‍ഗ്രസിന്റെ അധീര്‍ രഞ്ജന്‍ ചൗധരി, ഡിഎംകെ എംപിമാരായ ടി.ആര്‍ ബാലു, ദയാനിധി മാരന്‍, ടിഎംസിയുടെ സൗഗത റോയ് അടക്കമുള്ളവര്‍ക്കെതിരെയാണ് നടപടി. ഇവര്‍ക്ക് ശേഷിക്കുന്ന ശീതകാല സമ്മേളനത്തിലും പങ്കെടുക്കാനാവില്ല. അതേസമയം മൂന്ന് പേരെ പ്രിവിലേജസ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ലഭിക്കുന്നത് വരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. കെ ജയകുമാര്‍, വിജയ് വസന്ത്, അബ്ദുള്‍ ഖാലിഖ് എന്നിവരെയാണ് റിപ്പോര്‍ട്ട് ലഭിക്കുന്നവരെ സസ്‌പെന്‍ഡ് ചെയ്തത്. ഇവര്‍ മുദ്രാവാക്യം വിളിക്കാന്‍ സ്പീക്കറുടെ വേദിയില്‍ കയറിയിരുന്നു. എംപിമാരെ സസ്പെന്‍ഡ് ചെയ്യുന്നതിനുള്ള നിര്‍ദ്ദേശം…

Read Full News

വെല്ലുവിളിച്ച് ആരിഫ് ഖാൻ ;സർക്കാറിനെ ഞെട്ടിച്ച് തിരക്കേറിയ തെരുവിലൂടെ പദയാത്ര .

കോഴിക്കോട് : ഗവൺമെന്റിനെ വെല്ലുവിളിച്ച്  ഗവര്‍ണറുടെ പദയാത്ര. പ്രതിഷേധക്കാരെ വെല്ലുവിളിച്ച്‌ ആരിഫ് മുഹമ്മദ് ഖാൻ കോഴിക്കോട് മാനാഞ്ചിറയിലെത്തി.തനിക്ക് പൊലീസ് സംരക്ഷണം ആവശ്യമില്ലെന്നും നഗരത്തിലേക്ക് പോകുകയാണെന്നും പറഞ്ഞാണ് ഗവര്‍ണര്‍ മാനാഞ്ചിറയിലേക്ക് എത്തിയത്. പൊലീസ് സംരക്ഷണം ആവശ്യമില്ലെന്ന് വ്യക്തമാക്കി ഡിജിപിക്ക് കത്തയച്ചിട്ടുണ്ട്. എനിക്ക് എതിരെ ചെയ്യാനുള്ളവര്‍ക്ക് എന്തും ചെയ്യാമെന്ന് പറഞ്ഞാണ് ഗവര്‍ണര്‍ പ്രതിഷേധക്കാരെ പ്രകോപിപ്പിക്കുന്നതെന്ന് വ്യക്തമാണ്.കേരള പൊലീസ് രാജ്യത്ത് തന്നെ ഏറ്റവും മികച്ച സേനയാണ്. എന്നാല്‍ അവരെ ജോലി ചെയ്യാൻ അനുവദിക്കുന്നില്ലെന്ന് ഗവര്‍ണര്‍ കുറ്റപ്പെടുത്തി.തിരുവനന്തപുരത്ത് മൂന്നിടത്ത് അതിക്രമമുണ്ടായി. അവസാനം കാര്‍…

Read Full News