ചംപൈ സോറൻ ബിജെപിയില്‍.
റാഞ്ചി:ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ഝാർഖണ്ഡ് മുക്തി മോർച്ച (JMM) മുൻ നേതാവുമായ ചംപൈ സോറൻ ബിജെപിയില്‍ ചേർന്നു.കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ, ഝാർഖണ്ഡ് ബിജെപി അദ്ധ്യക്ഷൻ ബാബുലാല്‍ മരന്ദി എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലായിരുന്നു ചംപൈ സോറന്റെ ബിജെപി പ്രവേശനം. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ചംപൈ സോറൻ ജെഎംഎമ്മില്‍ നിന്ന് രാജിവച്ചത്. വർഷങ്ങളോളം താൻ സേവനം ചെയ്ത ജെഎംഎമ്മിന്റെ നിലവിലെ പ്രവർത്തനശൈലിയും നയങ്ങളുമാണ് പാർട്ടി വിടാൻ നിർബന്ധിതനാക്കിയതെന്ന് ചംപൈ സോറൻ പ്രതികരിച്ചിരുന്നു….

