ലക്ഷദ്വീപിൽ വിദ്യാഭ്യാസ പരിഷ്കരണം; എസ്.സി.ഇ.ആര്‍.ടി സിലബസ് നിർത്തലാക്കുന്നു , ഇനി സി ബി എസ് സി.
കൊച്ചി:ലക്ഷദ്വീപില്‍ മലയാളം മീഡിയം സ്കൂളുകള്‍ നിര്‍ത്തലാക്കാൻ തീരുമാനമെടുത്ത് അഡ്മിനിസ്ട്രേഷൻ. എസ്.സി.ഇ.ആര്‍.ടി സിലബസ് അനുസരിച്ചുള്ള മലയാളം മീഡിയം ക്ലാസുകളെ സി.ബി.എസ്.ഇ ഇംഗ്ലിഷ് മീഡിയത്തിലേക്ക് മാറ്റാനാണ് വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിട്ടിരിക്കുന്നത്.മലയാളം ഐശ്ചിക വിഷയമായി പഠിക്കാം എന്ന് ഉത്തരവില്‍ പറയുന്നുണ്ട്. എല്ലാ സ്കൂളുകളിലും ഒന്നാം ക്ലാസ് പ്രവേശനം അടുത്ത അധ്യയന വര്‍ഷം മുതല്‍ സിബിഎസ്‌ഇ സിലബസ് പ്രകാരം ആയിരിക്കും. അതേസമയം മലയാളം മീഡിയം പൂര്‍ണമായും ഇല്ലാതാകുന്നതോടെ അറബി ഭാഷ പഠിക്കാൻ അവസരം ഉണ്ടാകില്ല. ഉന്നത വിദ്യാഭ്യാസ നിലവാരത്തിനും മത്സര പരീക്ഷകള്‍ക്ക് വിദ്യാര്‍ത്ഥികളെ…

