മോഹൻ യാദവ് മധ്യപ്രദേശിനെ നയിക്കും.
ഭോപ്പാൽ:മധ്യപ്രദേശിലെ പുതിയ മുഖ്യമന്ത്രിയായി മോഹൻ യാദവിനെതിരഞ്ഞെടുത്തു. ബിജെപി നിയമസഭാ കക്ഷി യോഗത്തിലാണ് തീരുമാനം. മധ്യപ്രദേശിലെ ഉജ്ജയിൻ ജില്ലയിലെ ഉജ്ജയിൻ സൗത്ത് നിയോജക മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് മോഹൻ യാദവ്. 2013-ൽ എംഎൽഎയായതോടെയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. ജഗദീഷ് ദേവ്ദയെയും രാജേഷ് ശുക്ലയെയും മധ്യപ്രദേശിന്റെ അടുത്ത ഉപമുഖ്യമന്ത്രിമാരായും നരേന്ദ്ര തോമർ സ്പീക്കറായും ബിജെപി പ്രഖ്യാപിച്ചു. ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള മധ്യപ്രദേശ് സർക്കാരിൽ ക്യാബിനറ്റ് മന്ത്രിയായിരുന്നു മോഹൻ യാദവ്. 2013ൽ ഉജ്ജയിൻ ദക്ഷിണിൽ നിന്നാണ് യാദവ് ആദ്യമായി എംഎൽഎയാകുന്നത്….

