പാക്കിസ്ഥാനിലേക്ക് യാത്ര വിലക്കി താലിബാനും .

കാബൂള്‍: പൗരന്മാരോട് പാകിസ്താനിലേക്ക് യാത്ര ചെയ്യരുതെന്ന് നിര്‍ദ്ദേശിച്ച്‌ അഫ്ഗാനിസ്ഥാനിലെ താലീബാൻ ഭരണകൂടം.പാകിസ്താനില്‍ കഴിയുന്നവര്‍ എത്രയും വേഗം മടങ്ങിവരണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. പാകിസ്താനിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് കണിച്ചുകൊണ്ട് വിദേശകര്യ മന്ത്രാലയമാണ് നിര്‍ദ്ദേശം പുറത്തുവിട്ടിരിക്കുന്നത്.ഇന്ധന- വൈദ്യുതി വിലവര്‍ദ്ധനവിനെതിരെ വൻപ്രതിഷേധമാണ് പാകിസ്താനില്‍ ഉടനീളം നടക്കുന്നത്. നിലവില്‍ പാകിസ്താനില്‍ ലിറ്റര്‍ പെട്രോളിന് 305 രൂപയാണ്. 14.91 രൂപാണ് കഴിഞ്ഞ ദിവസം ഒറ്റയടിക്ക് വര്‍ദ്ധിച്ചത്. ഹൈസ്പീഡ് പെട്രോളിന് 311.84 രൂപയാണ് വില. സാമ്ബത്തികപ്രതിസന്ധിയില്‍ നിന്നും കരകയാറാൻ സ്വീകരിച്ച നടപടികളാണ് പാകിസ്താനെ കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് കൊണ്ടെത്തിച്ചത്.രാജ്യത്ത്…

Read Full News

ആദിത്യ എല്‍ – 1ന്റെ ആദ്യഘട്ട ഭ്രമണപഥം ഉയര്‍ത്തല്‍ വിജയകരം

ആദിത്യ എല്‍ – 1ന്റെ ആദ്യഘട്ട ഭ്രമണപഥം ഉയര്‍ത്തല്‍ വിജയകരം ഇന്ത്യയുടെ ആദ്യ സൂര്യ ഗവേഷണ പേടകമായ ആദിത്യ എല്‍ – 1ന്റെ ആദ്യഘട്ട ഭ്രമണപഥം ഉയര്‍ത്തല്‍ വിജയകരം… ആദിത്യയുടെ പ്രവര്‍ത്തനം കാര്യക്ഷമമാണെന്നും അടുത്തഘട്ട ഭ്രമണപഥം ഉയര്‍ത്തല്‍ സെപ്തംബര്‍ അഞ്ചിന് പുലര്‍ച്ചെ മൂന്നിന് നടക്കുമെന്നും ഐ.എസ്.ആര്‍.ഒ.ഇന്ത്യയുടെ ആദ്യ സൂര്യ ഗവേഷണ പേടകമായ ആദിത്യ എല്‍ – 1ന്റെ ആദ്യഘട്ട ഭ്രമണപഥം ഉയര്‍ത്തല്‍ വിജയകരമെന്ന് ഐ.എസ്.ആര്‍.ഒ . ഇന്നലെ രാവിലെ 11.40നായിരുന്നു ഭ്രമണപഥം ഉയര്‍ത്തല്‍ നടന്നത്. ആദിത്യയുടെ പ്രവര്‍ത്തനം…

Read Full News

സുഡാനിൽ ജനവാസ കേന്ദ്രങ്ങൾക്ക് നേരെ വ്യോമാക്രമണം ഡസൻ കണക്കിന് പേർ കൊല്ലപ്പെട്ടു.

സുഡാൻ: നഗരത്തിന്റെ തെക്കൻ ഭാഗത്ത് നടത്തിയ വ്യോമാക്രമണത്തിൽ രണ്ട് കുട്ടികളടക്കം 20 സിവിലിയന്മാരെങ്കിലും കൊല്ലപ്പെട്ടതിന് മണിക്കൂറുകൾക്ക് ശേഷം കാർട്ടൂമിലെ നിവാസികൾ പീരങ്കികളുടെയും റോക്കറ്റുകളുടെയും ആക്രമണത്തിൽ ഞായറാഴ്ച ഉണർന്നു, സുഡാനീസ് പ്രവർത്തകർ. അയൽപക്കത്തെ പ്രതിരോധ സമിതിയുടെ പ്രസ്താവന പ്രകാരം, തെക്കൻ കാർട്ടൂമിലെ “വിമാന ബോംബാക്രമണത്തിൽ നിന്നുള്ള മരണസംഖ്യ 20 സിവിലിയൻ മരണങ്ങളായി ഉയർന്നു. ജനാധിപത്യ അനുകൂല പ്രകടനങ്ങൾ സംഘടിപ്പിക്കുകയും സൈന്യവും അർദ്ധസൈനിക പോരാളികളും തമ്മിലുള്ള ഏറ്റുമുട്ടലിൽ അകപ്പെട്ട കുടുംബങ്ങൾക്ക് ഇപ്പോൾ സഹായം നൽകുകയും ചെയ്തിരുന്ന നിരവധി സന്നദ്ധ സംഘങ്ങളിൽ…

Read Full News

തെലുങ്കാനയിൽ ബി ആർ എസ് മുഖം തിരിച്ചു; ഇടതു പാർട്ടികൾ കോൺഗ്രസിനൊപ്പം .

ഹൈദരാബാദ്: തെലങ്കാനയില്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ (കെ.സി.ആര്‍) നേതൃത്വത്തിലുള്ള ബി.ആര്‍.എസുമായുള്ള സഖ്യത്തിന് സാധ്യതയില്ലാതായതോടെ ഇടതു പാര്‍ട്ടികള്‍ കോണ്‍ഗ്രസുമായി അടുക്കാനൊരുങ്ങുന്നു.ഈ വര്‍ഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ 119 സീറ്റുകളില്‍ 115ലും ബി.ആര്‍.എസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. ബാക്കി സീറ്റുകളിലും പരിഗണനയുണ്ടാവില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് നീണ്ട 20 വര്‍ഷത്തിനുശേഷം തെലുഗു നാട്ടില്‍ സി.പി.ഐയും സി.പി.എമ്മും കോണ്‍ഗ്രസുമായി കൈകോര്‍ക്കാനൊരുങ്ങുന്നത്. സീറ്റ് ചര്‍ച്ചകള്‍ തുടങ്ങാൻ ഇടതു പാര്‍ട്ടികളെ കോണ്‍ഗ്രസ് സമീപിച്ചിട്ടുണ്ട്. ചര്‍ച്ച നടത്തണമെന്ന് കോണ്‍ഗ്രസിന്റെ തെലങ്കാനയുടെ ചുമതലയുള്ള മണിക് റാവു താക്കറെ ആവശ്യപ്പെട്ടതായി സി.പി.എം…

Read Full News

സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണം; ഉദയഗിരി സ്റ്റാലിൻ .

ചെന്നെ:സനാതന ധര്‍മം എന്നത് സമത്വത്തിനും സാമൂഹ്യ നീതിക്കും എതിരാണെന്നും അതിനെ നിര്‍മാര്‍ജനം ചെയ്യണമെന്നും തമിഴ്നാട് മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിൻ.സനാതന ധര്‍മം ഡെങ്കിപ്പനിക്കും മലേറിയക്കും സമാനമാണെന്നും അതിനെ എതിര്‍ത്താല്‍ മാത്രം പോര, നിര്‍മാര്‍ജനം ചെയ്യുകയാണ് വേണ്ടതെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞു. ”ചില കാര്യങ്ങള്‍ എതിര്‍ക്കാനാവില്ല. അതിനെ ഉന്മൂലനം ചെയ്യണം. നമുക്ക് ഡെങ്കിപ്പനി, മലേറിയ, കോവിഡ് എന്നിവയെ എതിര്‍ക്കാനാവില്ല. നിര്‍മാര്‍ജനം ചെയ്യാനേ കഴിയൂ. അങ്ങിനെതന്നെയാണ് സനാതനവും. അതിനെ എതിര്‍ക്കുന്നതില്‍ ഉപരിയായി നിര്‍മാര്‍ജനം ചെയ്യുകയാണ് വേണ്ടത്. സനാതന ധര്‍മമെന്ന വാക്ക്…

Read Full News

ബഹു ഭാര്യത്വം നിരോധിക്കാൻ ബില്ലുമായി അസം.

ഗുവാഹത്തി: ബഹുഭാര്യത്വം നിരോധിക്കാൻ നീക്കവുമായി അസം സര്‍ക്കാര്‍. മുഖ്യമന്ത്രി ഹിമാന്ത ബിശ്വശര്‍മയാണ് ഇതേക്കുറിച്ച്‌ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.ബഹുഭാര്യത്വവും ശൈശവ വിവാഹവും നിരോധിക്കുന്ന പുതിയ ബില്‍ നിയമസഭയില്‍ അവതരിപ്പിക്കാനാണു നീക്കം നടക്കുന്നത്. ‘ലവ് ജിഹാദും’ ബില്ലിന്റെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ട്. ബഹുഭാര്യത്വം നിരോധിക്കുന്ന ബില്ലിന്റെ കരട് അന്തിമഘട്ടത്തിലാണെന്ന് ഹിമാന്ത ബിശ്വശര്‍മ മാധ്യമങ്ങളോട് പറഞ്ഞു. 45 ദിവസത്തിനകം ബില്‍ തയാറാകും. അടുത്ത ഡിസംബറില്‍ തന്നെ നിയമം നിയമസഭയില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ബഹുഭാര്യത്വം നിരോധിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പഠിക്കാനായി നിയമസമിതി രൂപീകരിക്കുകയാണ് ആദ്യം…

Read Full News

മധ്യപ്രദേശിൽ ബിജെപിക്ക് തിരിച്ചടി; നിരവധി എംഎൽഎമാർ രാജിവെക്കാൻ ഒരുങ്ങുന്നു.

ഭോപ്പാല്‍: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മധ്യപ്രദേശ് ബിജെപിയില്‍ കൊഴിഞ്ഞുപോക്ക്. കേന്ദ്രമന്ത്രിമാരായ ജ്യോതിരാദിത്യ സിന്ധ്യ, നരേന്ദ്ര സിങ് തോമര്‍ തുടങ്ങിയ നേതാക്കളുടെ തട്ടകമായ ഗ്വാളിയോര്‍-ചമ്ബല്‍ മേഖലയിലെ നേതാക്കളാണ് ബിജെപി വിട്ടത്.ജ്യോതിരാദിത്യ സിന്ധ്യയുടെ ടീമിനെയാണ് പുറത്തുപോയവര്‍ കുറ്റപ്പെടുത്തുന്നത്. ഈ ആഴ്ച ബിജെപിയുടെ രണ്ട് പ്രധാനപ്പെട്ട നേതാക്കള്‍ രാജിവെച്ചു. രണ്ട് തവണ എംഎല്‍എയായ ഗിരിജ ശങ്കര്‍ ശര്‍മ വെള്ളിയാഴ്ചയാണ് ബിജെപി വിട്ടത്. പതിറ്റാണ്ടുകളായി ഗിരിജ ശങ്കര്‍ ശര്‍മയുടെ കുടുംബത്തിന് ബിജെപിയുമായി ബന്ധമുണ്ട്. ഇറ്റാര്‍സി എന്നറിയപ്പെട്ടിരുന്ന ഹൊസംഗബാദ് നിയമസഭാ സീറ്റില്‍ 1990 മുതല്‍…

Read Full News

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; മല്ലികാർജുൻഖര്‍ഗെയെ ഒഴിവാക്കിയതിനെതിരെ കെസി.

ന്യൂ ഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞടുപ്പ് പരിഷ്കാരം പഠിക്കാനുള്ള ഉന്നതതല സമിതിയില്‍ രാജ്യസഭ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് പ്രസിഡന്റുമായ മല്ലികാര്‍ജ്ജുൻ ഖര്‍ഗെയെ ഒഴിവാക്കിയതിനെതിരെ കെസി വേണുഗോപാല്‍.താഴേത്തട്ടില്‍ നിന്ന് പാര്‍ട്ടിയുടെ ഉന്നത തലത്തില്‍ എത്തിയ ഖര്‍ഗെയുടെ അയോഗ്യത എന്താണെന്ന് കെസി വേണുഗോപാല്‍ ചോദിച്ചു. ഉന്നതതല സമിതി തട്ടിപ്പാണെന്നും അദാനി വിവാദത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണെന്നും കെസി വേണുഗോപാല്‍ കുറ്റപ്പെടുത്തി. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ അധ്യക്ഷനാക്കി ഒരു രാജ്യം ഒരു തെരഞ്ഞടുപ്പ് എന്ന വിഷയത്തെക്കുറിച്ച്‌ പഠിക്കാൻ…

Read Full News

ഛത്തീസ്ഗഡ് തെരഞ്ഞെടുപ്പ്, പ്രചരണം ശക്തമാക്കി ബിജെപി .

റായ്പൂര്‍: ഈ വര്‍ഷം അവസാനം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഛത്തീസ്ഗഡില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രചരണം ശക്തമാക്കി ബി ജെ പി.കഴിഞ്ഞ തവണ കൈവിട്ട ഭരണം തിരിച്ചുപിടിക്കാനായുള്ള പരിശ്രമത്തിലാണ് ബി ജെ പി. സംസ്ഥാന നേതാക്കള്‍ക്കൊപ്പം ദേശീയ നേതാക്കളും സംസ്ഥാനത്ത് പ്രതിഷേധ പരിപാടികള്‍ക്ക് നിറസാന്നിധ്യമായി മാറുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് സംസ്ഥാനത്തെ ബി ജെ പി പൊതുസമ്മേളനത്തില്‍ പങ്കെടുത്തു. സംസ്ഥാന സര്‍ക്കാരിനെതിരായ കുറ്റപത്രവും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പുറത്തിറക്കി. സമസ്ത മേഖലകളിലും ഭൂപേഷ് ഭാഗേല്‍…

Read Full News

ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ജോ ബൈഡൻ രണ്ടുദിവസം മുന്നേ ഇന്ത്യയിൽ എത്തും.

ന്യൂഡല്‍ഹി: രാജ്യത്ത് ഈ മാസം ഒമ്ബതിനും പത്തിനും നടക്കുന്ന ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാൻ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ഏഴിന് വ്യാഴാഴ്ച ഇന്ത്യയിലെത്തുമെന്ന് വൈറ്റ്ഹൗസ് അറിയിച്ചു.യുക്രയ്ൻ യുദ്ധമടക്കം ആഗോള വിഷയങ്ങളില്‍ അദ്ദേഹം പ്രധാനമന്ത്രി മോദിയുമായി ചര്‍ച്ച നടത്തും. ഇന്ത്യ, അമേരിക്ക, കാനഡ, റഷ്യ, ഫ്രാൻസ്, ഇംഗ്ലണ്ട് എന്നിവ ഉള്‍പ്പെടെ 19 രാജ്യങ്ങളും യൂറോപ്യൻ യൂനിയനും കൂടിച്ചേര്‍ന്നതാണ് ജി20 കൂട്ടായ്മ. സെപ്റ്റംബര്‍ എട്ടിനാണ് മോദിയുമായി ബൈഡൻ കൂടിക്കാഴ്ച നടത്തുക. ഉച്ചകോടിയില്‍ ഊര്‍ജ പരിവര്‍ത്തനം, കാലാവസ്ഥാ വ്യതിയാനം, പരിഹാരമാര്‍ഗങ്ങള്‍ ഉള്‍പ്പെടെയുള്ള…

Read Full News