നുഴഞ്ഞുകയറ്റം തടയാനായില്ല; ബി എസ് എഫ് ഡയറക്ടറെ നീക്കി.

നുഴഞ്ഞുകയറ്റം തടയാനായില്ല; നിതിൻ അഗർവാളിനെ നീക്കി ജമ്മു: കാലാവധി ബാക്കി നില്‍ക്കെ ബി.എസ്.എഫ്. തലപ്പത്തുനിന്ന് നിതിൻ അഗർവാളിനെ നീക്കിയതിന് പിന്നില്‍ ഏകോപനത്തിലെ പാളിച്ചയടക്കമുള്ള വിമർശനം ചൂണ്ടിക്കാട്ടിയെന്ന് ദേശീയ മാധ്യമങ്ങള്‍.അന്താരാഷ്ട്ര അതിർത്തിയിലെ നുഴഞ്ഞുകയറ്റം വർധിക്കുന്ന സാഹചര്യത്തിലാണ് ബി.എസ്.എഫ്. ഡയറക്ടർ ജനറല്‍ സ്ഥാനത്തുനിന്ന് അഗർവാളിനെ നീക്കം ചെയ്യുന്നതെന്ന്  എൻ ഡി ടി വി റിപ്പോർട്ടുചെയ്തു. 1989 കേരള ബാച്ച്‌ ഉദ്യോഗസ്ഥനായ നിതിൻ അഗർവാളിനെ സംസ്ഥാന കേഡറിലേക്ക് തിരിച്ചയച്ചു. സ്പെഷ്യല്‍ ഡെപ്യൂട്ടി ഡി.ജി. ആയിരുന്ന വൈ.ബി. ഖുരാനിയേയും മാറ്റിയിരുന്നു. തുടർന്ന് ജമ്മുവിലെ…

Read More

പശുക്കളെ കഴുത്തറുത്തു കൊന്നു;നാല് പേർ അറസ്റ്റിൽ.

ബലോദ ബസാർ : ഛത്തീസ്ഗഡ് ബലോദ ബസാറിലെ ഒരു വീട്ടിനുള്ളില്‍ വെള്ളിയാഴ്ച 10 പശുക്കിടാക്കള്‍ ഉള്‍പ്പെടെ 14 ചത്ത കന്നുകാലികളെ കണ്ടെത്തി.ജില്ലയിലെ ലവൻ പോലീസ് സ്റ്റേഷന് കീഴിലുള്ള മർദ ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് ജില്ലാ ഭരണകൂടം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. വിവരം അറിഞ്ഞ് ജില്ലാ കളക്ടർ ദീപക് സോണിയുടെ നിർദ്ദേശപ്രകാരം പോലീസിന്റെയും പ്രാദേശിക ഭരണകൂടത്തിന്റെയും സംയുക്ത സംഘം വിഷയം അന്വേഷിക്കാൻ ഗ്രാമത്തിലെത്തി. കന്നുകാലികള്‍ ചത്തൊടുങ്ങിയതിനെ തുടർന്ന് വീട്ടില്‍ നിന്ന് ദുർഗന്ധം വമിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് സംഘത്തെ ഗ്രാമത്തിലേക്ക്…

Read More

മുണ്ടക്കയ്യിൽ മോഹൻലാൽ എത്തി;എത്തിയത് ലെഫ്റ്റനന്റ് കേണല്‍ റോളിൽ.

കൽപ്പറ്റ: ഉരുള്‍പൊട്ടലില്‍ തകർന്ന വയനാട്ടിലേക്ക് മോഹൻലാല്‍ എത്തി. ലെഫ്റ്റനന്റ് കേണല്‍ കൂടിയായ മോഹൻലാല്‍ സൈനിക യൂണിഫോമിലാണ് എത്തിയത്.മേപ്പാടിയിലാണ് അദ്ദേഹം എത്തിയത്. ആർമി ക്യാംപിലെത്തിയ അദ്ദേഹം ഉദ്യോഗസ്ഥരുമായി സംസാരിച്ചു.രക്ഷാപ്രവര്‍ത്തകര്‍ക്ക് ഊര്‍ജ്ജമേകുകയാണ് ലാലിന്റെ ലക്ഷ്യം. കേരളത്തില്‍ സൈന്യം നടത്തുന്ന ഏറ്റവും ദുഷ്‌കരമായ രക്ഷാ ദൗത്യമാണ് മുണ്ടക്കൈയിലേത്. ഈ സാഹചര്യത്തിലാണ് സേനയുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരില്‍ ഒരാള്‍ കൂടിയായ ലാല്‍ എത്തിയത്. സൈനിക നേതൃത്വത്തോട് ലാല്‍ കാര്യങ്ങള്‍ തിരക്കി. കൂടിയാലോചനകളും ഉണ്ടായി. അതിന് ശേഷമാണ് ദുരന്ത ബാധിത സ്ഥലത്തേക്ക് പോയത്. അതേസമയം, മുഖ്യമന്ത്രിയുടെ…

Read More

പി ടി ഐ യുടെ സ്ഥാപക അംഗത്തെ വെടിവച്ച് കൊന്നു.

ലാഹോർ:പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻൻ്റെ നേതൃത്വത്തിലെ പാർട്ടി പി ടി ഐയിലെ മുതിർന്ന നേതാവിനെ വെടിവെച്ച്‌ കൊലപെടുത്തി.പാർട്ടിയുടെ മുതിർന്ന നേതാവ് ഡോ ഷാഹിദ് സിദ്ദീഖ് ഖാനെയാണ് വെടിവെച്ചു കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച്ച ലാഹോറിലെ പള്ളിയില്‍ നടന്ന പ്രാർത്ഥന കഴിഞ്ഞ് പുറത്ത് ഇറങ്ങുമ്ബോഴായിരുന്നു ഷാഹിദ് സിദ്ദീഖിന് നേരെ അജ്ഞാതർ വെടിയുതിർത്തത്. രണ്ട് ബൈക്കുകളിലായി വന്ന നാല് അംഗ സംഘമാണ് ഷാഹിദ് സിദ്ദീഖിന് നേരെ വെടിയുതിർത്തത്. വെടിയുതിർത്ത ശേഷം പ്രതികള്‍ ഓടി രക്ഷപ്പെട്ടു. അദ്ദേഹത്തെ വെടിയേറ്റ മുറിവുകളോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും…

Read More

മാവോയിസ്റ്റ് നേതാവ് സി.പി മൊയ്‌തീൻ അറസ്റ്റിൽ.

ആലപ്പുഴ: മാവോയിസ്റ്റ് നേതാവ് സി.പി മൊയ്‌തീനെ ഭീകരവിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്‌തു.ആലപ്പുഴയില്‍ ബസില്‍ സഞ്ചരിക്കുമ്ബോഴാണ് കഴിഞ്ഞ രാത്രി ഇയാള്‍ പിടിയിലായത്.യുഎപിഎ ഉള്‍പ്പെടെ വിവിധ കേസുകളില്‍ പ്രതിയായ മൊയ്തീനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.പശ്ചിമഘട്ടം കേന്ദ്രീകരിച്ച്‌ പ്രവർത്തിച്ചിരുന്ന കബനീദളം വിഭാഗത്തിന്‍റെ നേതാവാണ്. 2019ല്‍ ലക്കിടിയില്‍ റിസോർട്ടിലെ വെടിവയ്‌പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് സി.പി ജലീലിന്റെ സഹോദരനാണ് പിടിയിലായ മൊയ്തീൻ. ജൂലൈ 17നാണ് സി പി മൊയ്തീൻ, മനോജ്, സോമൻ അടക്കം നാല് മാവോയിസ്റ്റുകള്‍ കാടിറങ്ങിയതായി പൊലീസിന് വിവരം ലഭിച്ചത്. ഇതിന്…

Read More

ഹമാസിന്റെ സൈനികമേധാവി മുഹമ്മദ് ദെയ്ഫിനെ ഇസ്രയേല്‍ വധിച്ചു.

ടെല്‍ അവീവ്: ഹമാസിന്റെ സൈനികമേധാവി മുഹമ്മദ് ദെയ്ഫിനെ ഇസ്രയേല്‍ വധിച്ചതായി റിപ്പോർട്ട്. തെക്കൻ ഗാസയിലെ ഖാൻ യൂനിസില്‍ നടത്തിയ വ്യോമാക്രമണത്തില്‍ മുഹമ്മദ് ദെയ്ഫ് കൊല്ലപ്പെട്ടതായാണ് ഇസ്രയേല്‍ സൈന്യം വ്യാഴാഴ്ച അറിയിച്ചത്.ജൂലായ് 13-നാണ് യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച്‌ ഇസ്രയേല്‍ ഖാൻ യൂനിസ് മേഖലയില്‍ ആക്രമണം നടത്തിയത്. ഈ ആക്രമണത്തില്‍ മുഹമ്മദ് ദെയ്ഫ് കൊല്ലപ്പെട്ടതായാണ് ഇന്റലിജൻസ് അന്വേഷണത്തില്‍ വ്യക്തമായതെന്നും ഇസ്രയേല്‍ സൈന്യം അറിയിച്ചു. തെക്കൻ ഇസ്രായേലിൽ 1,200 പേർ കൊല്ലപ്പെടുകയും 251 ബന്ദികളെ ഗാസ മുനമ്പിലേക്ക് തട്ടിക്കൊണ്ടുപോകുകയും ചെയ്ത ഒക്ടോബർ 7…

Read More

ചൂരൽമല ദുരന്ത പ്രദേശം രാഹുൽ ഗാന്ധി സന്ദർശിച്ചു

ചൂരൽമല ദുരന്ത പ്രദേശംകേന്ദ്ര പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി സന്ദർശിച്ചു. ചൂരൽമലയിൽ നിന്ന് മുണ്ടക്കൈയിലേക്കുള്ള ബെയ്‌ലി പാലത്തിന്റെ നിർമ്മാണ പ്രവൃത്തി സ്ഥലത്ത് എത്തിയ അദ്ദേഹം സൈനിക ഉദ്യോഗസ്ഥരിൽ നിന്ന് വിവരങ്ങൾ ആരാഞ്ഞു. തുടർന്ന് ഗവ.ഹയർസെക്കൻഡറി സ്കൂളിലെയും സെന്റ് ജോസഫ് യു.പിസ്കൂളിലെയും ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു. വിംസ് ഹോസ്പിറ്റലിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ചു. കെ.സി വേണുഗോപാൽ എം.പി, എം.എൽ.എമാരായ, ടി.സിദ്ധിഖ്, ഐ.സി ബാലകൃഷ്ണൻ, എ.പി അനിൽ കുമാർ, അഡ്വ. എൻ ഷംസുദ്ധീൻ, പ്രിയങ്കഗാന്ധി എന്നിവരും രാഹുൽ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു.

Read More

വയനാട് ദുരന്തം ലോക ശ്രദ്ധയിൽ; അനുശോചനം രേഖപ്പെടുത്തി പ്രമുഖ നേതാക്കൾ.

ന്യൂഡല്‍ഹി: വയനാട്ടിലെ ഉരുള്‍ദുരന്തം ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ലോകരാജ്യങ്ങള്‍ ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി രംഗത്തുവന്നു.യു.എസ്, റഷ്യ, ചൈന, തുര്‍ക്കി, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളാണ് വയനാടിന്റെ ദുഖത്തില്‍ ഐക്യദാര്‍ഢ്യം രേഖപ്പെടുത്തിയത്. കേരളത്തിലെ വയനാട് ജില്ലയില്‍ അടുത്തിടെയുണ്ടായ ഉരുള്‍പൊട്ടലില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നാണ് യു.എസ് സ്റ്റേറ്റ് ഡിപാര്‍ട്ട്മെന്റ് എക്സില്‍ കുറിച്ചത്. കേരളത്തിലെ ഉരുള്‍പൊട്ടല്‍ ദാരുണമാണെന്നും അനുശോചനം അറിയിക്കുന്നുവെന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അയച്ച സന്ദേശത്തില്‍ പറഞ്ഞു. ‘കേരളത്തിലെ ഉരുള്‍…

Read More

ഇറാൻ യുദ്ധപ്രഖ്യാപനം നടത്തി;ആശങ്കയിൽ ലോകം.

ടെഹ്‌റാൻ: ടെഹ്‌റാനിൽ ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയെ കൊലപ്പെടുത്തിയതിന് പ്രതികാരമായി ഇസ്രായേലിനെ നേരിട്ട് ആക്രമിക്കാൻ ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി ഉത്തരവിട്ടതായി പേര് വെളിപ്പെടുത്താത്ത മൂന്ന് ഇറാനിയൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഒരു മാധ്യമം റിപ്പോർട്ട് ചെയ്തു പരസ്യമായി സംസാരിക്കാൻ അധികാരമില്ലാത്തതിനാൽ തങ്ങളുടെ പേരുകൾ പ്രസിദ്ധീകരിക്കരുതെന്ന് അവർ ആവശ്യപ്പെട്ടു. .ഹനിയ കൊല്ലപ്പെട്ടതായി ഇറാൻ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ബുധനാഴ്ച രാവിലെ ഇറാൻ്റെ സുപ്രീം ദേശീയ സുരക്ഷാ കൗൺസിലിൻ്റെ അടിയന്തര യോഗത്തിലാണ് ഖമേനി ഉത്തരവിട്ടതെന്ന് മൂന്ന് ഇറാനിയൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്…

Read More

ഇറാന്റെ പുതിയ പ്രസിഡണ്ടായി പെസെഷ്‌കിയാൻ സത്യപ്രതിജ്ഞ ചെയ്തു.

ടെഹ്‌റാന്‍:   ഇറാൻ ചൊവ്വാഴ്ച രാജ്യത്തിൻ്റെ പുതിയ പ്രസിഡൻ്റായി പെസെഷ്‌കിയാൻ സത്യപ്രതിജ്ഞ ചെയ്തു,ഇറാൻ ഭരണഘടനയുടെ ആർട്ടിക്കിൾ 110 അനുസരിച്ച് ഞായറാഴ്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി പുതിയ പ്രസിഡൻ്റിനെ ഔപചാരികമായി അംഗീകരിച്ചതിനെ തുടർന്നാണ് സത്യപ്രതിജ്ഞാ ചടങ്ങ്.88 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും മുതിർന്ന ഇറാനിയൻ സർക്കാർ ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.മിതവാദിയായ പരിഷ്‌കരണവാദിയായ പെസെഷ്‌കിയാൻ ജൂലൈ 5ന് നടന്ന രണ്ടാം മത്സരത്തിൽ 54 ശതമാനം വോട്ടുകൾ നേടി സയീദ് ജലീലിയെ പരാജയപ്പെടുത്തി. ജലീലിക്ക് ലഭിച്ചത് 44 ശതമാനത്തിന് മുകളിലാണ്. പാർലമെൻ്റ്…

Read More