നൈജറിൽ തീവ്രവാദി ആക്രമണത്തിൽ 12 ഓളം പട്ടാളക്കാർ മരിച്ചു ;തിരിച്ചടിയിൽ 100  തീവ്രവാദികളും കൊല്ലപ്പെട്ടതായി റിപ്പോർട്ട് .

നിയാമി: നൈജറില്‍ നൂറിലധികം ജിഹാദിസ്റ്റുകളെ വധിച്ചതായി പട്ടാളഭരണകൂടം അറിയിച്ചു. കഴിഞ്ഞ ദിവസം തെക്കുപടിഞ്ഞാറൻ നൈജറിലെ ഒരു പട്ടണത്തില്‍ മോട്ടോര്‍ സൈക്കിളുകളിലെത്തിയ നൂറുകണക്കിനു ജിഹാദികള്‍ നടത്തിയ ആക്രമണത്തില്‍ 12 പട്ടാളക്കാര്‍ കൊലചെയ്യപ്പെട്ടിരുന്നു. ആക്രമണത്തിൽ ഏഴ് സൈനികർ കൊല്ലപ്പെട്ടപ്പോൾ മറ്റ് അഞ്ച് സൈനികർ തിരിച്ചടി നൽകുന്നതിനിടെ റോഡപകടത്തിൽ മരിച്ചു. പ്രത്യാക്രമണത്തിൽ നൂറിലധികം തീവ്രവാദികൾ കൊല്ലപ്പെട്ടതായി പ്രതിരോധ മന്ത്രി പറഞ്ഞു. ജൂലൈയിൽ സൈന്യം അധികാരം പിടിച്ചെടുത്തതിന് ശേഷം സൈന്യത്തിന് നേരെ ജിഹാദി ആക്രമണങ്ങൾ വർധിച്ചിട്ടുണ്ട്.അൽ-ഖ്വയ്ദയുമായും ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പുമായും ബന്ധമുള്ള തീവ്രവാദികളാണ്…

Read Full News

തമിഴ്നടന് നേരെ ബംഗളുരുവിൽ നടന്ന പ്രതിഷേധത്തിനെതിരെ പ്രകാശ് രാജ് .

ബെംഗളൂരു: തമിഴ്നടന്‍ സിദ്ധാര്‍ഥ് പുതിയ സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി ബെംഗളൂരുവില്‍ നടത്തിയ പത്രസമ്മേളനം കന്നഡ സംഘടനാപ്രവര്‍ത്തകര്‍ തടസ്സപ്പെടുത്തിയതില്‍ പ്രതിഷേധവുമായി നടന്‍ പ്രകാശ് രാജ്.പതിറ്റാണ്ടുകള്‍നീണ്ട കാവേരി പ്രശ്‌നം പരിഹരിക്കുന്നതില്‍ പരാജയപ്പെട്ട രാഷ്ട്രീയനേതാക്കളെയും കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദംചെലുത്തുന്നതില്‍ പരാജയപ്പെട്ട എം.പി.മാരെയും ചോദ്യംചെയ്യുന്നതിനുപകരം സാധാരണക്കാരനെയും സിദ്ധാര്‍ഥിനെപ്പോലുള്ള കലാകാരന്മാരെയും ബുദ്ധിമുട്ടിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു.കന്നഡികര്‍ക്കുവേണ്ടി ക്ഷമചോദിക്കുന്നതായും അദ്ദേഹം കുറിച്ചു. സിദ്ധാര്‍ഥിന് പത്രസമ്മേളനം നിര്‍ത്തി മടങ്ങേണ്ടിവന്നതില്‍ ക്ഷമചോദിക്കുന്നതായി കന്നഡ നടന്‍ ശിവരാജ് കുമാറും പറഞ്ഞു.കന്നഡികര്‍ക്കുവേണ്ടി ക്ഷമചോദിക്കുന്നതായും അദ്ദേഹം കുറിച്ചു. കാവേരി വിഷയത്തില്‍ സമരംനടത്തുന്ന കന്നഡ,…

Read Full News

പാക്കിസ്ഥാനിൽ ഇരട്ട സ്ഫോടനം;നിരവധി മരണം

ബലൂച്:പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം ആഘോഷിക്കാനുള്ള ഘോഷയാത്രയിൽ ചാവേർ ബോംബ് സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 52 ആയി ഉയർന്നതായി ഉദ്യോഗസ്ഥരും മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു. നടന്നത് ചാവേർ സ്‌ഫോടനമാണെന്ന് ബലൂചിസ്ഥാൻ പോലീസ് മേധാവി അബ്ദുൾ ഖാലിഖ് ഷെയ്ഖ് സ്ഥിരീകരിച്ചു. അക്രമിയെ തടയാൻ ശ്രമിക്കുന്നതിനിടെ ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതായി അദ്ദേഹം പറഞ്ഞു. അഫ്ഗാനിസ്ഥാന്റെയും ഇറാന്റെയും അതിർത്തിയിൽ, പാക്കിസ്ഥാന്റെ ഏറ്റവും വലിയ പ്രവിശ്യയാണ് ബലൂചിസ്ഥാൻ, തെഹ്‌രിക്-ഇ താലിബാൻ പാകിസ്ഥാൻ (ടിടിപി) എന്ന പേരിൽ…

Read Full News

ആട്ടിൻ പറ്റം നൂറ് കിലോ കഞ്ചാവ് തിന്നു തീർത്തു.

ആതന്‍സ്: കൊടുങ്കാറ്റില്‍ നിന്ന് രക്ഷനേടുന്നതിനായിയാണ് ആട്ടിന്‍പറ്റത്തെ ഗ്രീന്‍ ഹൗസില്‍ കയറ്റി നിര്‍ത്തിയത്.പിന്നലെ അപ്രതീക്ഷിത സ്വഭാവം കാണിച്ച്‌ ആട്ടിന്‍പറ്റം. ഈ സംഭവം അരങ്ങേറിയത് ഗ്രീസിലാണ്.സെപ്തംബര്‍ ആദ്യവാരം ഗ്രീസിനെ വലച്ച ഡാനിയേല്‍ കൊടുങ്കാറ്റില്‍ നിന്ന് രക്ഷ തേടാനാണ് ആട്ടിന്‍ പറ്റത്തെ ഇടയന്‍ സമീപത്തുണ്ടായിരുന്ന ഒരു ഗ്രീന്‍ ഹൌസില്‍ കയറ്റി നിര്‍ത്തിയത്. എന്നാല്‍ ഇടയന്‍കയറ്റി നിര്‍ത്തിയതാക്കട്ടെ മരുന്നിനായി കഞ്ചാവ് വളര്‍ത്തിയിരിക്കുന്ന ഗ്രീന്‍ ഹൗസിലും. വിശന്ന് വലഞ്ഞ ആട്ടിന്‍കുട്ടികളാവട്ടെ കഞ്ചാവ് ചെടികള്‍ കഴിക്കാന്‍ തുടങ്ങി. സാധാരണ നിലയിലായിരുന്ന ആടുകള്‍ ചാടി മറിയാനും പതിവ്…

Read Full News

ഹോളിവുഡ് നടൻ മൈക്കല്‍ ഗാംബോണ്‍ അന്തരിച്ചു.

ലണ്ടൻ: ഹാരിപോട്ടര്‍ സീരീസുകളിലൂടെ പ്രേഷക ശ്രദ്ധ നേടിയ ഹോളിവുഡ് നടൻ മൈക്കല്‍ ഗാംബോണ്‍ അന്തരിച്ചു. ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.82 വയസായിരുന്നു പ്രായം. സീരീസുകളില്‍ ഡംബിള്‍ ഡോറായി വേഷമണിഞ്ഞ റിച്ചാര്‍ഡ് ഹാരിസ് ലോകത്തിനോട് വിട പറഞ്ഞപ്പോഴാണ് ഗാംബോണ്‍ ചിത്രത്തിന്റെ ഭാഗമാകുന്നത്. സീരിസിന്റെ മൂന്നാം ഭാഗം മുതല്‍ ഹാരിപോട്ടറിന്റെ ഭാഗമായ അദ്ദേഹം വേറിട്ട പ്രകടനമാണ് കാഴ്ചവെച്ചത്. 1956-ല്‍ പുറത്തിറങ്ങിയ ഒഥല്ലോയിലൂടെയാണ് അദ്ദേഹം ഹോളിവുഡിന്റെ ലോകത്തേക്കെത്തുന്നത്. മോബ്‌സ്റ്റേഴ്‌സ്, ക്ലീൻ സ്ലേറ്റ്, ദി ഗാംബിള്‍, ദി ഇൻസൈഡര്‍, ഡീപ്…

Read Full News

ട്രംപിന്റെ വഴിയെ വിവേക് രാമസ്വാമി ; കുടിയേറ്റ നിയമത്തിൽ കടുപ്പിച്ചു വിവേക്.

ന്യൂയോർക്ക്:അനധികൃത കുടിയേറ്റക്കാരുടെ മക്കള്‍ക്ക് ജന്മാവകാശ പൗരത്വം നല്‍കുന്നത് അവസാനിപ്പിക്കുന്നതിനെ അനുകൂലിക്കുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള റിപ്പബ്ലിക്കൻ സ്ഥാനാര്‍ഥിയാകാൻ രംഗത്തുള്ള ഇന്ത്യൻ വംശജൻ വിവേക് രാമസ്വാമി. ‘ഇപ്പോൾ, ഭരണഘടനയെയും 14-ാം ഭേദഗതിയെയും കുറിച്ച്  ചിലർ മുറവിളി കൂട്ടും. ഞാനും അവരും തമ്മിലുള്ള വ്യത്യാസം ഞാൻ യഥാർത്ഥത്തിൽ 14-ാം ഭേദഗതി വായിച്ചു എന്നതാണ്,” അദ്ദേഹം പറഞ്ഞു.”അത് പറയുന്നത്, യുണൈറ്റഡ് സ്റ്റേറ്റ്സിൽ ജനിച്ചവരോ പ്രകൃതിവൽക്കരിക്കപ്പെട്ടവരോ ആയ എല്ലാ വ്യക്തികളും അതിന്റെ നിയമങ്ങൾക്കും അധികാരപരിധിക്കും വിധേയരായി പൗരന്മാരാണ്. അതിനാൽ ഈ രാജ്യത്തെ ഒരു…

Read Full News

വയനാട്ടിൽ മാവോയിസ്റ്റ് അക്രമണം;കെ എഫ് ഡി സി ഓഫീസ് അടിച്ചു തകർത്തു.

വയനാട്ടിൽ മാവോയിസ്റ്റ് അക്രമണംകെ എഫ് ഡി സി ഓഫീസ് അടിച്ചു തകർത്തു. കേരളം :വയനാട് ജില്ലയിലെ മലയോര പ്രദേശമായ കമ്പമലയിൽ മാവോയിസ്റ്റ് ആക്രമണം.ആറോളം വരുന്ന സായുധ സംഘമാണ് കമ്പം മലയിൽ എത്തിയത്.കെ എഫ് ഡി സി ഓഫീസിൽ എത്തിയ മാവോയിസ്റ്റുകൾ ഓഫീസിന്റെ ജനലുകളും കമ്പ്യൂട്ടറുകളും അടിച്ചു തകർക്കുകയും മലയാളത്തിലും തമിഴിലുമുള്ള പോസ്റ്ററുകൾ പതിക്കുകയും ചെയ്തു.കേരളം തമിഴ്നാട് കർണാടക എന്നീ സംസ്ഥാനങ്ങളുടെ അതിർത്തി പങ്കിടുന്ന വയനാട്ടിൽ മാവോസ്റ്റുകളുടെ സാന്നിധ്യം ശക്തമാണ്.അന്യസംസ്ഥാനത്തുള്ള പ്രവർത്തകരും വയനാട്ടിന് പുറത്തുള്ള മാവോസ്റ്റുകളാണ് സംഘത്തിൽ മുഖ്യമായും…

Read Full News

നിജ്ജാർ വധം ;ഐഎസ്എ ബന്ധം തെളിയുന്നു.

ന്യൂഡൽഹി:ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിന് പിന്നില്‍ പാകിസ്താന്‍ ചാര സംഘടനയായ ഐഎസ്‌ഐയെന്ന് റിപ്പോര്‍ട്ട്.ഇന്ത്യ കാനഡ ബന്ധത്തില്‍ വിള്ളലുണ്ടാക്കാന്‍ ലക്ഷ്യമിട്ടാണ് നീക്കമെന്നാണ് റിപ്പോര്‍ട്ട്. അടിസ്ഥാനമില്ലാത്ത ആരോപണം കാനഡ ഇന്ത്യയ്‌ക്കെതിരെ ഉന്നയിച്ചതിനെ തുടര്‍ന്ന് കാനഡയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലെ രേഖകളടക്കം ഇന്ത്യ ഹാജരാക്കിയിരുന്നു. ഭീകരവാധികളുടെ താവളമായി കാനഡ മാറുന്നു എന്നതടക്കമുള്ള വിവരങ്ങളാണ് ഇന്ത്യ നല്‍കിയത്. നിജ്ജാറിന് ഐഎസ്‌ഐയുമായുള്ള ബന്ധം ഉള്‍പ്പെടെ ഇന്ത്യ ഡോസിയറില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പാകിസ്താനില്‍ നിന്നുള്ള ഒരു ഗുണ്ടാ നേതാവ് കാനഡയില്‍ എത്തിയിരുന്നു. ഈ…

Read Full News

പ്രിയങ്ക നെഹ്റുവിന്റെ മണ്ഡലത്തിൽ നിന്നും മത്സരിച്ചേക്കും.

ഡല്‍ഹി: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഉത്തര്‍പ്രദേശിലെ ഫുല്‍പൂര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്.ഉന്നത കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച്‌ സീ ന്യൂസ് ആണ് ഇത്തരമൊരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 1952, 1957, 1962 വര്‍ഷങ്ങളില്‍ ജവഹര്‍ലാല്‍ നെഹ്‌റു ഇവിടെ നിന്ന് തുടര്‍ച്ചയായി മൂന്ന് തിരഞ്ഞെടുപ്പുകളില്‍ വിജയിച്ച്‌ ലോക്സഭയിലെത്തിയിട്ടുണ്ട്. യുപിയിലെ ഗാന്ധി കുടുംബത്തിന്റെ കോട്ടയെന്ന് വിളിക്കപ്പെടുന്ന മൂന്ന് സീറ്റുകളില്‍ ഒന്നാണിത്. റായ്ബറേലിയും അമേഠിയുമാണ് മറ്റ് രണ്ടെണ്ണം. അതേസമയം പ്രിയങ്കയെ…

Read Full News

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, കേന്ദ്രം സംസ്ഥാനങ്ങളുമായി കൂടിയാലോചന നടത്തേണ്ട കാര്യമില്ല;ലാ കമ്മീഷൻ .

ഡല്‍ഹി : ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പില്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളുമായി കൂടിയാലോചന നടത്തേണ്ട കാര്യമില്ലെന്നും ഭരണഘടന പ്രകാരം തന്നെ നിയമനിര്‍മാണത്തിന് കേന്ദ്രസര്‍ക്കാരിന് അധികാരമുണ്ടെന്നും ലാ കമ്മീഷൻ.കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിടാൻ കമ്മീഷൻ തയ്യാറല്ല. 2029ല്‍ ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച്‌ നടത്താനാവും വിധം ഭരണഘടനാ ഭേദഗതി അടക്കം ശുപാര്‍ശ ചെയ്യാൻ ലാ കമ്മീഷൻ തയ്യാറെടുക്കുന്നുവെന്നാണ് വിവരം. അന്തിമ റിപ്പോര്‍ട്ട് 15 ദിവസത്തിനകം 15 ദിവസത്തിനകം കേന്ദ്രസര്‍ക്കാരിനും മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അദ്ധ്യക്ഷനായ ഉന്നതതല സമിതിക്കും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ്…

Read Full News