കച്ചത്തീവ് ദ്വീപ് വിവാദം കത്തി പടരുന്നു;ദ്വീപ് ഇന്ത്യയ്ക്ക് നഷ്ടപ്പെടാൻ കാരണം കോൺഗ്രസിന്റെ പിടിപ്പുകേടെന്ന് മോദി.
ചെന്നൈ:കച്ചത്തീവ് ദ്വീപ് വിവാദത്തില്‍ കോണ്‍ഗ്രസ്സിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി.1974ല്‍ അന്നത്തെ പ്രധാന മന്ത്രി ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറാണ് കച്ചത്തീവ് ശ്രീലങ്കക്ക് കൈമാറാന്‍ തീരുമാനിച്ചതെന്ന വിവരാവകാശ കമ്മീഷന്‍ റിപോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണിത്. ഞെട്ടിപ്പിക്കുന്ന വിവരമാണിതെന്നും ഇതിലൂടെ രാജ്യത്തിന്റെ അഖണ്ഡതയും താത്പര്യങ്ങളും ദുര്‍ബലപ്പെടുത്തുകയാണ് അന്നത്തെ വലിയ പാര്‍ട്ടി ചെയ്തതെന്നും മോദി ആരോപിച്ചു. “ഇത് ഓരോ ഇന്ത്യക്കാരനെയും രോഷാകുലനാക്കുകയും ജനങ്ങളുടെ മനസ്സിൽ വീണ്ടും ഉറപ്പിക്കുകയും ചെയ്തിട്ടുണ്ട്- കോൺഗ്രസിനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല!”‘ഹൃദയശൂന്യമായ നടപടിയാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്….

