വാഗനർഗ്രൂപ്പ് വീണ്ടും സജീവമാകുന്നു.

മോസ്കോ:റഷ്യൻ കൂലിപ്പട്ടാളമായ വാഗ്‌നര്‍ ഗ്രൂപ്പ് വീണ്ടും അംഗങ്ങളുടെ റിക്രൂട്ട്മെന്റ് ആരംഭിച്ചു. തലവൻ യെവ്ജെ‌നി പ്രിഗോഷിന്റെ മരണത്തിന് പിന്നാലെ റിക്രൂട്ടിംഗ് അടക്കമുള്ള പ്രവര്‍ത്തികള്‍ വാഗ്നര്‍ നിറുത്തിവച്ചിരിക്കുകയായിരുന്നു.പ്രിഗോഷിന്റെ 25കാരനായ മകൻ പവല്‍ പ്രിഗോഷിൻ വാഗ്നര്‍ ഗ്രൂപ്പിന്റെ നിയന്ത്രണം ഏറ്റെടുത്തെന്നാണ് ചില റഷ്യൻ മാദ്ധ്യമങ്ങള്‍ നല്‍കുന്ന വിവരം. വാഗ്നറിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുന്ന വിവരം ഒരു റഷ്യൻ മാദ്ധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തത്. പേം, നോവോസിബിര്‍സ്ക് മേഖലകളിലാണ് നിലവില്‍ വാഗ്നറിന്റെ റിക്രൂട്ട്മെന്റ് പ്രക്രിയ നടക്കുന്നത്. വാഗ്നറിന്റെ മേല്‍നോട്ടം റഷ്യൻ പ്രതിരോധ മന്ത്രാലയം ഏറ്റെടുത്തേക്കുമെന്നടക്കമുള്ള റിപ്പോര്‍ട്ടുകള്‍…

Read Full News

ഇസ്രായേലുമായിട്ടുള്ള എല്ലാ ബന്ധവും മുസ്ലിം രാജ്യങ്ങൾ ഉപേക്ഷിക്കണം;ആയത്തുള്ള അലി ഖമീനി.

ടെഹ്‌റാന്‍: ഇസ്രയേലുമായുള്ള എല്ലാം വ്യാപാരവും മുസ്ലീം രാജ്യങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനി.എണ്ണയുള്‍പ്പെടയുള്ള വ്യാപാരങ്ങള്‍ അവസാനിപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഗാസയില്‍ ഇസ്രയേല്‍ ആക്രമണം രൂക്ഷമാക്കിയ പശ്ചാത്തലത്തിലാണ് അദ്ദേഹം ഇക്കാര്യം അഭ്യര്‍ത്ഥിച്ചത്.ഇസ്രയേലിനെ പിന്തുണയ്‌ക്കുന്ന പാശ്ചാത്യ സര്‍ക്കാരുകളെയും ഖമീനി വിമര്‍ശിച്ചു. ബ്രിട്ടന്‍, ഫ്രാന്‍സ്, യു.എസ് എന്നീ രാജ്യങ്ങളുടെ പേരെടുത്തു പറഞ്ഞായിരുന്നു വിമര്‍ശനം.”ഗാസയിലെ ജനങ്ങളെ സമ്മര്‍ദത്തിലാക്കുന്നവര്‍ ആരെന്നത് മുസ്ലിം ലോകം മറക്കരുത്. അത് സയണിസ്റ്റ് ഭരണകൂടം മാത്രമല്ല”ഖമീനി പറഞ്ഞു.

Read Full News

ഡൽഹി ക്യാബിനറ്റ് മന്ത്രിയും എഐപി നേതാവുമായ രാജകുമാർ ആനന്ദിന്റെ വസതിയിൽ ഇ ഡി റെയ്ഡ്.

ന്യൂഡൽഹി:കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഡല്‍ഹി ക്യാബിനറ്റ് മന്ത്രിയും ആം ആദ്മി പാര്‍ട്ടി (എഎപി) നേതാവുമായ രാജ് കുമാര്‍ ആനന്ദിന്റെ വസതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ്. ആനന്ദിന് ഹവാല ഇടപാടില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് നീക്കം. മന്ത്രിയുമായി ബന്ധമുള്ള 12 ഓളം ഇടങ്ങളിലാണ് റെയ്ഡ് പുരോഗമിക്കുന്നത് .കസ്റ്റംസ് കേസിലാണ് റെയ്ഡ്. അതേസമയം കേസുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെ ഒമ്പത് സ്ഥലങ്ങളില്‍ അന്വേഷണ ഏജന്‍സി റെയ്ഡ് നടത്തുന്നുണ്ട്. മന്ത്രിയുടെ ഡല്‍ഹിയിലെ സിവില്‍ ലൈന്‍സ് ഏരിയയിലും മറ്റ് ചില സ്ഥലങ്ങളിലും റെയ്ഡ് നടക്കുന്നുണ്ടെന്നാണ് വിവരം….

Read Full News

ഡൊമിനിക്ക് മാർട്ടിന് മാനസിക പ്രശ്നമില്ല;സ്വബോധത്തോടെയാണ് കൃത്യം ചെയ്തതെന്നും പോലീസ് .

എറണാകുളം :കളമശ്ശേരി ബോംബ് കേസ് പ്രതി ഡൊമിനിക് മാര്‍ട്ടിന് മാനസിക- ശാരീരിക പ്രശ്‌നങ്ങളില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. ഇതില്‍ കൂടുതല്‍ വ്യക്തതയ്ക്കായി പ്രതിയുടെ മനോനില മനഃശാസ്ത്രജ്ഞരുടെ സഹായത്തോടെ വിലയിരുത്താനാണ് പൊലീസ് നീക്കം. ഇനി കസ്റ്റഡിയില്‍ വാങ്ങുമ്പോള്‍ ഇത് കൂടി പരിഗണിച്ചുള്ള ചോദ്യം ചെയ്യല്‍ രീതി പരീക്ഷിക്കാനാണ് സാധ്യത.അതേസമയം, പ്രതിയുടെ ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പ്രതി ആരുമായൊക്കെ ബന്ധം പുലര്‍ത്തിയെന്ന് പരിശോധിക്കും. സ്‌ഫോടനം നടത്താന്‍ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോയെന്ന് കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം. കുറ്റകൃത്യങ്ങളുടെ വീഡിയോ ചിത്രീകരിച്ച ഈ…

Read Full News

ഒക്ടോബർ ഏഴിലെ ഭീകരാക്രമണത്തിന് ചുക്കാൻ വഹിച്ച ഭീകരനെ വധിച്ചെന്ന് ഇസ്രയേൽ .

ഗാസയിലെ ഏറ്റവും വലിയ അഭയാർത്ഥി ക്യാമ്പിൽ ഇസ്രായേൽ ബോംബാക്രമണം നടത്തി.അക്രമത്തിൽ കമാൻഡർ കൊല്ലപ്പെട്ടു . ഗാസ: ഇസ്രായേൽ ഭീകരാക്രമണം നടത്തിയ  ഒരു മുതിര്‍ന്ന ഹമാസ് കമാന്‍ഡറെ വധിച്ചെന്ന് ഇസ്രായേല്‍. ഹമാസിന്റെ സെന്‍ട്രല്‍ ജബാലിയ ബറ്റാലിയന്‍ കമാന്‍ഡറായ ഇബ്രാഹിം ബിയാരിയെ വധിച്ചെന്നാണ് ഇസ്രായേല്‍ പ്രതിരോധ സേനയുടെ(ഐഡിഎഫ്) അവകാശവാദം. ഗാസ മുനമ്പിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിലാണ് ബിയാരി കൊല്ലപ്പെട്ടത്.പ്രദേശത്തെ ഹമാസിന്റെ കേന്ദ്രം തകര്‍ത്തെന്നും ബിയാരിക്കൊപ്പമുണ്ടായിരുന്ന ഒട്ടേറെ ഭീകരരെ വധിച്ചെന്നും ഐഡിഎഫ് എക്‌സിലൂടെ അറിയിച്ചു. സാധാരണക്കാര്‍ അവരുടെ സുരക്ഷയ്ക്കായി തെക്കൻ…

Read Full News

രാജ്യത്തുനിന്നും കടത്തിയ അമൂല്യ പുരാവസ്തു ശേഖരം തിരിച്ച് ഇന്ത്യയിലേക്ക് .

ഇന്ത്യയിൽ നിന്ന് കടത്തിയ പുരാവസ്തു ശേഖരം അമേരിക്ക കൈമാറി.ഭാരതത്തിന് തിരിച്ചു കിട്ടുന്നത് രണ്ടാം നൂറ്റാണ്ട് വരെ പഴക്കമുള്ള അമൂല്യ ശേഖരങ്ങൾ ഡൽഹി : ഇന്ത്യയിൽ നിന്ന് കടത്തിയ 1,414 വിഗ്രഹങ്ങൾ അമേരിക്ക തിരികെ നൽകി . ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റിന് സാധനങ്ങൾ കൈമാറി. പൗരാണികതയെ നിർവചിച്ചിരിക്കുന്നത് “ഏതെങ്കിലും നാണയം, ശിൽപം, പെയിന്റിംഗ്, എപ്പിഗ്രാഫ് അല്ലെങ്കിൽ മറ്റ് കലാസൃഷ്ടികൾ അല്ലെങ്കിൽ കരകൗശലവസ്തുക്കൾ; ഒരു കെട്ടിടത്തിൽ നിന്നോ ഗുഹയിൽ നിന്നോ വേർപെടുത്തിയ ഏതെങ്കിലും വസ്‌തു, വസ്‌തു അല്ലെങ്കിൽ വസ്‌തു; ശാസ്ത്രം,…

Read Full News

കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു.

എറണാകുളം : കളമശ്ശേരി വിഷയം കേന്ദ്രമന്ത്രിക്കെതിരെ കേസ്വിദ്വേഷ പ്രചാരണത്തിനാണ് കേസെടുത്തത്. സൈബര്‍ സെല്‍ എസ് ഐയുടെ പരാതിയിലാണ് കേസ്. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സമൂഹമാധ്യമങ്ങളിലൂടെ സ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചെന്നാണ് കേന്ദ്രമന്ത്രിക്കെതിരായ എഫ്‌ഐആര്‍. രാജീവ് ചന്ദ്രശേഖറിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെയുള്ള പ്രതികരണമാണ് കേസിനാധാരം. ഐപിസി 153, 153 എ(ജാമ്യമില്ലാ വകുപ്പ്) വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കേന്ദ്രമന്ത്രിക്കെതിരെ കെപിസിസിയില്‍ നിന്നുള്‍പ്പെടെ പൊലീസിന് പരാതി ലഭിച്ചിരുന്നു. സ്‌ഫോടനവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. സംസ്ഥാന വ്യാപകമായി…

Read Full News

വൻ ഡാറ്റ ചോർച്ച ; ചോർന്നത് 81 കോടി ഇന്ത്യക്കാരുടെ വ്യക്തി വിവരങ്ങൾ .

ന്യൂഡൽഹി:രാജ്യത്തെ 81.5 കോടി ഇന്ത്യക്കാരുടെ വ്യക്തി വിവരങ്ങള്‍ ഡാര്‍ക്ക് വെബിലൂടെ പുറത്ത്. ഇത് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഡാറ്റാ ചോര്‍ച്ചയാണെന്നാണ് അവകാശവാദം. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) ഡാറ്റാബേസില്‍ നിന്നാണ്വിവരങ്ങൾ ചോർന്നു എന്നാണ് കരുതുന്നത്.  സൈബര്‍ സുരക്ഷയിലും ഇന്റലിജന്‍സിലും വൈദഗ്ധ്യമുള്ള അമേരിക്കന്‍ ഏജന്‍സിയായ റെസെക്യൂരിറ്റിയാണ് ഡാറ്റാ ലംഘനത്തിന്റെ പ്രാഥമിക കണ്ടെത്തല്‍ നടത്തിയത്.അതേസമയം ചോര്‍ച്ചയുടെ പ്രഭവകേന്ദ്രം ഇപ്പോഴും അജ്ഞാതമാണ്. മോഷ്ടിച്ച വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ പരസ്യം ചെയ്ത വിവരം ‘pwn0001’ എന്ന യൂസര്‍നെയിമിലുള്ള ഒരു…

Read Full News

ഇസ്രായേൽ സൈന്യത്തിന്റെഓപ്പറേഷൻവിജയം ;ഒരു സൈനികയെ രക്ഷപ്പെടുത്തി.

ഗാസ:ഹമാസിന്റെ നിയന്ത്രണത്തിലുള്ള പ്രദേശത്ത് നടത്തിയ ഓപ്പറേഷനിലൂടെ ഒരു വനിതാ സൈനികയെ മോചിപ്പിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചു. “ഒക്‌ടോബർ ഏഴിന് ഹമാസ് തട്ടിക്കൊണ്ടുപോയതിന് ശേഷം ഇന്നലെ രാത്രി സൈനികൻ ഒറി മെഗിദിഷിനെ കര ഓപ്പറേഷനിൽ വിട്ടയച്ചു,” സൈന്യം പ്രസ്താവനയിൽ പറഞ്ഞു.പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് മെഗിദിഷിന്റെ ഒരു ഫോട്ടോ പുറത്തുവിട്ടു ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപനം ഉടനുണ്ടാകില്ലെന്നും, അത് അത് ഹമാസിന് കീഴടങ്ങുന്നതിന് തുല്യമാകുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും മാരകമായ ആക്രമണത്തിനാണ്  ഇസ്രായേൽ…

Read Full News

ഹമാസ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ ജര്‍മൻ യുവതി ഷാനി ലൂക്കിനെ കൊന്നു.

ജറൂസലേം: ഗാസയിലേക്കു കൂടുതല്‍ കടന്ന് ഇസ്രേലി കരസേനയും ടാങ്കുകളും. ഗാസാ സിറ്റിയെ രണ്ടു ഭാഗത്തുനിന്നും ഇസ്രേലി സേന വളഞ്ഞിരിക്കുകയാണ്.തുരങ്കങ്ങളില്‍നിന്നും കെട്ടിടങ്ങളില്‍നിന്നും ആക്രമണം നടത്തിയ നിരവധി ഹമാസ് തീവ്രവാദികളെ വധിച്ചെന്ന് ഇസ്രേലി സേന അറിയിച്ചു. ആയുധ ഡിപ്പോകളും ആന്‍റി ടാങ്ക് മിസൈല്‍ ലോഞ്ചിംഗ് കേന്ദ്രങ്ങളും അടക്കം 600 ലക്ഷ്യങ്ങളിലാണ് ഇസ്രേലി സേന വ്യോമാക്രമണം നടത്തിയത്. പരിക്കേറ്റവര്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ അഭയം തേടിയിരിക്കുന്ന ആശുപത്രികള്‍ക്കു സമീപം ആക്രമണം നടത്തുന്നതിനെതിരേ യുഎൻ ഇസ്രയേലിനു മുന്നറിയിപ്പു നല്കി. വടക്കൻ ഗാസയിലെ ആശുപത്രികളില്‍ 1,17,000…

Read Full News