കര്‍ണി സേന അധ്യക്ഷനെ വെടിവെച്ചുകൊന്നവരെ അറസ്റ്റ് ചെയ്തു.
ജെയ്പുര്: രാജസ്ഥാനിലെ സായുധ ഗ്രൂപ്പായ ശ്രീ രാഷ്ട്രീയ രജ്പുത് കര്‍ണി സേനയുടെ അധ്യക്ഷൻ സുഖ്ദേവ് സിങ് ഗോഗമേദിയെ വെടിവെച്ചുകൊന്ന അക്രമിസംഘം പിടിയില്‍.രണ്ട് ഷൂട്ടര്‍മാരും ഒരു സഹായിയും അടക്കം മൂന്നു പേരാണ് അറസ്റ്റിലായത്. ഇന്നലെ അര്‍ധരാത്രി ചണ്ഡിഗഡില്‍ ഡല്‍ഹി ക്രൈംബ്രാഞ്ചും രാജസ്ഥാൻ പൊലീസും സംയുക്തമായി നടത്തിയ ഓപറേഷനിലാണ് പ്രതികളെ പിടികൂടിയത്. രോഹിത് റാത്തോഡ്, നിതിൻ ഫൗജി എന്നിവരാണ് പിടിയിലായ ഷൂട്ടര്‍മാര്‍. ഉദ്ധമാണ് അറസ്റ്റിലായ മൂന്നാമൻ. ഗോഗമേദി കൊലപാതകത്തില്‍ ഉദ്ധമിന്റെ പങ്ക് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ ലൊക്കേഷൻ പിന്തുടര്ന്നാണ്…

