മിസോറാമിൽ സോറം പീപ്പിൾസ് പാർട്ടിയുടെ തേരോട്ടം ;തകർന്നടിഞ്ഞ് ഭരണകക്ഷി .
മിസോറാം: എംഎൻഎഫിന് കനത്ത തിരിച്ചടി. കേവലഭൂരിപക്ഷം പിന്നിട്ട് സോറം പീപ്പിൾസ് മൂവ്മെന്റിന്റെ ലീഡ് നില. ബിജെപി രണ്ട് സീറ്റിൽ ലീഡ് ചെയ്യുന്നു.സംസ്ഥാനത്ത് തങ്ങൾ സർക്കാർ രൂപീകരിക്കും എന്ന് സോറം പീപ്പിൾസ് മൂവ്മെന്റ് നേതാവ് ലാൽദുഹോമ. നിലവിലെ ട്രെൻഡിൽ അത്ഭുതമില്ലെന്ന് സോറം പീപ്പിൾസ് മൂവ്മെന്റ് നേതാവ് ലാൽദുഹോമ. ഇത് തങ്ങൾ പ്രതീക്ഷിച്ചതാണ്. മുഴുവൻ ഫലങ്ങളും പുറത്തുവരട്ടെ എന്നും ലാൽദുഹോമ കൂട്ടിച്ചേർത്തു.പാർട്ടിയുടെ മുഖ്യമന്ത്രി മുഖവും സെർച്ചിപ്പ് മണ്ഡലത്തിലെ സ്ഥാനാർത്ഥിയുമാണ് ലാൽദുഹോമ. ഐസ്വാള്‍ ഈസ്റ്റ് 1 മണ്ഡലത്തില്‍ എംഎന്‍എഫ് നേതാവും മിസോറാം…

