സരബ്ജിത് സിംഗിൻ്റെ കൊലയാളി അമീർ സർഫറാസ് ലാഹോറിൽ വെടിയേറ്റ് മരിച്ചു.
ഇന്ത്യക്കാരനായ സരബ്ജിത് സിങ്ങിനെ ജയിലിൽ വച്ച് കൊലപ്പെടുത്തിയ പാക് അധോലോക നായകനെ ഞായറാഴ്ച ലാഹോറിൽ രണ്ട് അജ്ഞാതർ കൊലപ്പെടുത്തിയതായി റിപ്പോർട്ട്. അമീർ സർഫ്രാസാണ് ഇപ്പോൾ കൊലചെയ്യപ്പെട്ടത്. കൊലപാതകത്തിൻ്റെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. സരബ്ജിത് സിംഗിനെ ജയിലിൽ ആക്രമിച്ചതിന് അമീർ സർഫ്രാസിനും സംഘത്തിനും എതിരെ കേസെടുത്തിരുന്നു. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി സർഫ്രാസിനെയും ഒരു പ്രതിയെയും 2018 ൽ പാകിസ്ഥാൻ കോടതി കുറ്റവിമുക്തരാക്കി. 1990-ൽ ചാരവൃത്തി ആരോപിച്ച് പാകിസ്ഥാൻ അധികൃതർ അറസ്റ്റ് ചെയ്തു, അദ്ദേഹത്തിൻ്റെ കുടുംബവും ഇന്ത്യൻ അധികൃതരും ഈ അവകാശവാദം ശക്തമായി നിഷേധിച്ചു. 23 വർഷം…

