ഇനി ബില്ലുകൾ നിഷ്പ്രയാസം പാസാക്കാം;രാജ്യസഭയിലും കരുത്ത് നേടി ബിജെപി.
ന്യൂഡൽഹി :രാജ്യസഭയിലേക്കു നിലവിലുണ്ടായിരുന്ന ഒഴിവുകള്‍ നികത്തപ്പെട്ടതോടെ പാർലമെൻ്റിന്റെ ഉപരിസഭയില്‍ എൻ ഡി എ ക്ക് ഭൂരിപക്ഷമായി.12 അംഗങ്ങളുടെ ഒഴിവുകളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ഒമ്ബത് പേരും ദേശീയ ജനാധിപത്യ സഖ്യത്തിലെ (എൻ.ഡി.എ) സഖ്യകക്ഷികളില്‍ നിന്ന് രണ്ട് പേരും കോണ്‍ഗ്രസില്‍ നിന്ന് ഒരാളുമാണ് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പാർലമെൻ്റിന്റെ ഉപരിസഭയില്‍ ബി.ജെ.പിക്ക് സ്വന്തം സംഖ്യയും സഖ്യകക്ഷികളുടെ ശക്തിയും വർദ്ധിക്കുന്നതോടെ ഭൂരിപക്ഷം നേടിയത് ബില്ലുകള്‍ സുഗമമായി പാസാക്കാൻ ഭരണ സഖ്യത്തെ സഹായിക്കും. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടവരില്‍ രാജസ്ഥാനില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരായ രവ്‌നീത് സിങ് ബിട്ടുവും…

