രാജിക്ക് തയ്യാറായി മമത .
കൊല്‍ക്കത്ത: മുഖ്യമന്ത്രിസ്ഥാനം തനിക്ക് വേണ്ടെന്നും ജനതാല്പര്യം കണക്കിലെടുത്ത് രാജിവയ്ക്കാൻ തയ്യാറെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനർജി.ജൂനിയർ ഡോക്ടർമാരുടെ കടുത്ത പ്രതിഷേധം തുടരവെയാണ് വാർത്താസമ്മേളനം വിളിച്ചുചേർത്ത് മമതയുടെ പ്രഖ്യാപനം. ഡോക്ടർമാർക്കെതിരെ നടപടിയെടുക്കില്ലെന്ന ഉറപ്പ് പറഞ്ഞ മമത, ചർച്ചയ്ക്ക് സർക്കാർ എപ്പോഴും തയ്യാറാണെന്നും വ്യക്തമാക്കി. തന്റെ സർക്കാർ അപമാനിക്കപ്പെട്ടതായും പ്രതിഷേധങ്ങള്‍ക്ക് രാഷ്ട്രീയ നിറം പകർന്നത് സാധാരണ ജനങ്ങള്‍ക്ക് മനസിലായില്ലെന്നും മമത പ്രതികരിച്ചു. സമൂഹമാദ്ധ്യമങ്ങളില്‍ കടുത്ത സർക്കാർ വിരുദ്ധ പ്രചരണം നടക്കുന്നതിനെതിരെയായിരുന്നു മമത സംസാരിച്ചത്. പ്രതിഷേധങ്ങള്‍ക്ക് രാഷ്ട്രീയ നിറം പകരുന്നവർക്ക്…

