കെജ്‌രിവാളിനെതിരെ എൻഐഎ അന്വേഷണം.
ന്യൂഡൽഹി :നിരോധിത തീവ്രവാദ സംഘടനയായ സിഖ്‌സ് ഫോർ ജസ്റ്റിസിൽ (എസ്എഫ്‌ജെ) നിന്ന് രാഷ്ട്രീയ ധനസഹായം സ്വീകരിച്ചെന്നാരോപിച്ച് കെജ്‌രിവാളിനെതിരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷണത്തിന് ഡൽഹി എൽജി ആവശ്യപ്പെട്ടതായി രാജ് നിവാസ് വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. ദേവേന്ദ്ര പാൽ ഭുള്ളറിനെ മോചിപ്പിക്കാൻ കെജ്‌രിവാളിൻ്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി ഖാലിസ്ഥാൻ അനുകൂല ഗ്രൂപ്പിൽ നിന്ന് 16 മില്യൺ ഡോളർ (ഏകദേശം 133 കോടി രൂപ) കൈപ്പറ്റിയതായി സക്‌സേനയ്ക്ക് പരാതി ലഭിച്ചതായി കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് അയച്ച കത്തിൽ…

