ഉക്രൈൻ പവർ സ്റ്റേഷനിൽ റഷ്യയുടെ മിസൈൽ മഴ.
കീവ്: രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളെയും ഊർജ മേഖലയെയും ലക്ഷ്യം വച്ചായിരുന്നു ആക്രമണം. 200 ലധികം മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള ആക്രമണത്തില്‍ ഊർജമേഖലയ്ക്കു കനത്ത നഷ്ടമുണ്ടായതായി പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പറഞ്ഞു. വൈദ്യുതിയും വെള്ളവും പലയിടത്തും മുടങ്ങിയതായാണ് റിപ്പോർട്ടുകള്‍. ശൈത്യകാലത്തിനു തൊട്ടു മുൻപ് ഊർജ നിലയങ്ങള്‍ക്കു നേരെയുണ്ടായ ആക്രമണം രാജ്യത്തിന് തിരിച്ചടിയായി. റഷ്യൻ ഡ്രോണുകളില്‍ ഒന്ന് അയല്‍രാജ്യമായ പോളണ്ടിന്റെ അതിർത്തി കടന്നു. 127 ഇൻകമിംഗ് മിസൈലുകളിൽ 102 ഉം 109 ഡ്രോണുകളിൽ 99 ഉം വ്യോമസേന തകർത്തുവെന്ന് എയർഫോഴ്‌സ്…

