വി.കെ. സിംഗ് മിസോറാമിലെ പുതിയ ഗവർണ്ണറായി അധികാരമേറ്റു.
ഐസ്വാൾ: മുൻ കരസേനാ മോധാവിയായ ജനറൽ ഡോ :വിജയ് കുമാർ സിംഗ് സത്യപ്രതിജ്ഞ ചെയ്തു. മിസോറാമിൻ്റെ 25-ാമത് ഗവർണറായാണ് ഐസ്വാളിലെ രാജ്ഭവനിലെ സർക്കുലർ ലോണിൽ വച്ച് വി.കെ. സിംഗ് സത്യപ്രതിജ്ഞ ചെയ്തത്. ജനറൽ ഡോ : വിജയ് കുമാർ സിംഗിന് ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ് ബിഷ്ണോയി സത്യവാചകം ചൊല്ലിക്കൊടുത്തു. ഇന്ത്യൻ രാഷ്ട്രപതി പുറപ്പെടുവിച്ച വാറണ്ട് മിസോറാം ചീഫ് സെക്രട്ടറി പു ഖില്ലി റാം മീണ വായിച്ചു. സത്യപ്രതിജ്ഞാ ചടങ്ങിൽ മുഖ്യമന്ത്രി പു ലാൽദുഹോമ, മുൻ മുഖ്യമന്ത്രിമാരായ…

