ദുമ്രി ഉപതെരഞ്ഞെടുപ്പിൽ ജെഎംഎം സ്ഥാനാർത്ഥിക്ക് വിജയം.
ജാർഖണ്ഡിലെ ദുമ്രി ഉപതെരഞ്ഞെടുപ്പിൽ ജെഎംഎം സ്ഥാനാർത്ഥി ബേബി ദേവി വിജയിച്ചു. എജെഎസ്യു-പിയുടെ യശോദാ ദേവിയെ പരാജയപ്പെടുത്തി 17000 വോട്ടുകൾക്ക് ജാർഖണ്ഡിലെ ദുമ്രി സീറ്റിൽ ജെഎംഎം സ്ഥാനാർത്ഥി ബേബി ദേവി വിജയിച്ചു. വോട്ടെണ്ണൽ അവസാനിച്ചപ്പോൾ ബേബി 1,35,480 വോട്ടുകൾ നേടിയപ്പോൾ യശോദയ്ക്ക് 1,18,380 വോട്ടുകൾ ലഭിച്ചു. ഇന്ത്യാ മുന്നണിയിലെ സ്ഥാനാർത്ഥിയായിരുന്നു ബേബി. ഹേമന്ത് സോറൻ മന്ത്രിസഭയിലെ മന്ത്രി കൂടിയായിരുന്ന ഭർത്താവ് ജഗർനാഥ് മഹ്തോയുടെ മരണത്തെ തുടർന്നാണ് ഇവിടത്തെ സീറ്റ് ഒഴിഞ്ഞത്. യശോദയെയാണ് എൻഡിഎ രംഗത്തിറക്കിയത്.

