ഫിയറ്റ് വീണ്ടും ഇന്ത്യയിലേക്ക് .
മുംബൈ:ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ച ഫിയറ്റ് കമ്ബനി തിരിച്ചുവരവിന് കളം ഒരുക്കുന്നു. 2019 ലാണ് ഫിയറ്റിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനം ഫിയറ്റ് ക്രൈസ്ലര് ഗ്രൂപ് അവസാനിപ്പിച്ചത്.2021 ഫിയറ്റ് ക്രൈസ്ലറും പിഎസ്എ ഗ്രൂപ്പും ചേര്‍ന്ന് രൂപീകരിച്ച സ്റ്റെല്ലാന്റസാണ് ഫീയറ്റിനെ തിരിച്ചുകൊണ്ടുവരാൻ ആലോചിക്കുന്നത്. സ്റ്റെല്ലാന്റസിന്റെ എസ്ടിഎല്‍എ എം പ്ലാറ്റ്ഫോമില്‍ ഫിയറ്റ് വാഹനങ്ങളെ പുറത്തിറക്കാനാണ് പദ്ധതി. 2026ല്‍ പുറത്തിറങ്ങുന്ന അടുത്ത തലമുറ ജീപ്പ് കോംപാസും പുതുതലമുറ സിട്രോണ്‍ മോഡലുകളും എസ്ടിഎല്‍എ എം പ്ലാറ്റ്ഫോമിലാണ് നിര്‍മിക്കുന്നത്. സ്റ്റെല്ലാന്റിസ് വഴി കുറഞ്ഞ മുതല്‍ മുടക്കില്‍ ഇന്ത്യന്‍ വിപണിയിലേക്ക്…

