ബി ജെ പി നേതാവിനെതിരെ 100 കോടി മാനനഷ്ട കേസുമായ് ഇസ്കോൺ.
ബി ജെ പി നേതാവിനെതിരെ 100 കോടി മാനനഷ്ട കേസുമായ് ഇസ്കോൺ. ഡല്‍ഹി: ഗോശാലകളിലെ കറവ വറ്റിയ പശുക്കളെ കശാപ്പുകാര്‍ക്ക് വില്‍ക്കുകയാണെന്ന പ്രസ്താവനയ്ക്കെതിരെ ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മേനക ഗാന്ധിക്ക് 100 കോടി രൂപയുടെ മാനനഷ്ട നോട്ടീസ് അയച്ചതായി ഇസ്കോണ്‍ അറിയിച്ചു.തീര്‍ത്തും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചത് ലോകമെമ്ബാടുമുള്ള ഇസ്കോണ്‍ ഭക്തരെ വേദനിപ്പിച്ചതായും അതിനാല്‍ മേനകയ്ക്കെതിരെ നിയമ നടപടിക്കൊരുങ്ങുകയാണെന്നും ഇസ്കോണ്‍ വൈസ് പ്രസിഡന്റ് രാധാരാമൻ ദാസ് അറിയിച്ചു. ഇസ്കോണിന്റെ അനന്തപൂര്‍ ഗോശാല സന്ദര്‍ശിച്ചപ്പോഴാണ് പശുക്കളെ പുറത്തു വില്‍ക്കുന്ന…

