ഇറാനില്‍ ഇരട്ട സ്ഫോടനം നിരവധി പേർ കൊല്ലപ്പെട്ടു.
ടെഹ്റാൻ: ഇറാനില്‍ ഇരട്ട സ്ഫോടനത്തില്‍ 103 പേര്‍ കൊല്ലപ്പെട്ടു. ഇറാൻറെ മുൻസൈനികമേധാവി ജനറല്‍ ഖാസിം സുലൈമാനിയുടെ കൊലപാതകത്തിന്റെ നാലാംവാര്‍ഷികത്തില്‍ അദ്ദേഹത്തിന്റെ ശവകുടീരത്തിന് സമീപമാണ് സ്ഫോടനം നടന്നതെന്ന് ഇറാനിലെ ഔദ്യോഗിക വാര്‍ത്താ ഏജൻസിയായ ഐആര്‍എൻഎ റിപ്പോര്‍ട്ട് ചെയ്തു.170 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇറാന്റെ തെക്കുകിഴക്കൻ നഗരമായ കെര്‍മാനിലാണ് സ്ഫോടനമുണ്ടായത്. ആദ്യത്തെ സ്ഫോടനം ജനറല്‍ സുലൈമാനിയുടെ ശവകുടീരത്തില്‍ നിന്ന് 700 മീറ്റര്‍ അകലെയും രണ്ടാമത്തേത് ഒരു കിലോമീറ്റര്‍ അകലെയുമാണ്. ഇറാനില്‍ ഏറെ ജനകീയനായിരുന്ന സുലൈമാനിയുടെ ചരമവാര്‍ഷികത്തില്‍ അദ്ദേഹത്തെ അനുസ്മരിക്കുന്നതിനായി ശവകുടീരത്തില്‍…

