നരസിംഹ വരാഹി ബ്രിഗേഡുമായി ആന്ധ്രാ ഉപമുഖ്യമന്ത്രി.
ജനസേന പാർട്ടി (ജെഎസ്പി) തലവനും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാണ്‍ തൻ്റെ പാർട്ടിക്കുള്ളില്‍ “സനാതന ധർമ്മം സംരക്ഷിക്കുക” എന്ന ലക്ഷ്യത്തോടെയുള്ള സമർപ്പിത വിഭാഗമായ ‘നരസിംഹ വരാഹി ബ്രിഗേഡ്’ പ്രഖ്യാപിച്ചു.“ഞാൻ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു, പക്ഷേ ഞാൻ എൻ്റെ വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുന്നു. സനാതന ധർമ്മത്തെ സോഷ്യല്‍ മീഡിയയില്‍ വിമർശിക്കുന്നവരും അനാദരവോടെ സംസാരിക്കുന്നവരും അതിൻ്റെ അനന്തരഫലങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരും. അങ്ങനെ ഞങ്ങളുടെ പാർട്ടിക്കുള്ളില്‍ ‘നരസിംഹ വരാഹി’ എന്ന പേരില്‍ ഒരു സമർപ്പിത വിഭാഗം ഞാൻ സ്ഥാപിക്കുകയാണ്. സനാതന ധർമ്മ സംരക്ഷണത്തിനായുള്ള ബ്രിഗേഡ്,”…

