നഗരം ഇളക്കിമറിച്ച റോഡ് ഷോയോടെ രാഹുൽ പത്രിക സമർപ്പിച്ചു.
കൽപ്പറ്റ:വൻ ജനാവലിയുടെ അകമ്പടിയോടുള്ള റോഡ് ഷോയോടെ രാഹുൽ പത്രിക സമർപ്പിച്ചു.ലോക്സഭ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കഴിഞ്ഞ ശേഷമുള്ള രാഹുലിന്റെ ആദ്യ വരവായിരുന്നു ഇന്നത്തേത്. രാവിലെ 10 മണിക്ക് മൂപ്പൈനാട് റിപ്പണില്‍ ഹെലികോപ്റ്ററില്‍ വന്നിറങ്ങിയ രാഹുല്‍ റോഡ് ഷോയോട് കൂടിയാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ വരണാധികാരിക്ക് മുന്നിലേക്ക് എത്തിയത്. ആയിരങ്ങളാണ് റോഡ് ഷോയിൽ പങ്കെടുത്തത്. പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാല്‍, വി ഡി സതീശന്, എം എം ഹസ്സന് അടക്കമുള്ളവരും രാഹുല്‍ ഗാന്ധിയെ അനുഗമിച്ചു. മൂന്ന് സെറ്റ് പത്രികയാണ്…

