ജെഡിഎസ് കേരളത്തിൽ സ്വതന്ത്രമായി നിൽക്കും; കെ കൃഷ്ണൻകുട്ടി .

തിരുവനന്തപുരം :ദേശീയ നേതൃത്വം ബിജെപിക്ക് ഒപ്പമാണെങ്കിലും കേരളത്തിൽ ജെഡിഎസ് ഘടകം സ്വതന്ത്രമായി നിൽക്കുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. ഇടത് മുന്നണിയിൽ തന്നെ തുടരുമെന്നും കേരളത്തിലെ സിപിഎമ്മിൽ നിന്ന് യാതൊരു സമ്മർദ്ദവും വിഷയത്തിൽ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.  എന്നാൽ കർണാടകയിൽ ഗൗഡയുമായി വിയോജിച്ച നേതാക്കൾ കേരളാ ഘടകത്തിനൊപ്പം വരുമോ എന്നറിയില്ല.   പാർട്ടിയെ കൂടെ കൂട്ടാതെ കോൺഗ്രസാണ് കർണാടകയിൽ സ്ഥിതി വഷളാക്കിയതെന്നും കൃഷ്ണൻ കുട്ടി പറഞ്ഞു.   ജെഡിഎസ് മതേതര പ്രസ്ഥാനമായി തന്നെ തുടരുമെന്ന് നേരത്തെ സംസ്ഥാന പ്രസിഡന്റ്‌ മാത്യു…

Read More

വയനാട്ടിലെ വവ്വാലുകളിൽ നിപ്പ സാന്നിധ്യം സ്ഥിരീകരിച്ചു.

വയനാട്ടിലെ വവ്വാലുകളിൽ നിപ്പ വൈറസ് സാന്നിധ്യം; ഐസിഎംആർ സ്ഥീരികരിച്ചു.കൽപ്പറ്റ :ഐസിഎംആർ വയനാട് ജില്ലയിൽ നടത്തിയ പഠനത്തിൽ വവ്വാലുകളിൽ നിപ്പ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയെന്നു ആരോഗ്യ മന്ത്രി വീണാ ജോർജ്. ബത്തേരി, മാനന്തവാടി പ്രദേശങ്ങളിലാണ് വൈറസ് ഉള്ള വവ്വാലുകളെ കണ്ടെത്തിയത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. പക്ഷികളും മറ്റും കടിച്ച പഴങ്ങൾ കഴിക്കുന്നത് ഒഴിവാക്കണെന്നും മറ്റു ജില്ലകളിലും നിപ്പയുടെ സാന്നിധ്യത്തെക്കുറിച്ചു നിരീക്ഷണങ്ങളും പഠനങ്ങളും നടത്തുകയാണെന്നും മന്ത്രി പറഞ്ഞു. വയനാട് പൊതുജന അവബോധം സൃഷ്ടിക്കുന്നതിനും ആരോഗ്യപ്രവർത്തകർക്ക് പരിശീലനം നൽകുന്നതിനും തീരുമാനിച്ചിട്ടുണ്ടെന്ന്…

Read More

തെറ്റുപറ്റിയെങ്കിൽ മാപ്പ് പറയാൻ തയ്യാർ ; മാത്യു കുഴൽനാടൻ .

തിരുവനന്തപുരം :മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണ വിജയനുമായി ബന്ധപ്പെട്ട മാസപ്പടി വിഷയത്തിൽ തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ മാപ്പ് പറയുമെന്ന്  കോൺഗ്രസ് നേതാവും     എംഎൽഎയുമായ മാത്യു കുഴൽ നാടൻ .എന്നാൽ ഉന്നയിച്ച ആരോപണങ്ങളിൽ  താൻ ഉറച്ചു നിൽക്കുന്നതായും, എന്തുകൊണ്ട് ഏത് കാര്യം പറഞ്ഞുവെന്നുള്ളത് താൻ ജനങ്ങളോട് വിശദീകരിക്കുമെന്നും കുഴൽനാടൻ പറഞ്ഞു. അതിന് ശേഷം മാപ്പ് പറയണോ വേണ്ടയോ എന്ന് തീരുമാനിക്കും. തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ മാപ്പ് പറയാൻ മടിക്കില്ല. എകെ ബാലനോട് വലിയ ബഹുമാനമുണ്ടെന്ന് പറഞ്ഞ മാത്യു വിഷയത്തിൽ ആരോഗ്യപരമായ സംവാദത്തിന്…

Read More

കേരള ക്ഷേത്രങ്ങളിലെ സ്വർണ്ണം റിസർവ് ബാങ്കിൽ നിക്ഷേപിക്കാൻ നീക്കം.

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളിലെ 500 കിലോ സ്വര്‍ണം അഞ്ചു വര്‍ഷത്തേക്ക് റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കാൻ തീരുമാനം.ക്ഷേത്രങ്ങളില്‍ ഉപയോഗിക്കാതെ കിടക്കുന്ന  സ്വര്‍ണം റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കുന്നതു വഴി ദേവസ്വം ബോര്‍ഡിന് പ്രതിവര്‍ഷം ആറ് കോടി രൂപ പലിശയായി ലഭിക്കും. ഇത് ബോര്‍ഡിന്റെ ചെലവുകള്‍ക്ക് ഉപയോഗിക്കാനാവും. സ്വ‌ര്‍ണ വിലയ്‌ക്ക് ആനുപാതികമായി രണ്ടേകാല്‍ ശതമാനം പലിശയാണ് സ്വര്‍ണ നിക്ഷേപത്തിന് കിട്ടുക. എസ്.ബി.ഐയുടെ മുംബയ് ശാഖയാണ് സ്വര്‍ണ നിക്ഷേപത്തിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുക.ക്ഷേത്രങ്ങളിലെ ആഭരണങ്ങള്‍ ദൈനംദിന ഉപയോഗത്തിനുള്ളവ, പൗരാണിക ആഭരണങ്ങള്‍, ആട്ട വിശേഷത്തിന്…

Read More

തിരുവല്ല അർബൻ സഹകരണ ബാങ്ക് തട്ടിപ്പ്; മുൻ ബ്രാഞ്ച് മാനേജർ അറസ്‌റ്റിൽ.

നിക്ഷേപക അറിയാതെ അവരുടെ പണം തട്ടിയെടുത്ത കേസിലാണ് അറസ്‌റ്റ്. ബാങ്കിലെ മുൻ ബ്രാഞ്ച് മാനേജരും മഹിളാ അസോസിയേഷൻ നേതാവും ആയിരുന്ന പ്രീത ഹരിദാസാണ് പിടിയിലായത്. മതിൽ ഭാഗം സ്വദേശിയായ നിക്ഷേപയുടെ അക്കൗണ്ടിൽ നിന്ന് മൂന്നു ലക്ഷത്തി അമ്പതിനായിരം രൂപയാണ് പ്രീത വ്യാജ ഒപ്പിട്ട് സ്വന്തമാക്കിയത്.കേസിൽ പ്രീതാ ഹരിദാസ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഈ മാസം നാലിന് ഹൈക്കോടതി തള്ളിയിരുന്നു. പതിനേഴാം തീയതിക്ക് മുമ്പായി അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാവാനും കോടതി ഇവരോട് നിർദ്ദേശിച്ചിരുന്നു. തിരുവല്ല മതിൽഭാഗം സ്വദേശിനി…

Read More

ശബരിമലയിൽ അലങ്കരിച്ച വാഹനങ്ങൾക്ക് വിലക്ക്

എറണാകുളം: മണ്ഡല കാലത്ത് ശബരിമലയില്‍ അലങ്കരിച്ച വാഹനങ്ങള്‍ക്കുള്ള വിലക്ക് നടപ്പാക്കണമെന്ന് ഹൈക്കോടതി. കെ എസ് ആര്‍ ടി സി ബസുകളിലും മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി അലങ്കാരങ്ങള്‍ പാടില്ലെന്നും അത് മോട്ടോര്‍ വാഹന ചട്ടങ്ങള്‍ക്ക് എതിരാണെന്നും കോടതി ചൂണ്ടിക്കാട്ടി.സര്‍ക്കാര്‍ ബോര്‍ഡ് വച്ച്‌ വരുന്ന തീര്‍ത്ഥാടക വാഹനങ്ങള്‍ക്ക് നേരെ നടപടിയെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. തീര്‍ത്ഥാടക വാഹനങ്ങള്‍ പൂക്കളും മറ്റും വച്ച്‌ അലങ്കരിച്ചാണ് ശബരിമലയിലേക്ക് കൊണ്ടുവരുന്നത്. ഇതിനെതിരെ നടപടിയെടുക്കണമെന്നാണ് കോടതിയുടെ ഉത്തരവ്. കൂടാതെ നിയമം ലംഘിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കണമെന്നും മുൻ ഉത്തരവിലെ…

Read More

ചരിത്ര മുഹൂർത്തം ;വിഴിഞ്ഞത്ത് ആദ്യ കപ്പൽ തീരത്തണഞ്ഞു.

തിരുവനന്തപുരം :വിഴിഞ്ഞം തുറമുഖത്തെ ആദ്യ കപ്പലിനെ വരവേറ്റു . മുഖ്യമന്ത്രിപിണറായി വിജയൻറെ നേതൃത്വത്തിലുള്ള സംഘം ചൈനീസ് കപ്പലായ ഷെന്‍ഹുവ 15നെ ഫ്‌ളാഗ് ഇന്‍ ചെയ്ത് സ്വീകരിച്ചു.കേരളത്തെ സംബന്ധിച്ച്‌ അസാധ്യമായി ഒന്നുമില്ലെന്ന് പൊതുപരിപാടിയില്‍ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തടസങ്ങള്‍ ഉണ്ടായെങ്കിലും വേഗത്തില്‍ വിഴിഞ്ഞത്ത് കപ്പലെത്തിക്കാന്‍ സാധിച്ചെന്നും എത്ര വലിയ പ്രതിസന്ധിയും അതിജീവിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.ചില രാജ്യാന്തര ലോബികള്‍ വിഴിഞ്ഞം തുറമുഖത്തിന് എതിരെ നിന്നുവെന്നും മുഖ്യമന്ത്രി പ്രസംഗവേളയില്‍ പറഞ്ഞു. തടസങ്ങള്‍ പലതുണ്ടായിരുന്നിട്ടും വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ സാധിച്ചു….

Read More

കരുവന്നൂർസഹകരണ ബാങ്ക് തട്ടിപ്പ് ;പ്രതികളുടെ സ്വത്ത് കണ്ടുകെട്ടി.

കൊച്ചി:കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് 35 പേരുടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സ്വത്തുക്കള്‍ കണ്ടുകെട്ടി.കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസില്‍ എന്‍ഫോഴ്സ്‍മെന്‍റ് കണ്ടുകെട്ടിയത് പ്രധാന പ്രതികളുടെ സ്വത്ത്. ഒന്നാം പ്രതി സതീഷ് കുമാറിൻ്റെയും ഭാര്യ ബിന്ദുവിൻ്റെയും 46 അക്കൗണ്ടുകള്‍ക്കെതിരെ ഇ.ഡി നടപടി സ്വീകരിച്ചു. സി.പി.എം കൗൺസിലർ പി.ആർ അരവിന്ദാക്ഷൻ്റെ നാല് ബാങ്ക് അക്കൗണ്ടുകളും കണ്ടുകെട്ടിയിട്ടുണ്ട്.സതീഷ് കുമാറിൻ്റെ അക്കൗണ്ടിൽനിന്ന് കണ്ടുകെട്ടിയത് ഒരു കോടി രൂപയാണ്. മൂന്നാം പ്രതി ജിൽസിൻ്റെ മൂന്ന് സ്വത്തുവകകള്‍ക്കെതിരെയും നടപടിയുണ്ട്. പെരിങ്ങണ്ടൂർ സഹകരണ ബാങ്കിലെ രണ്ട് അക്കൗണ്ടുകളും നടപടി…

Read More

വയനാട്ടിലെത്തിയ മാവോയിസ്റ്റുകളുടെ ഫോട്ടോ പുറത്ത് വിട്ടു; കൽപറ്റ സ്വദേശി സോമനും സംഘത്തിൽ .

കൽപ്പറ്റ: തലപ്പുഴ മേഖലയിൽ എത്തിയ മാവോയിസ്റ്റുകളെ പൊലീസ് തിരിച്ചറിഞ്ഞു. മാവോയിസ്റ്റുകളെ പിടികൂടാനായി മേഖലയിൽ തണ്ടർബോൾട്ട് പരിശോധന ഊർജിതമാക്കി. ഡ്രോൺ ഉപയോഗിച്ച് വനമേഖലയിൽ ആകാശ നിരീക്ഷണവും തുടരുകയാണ്. കമ്പമല കെഎഫ്ഡിസി ഓഫീസ് ആക്രമിച്ചതും സിസിടിവി തകർത്തതും കഴിഞ്ഞ ദിവസം റിസോർട്ടിൽ എത്തിയതും ഇതേ അഞ്ചുപേർ തന്നെയാണെന്നാണ് പോലീസ് സ്ഥിരീകരണം. മേഖലയിൽ പൊലീസിന്റെ പരിശോധന ഊർജ്ജിതമാക്കി.കഴിഞ്ഞ 28 നാണ് കമ്പമല കെഎസ്‌ഡി‌സി ഓഫീസിന് നേരെ ആക്രമണം ഉണ്ടായത്. അഞ്ചംഗ മാവോയിസ്റ്റ് സംഘമാണ് ഓഫീസ് അടിച്ചു തകർത്തത്. സംഘത്തിൽ സി.പി മൊയ്തീൻ…

Read More

വനിത ജഡ്ജിമാരുടെ വസ്ത്രധാരണത്തിൽ മാറ്റം ;പരിഷ്കരണം ഹൈക്കോടതി നിർദ്ദേശത്തിൽ .

എറണാകുളം: വനിതാ ജുഡീഷ്യല്‍ ഓഫീസര്‍ കോടതിയില്‍ ധരിക്കുന്ന വസ്ത്രം കാലാനുസൃതമായി പരിഷ്‌കരിച്ചിരിക്കുകയാണ് ഹൈക്കോടതി.കീഴ്‌ക്കോടതികളിലെ വനിതാ ജഡ്‌ജിമാര്‍ക്ക് ഇനി മുതല്‍ വെളുത്ത സാരിയും കറുത്ത ബ്ളൗസും ധരിക്കണമെന്നത് നിര്‍ബന്ധമല്ല.പകരം ഇതേ നിറത്തിലുള്ള സല്‍വാര്‍ കമീസോ ഷര്‍ട്ടും പാന്റസുമോ ധരിക്കാം. വനിതാ ജഡ്‌ജിമാരുടെ ആവശ്യപ്രകാരം ഔദ്യോഗിക ഡ്രസ് കോഡ് പരിഷ്കരിച്ച്‌ ഹൈക്കോടതി വിജ്ഞാപനം പുറപ്പെടുവിച്ചു കഴിഞ്ഞു. 1970 മുതല്‍ നിലവിലുള്ള ഡ്രസ് കോഡാണ് മാറുന്നത്. ഡ്രസ് കോഡ് പരിഗണിക്കുമെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ.ജെ. ദേശായി നേരത്തേ വ്യക്തമാക്കിയിരുന്നതാണ്. കേരളത്തിലെ ജുഡീഷ്യല്‍…

Read More