എൽഡിഎഫും യുഡിഎഫും സാമുദായിക ധ്രുവീകരണത്തിന് ശ്രമിക്കുന്നു: കെ.സുരേന്ദ്രൻ.

വയനാട്: ലോക്സഭ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ എൽഡിഎഫും യുഡിഎഫും സാമുദായിക ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മുസ്ലിം സമുദായത്തെ ആശങ്കപ്പെടുത്തി വരുതിയിലാക്കാൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും വ്യാജപ്രചരണം നടത്തുകയാണെന്നും കൽപ്പറ്റയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. കേരള സ്റ്റോറിയുടെ പേരിൽ വോട്ട് നേടുകയാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിൻ്റെ വക്താക്കളാണെന്ന് അവകശപ്പെടുന്നവർ തന്നെ സിനിമക്കെതിരെ രംഗത്തുവരുകയാണ്. ക്രൈസ്തവരെ അപമാനിക്കുന്ന കക്കുകളി നാടകത്തിൻ്റെ കാര്യത്തിൽ ആവിഷ്ക്കാര സ്വാതന്ത്ര്യമായിരുന്നു മുഖ്യമന്ത്രിക്ക് വലുത്. മീശ നോവലിൻ്റെ കാര്യത്തിലും സരസ്വതി ദേവിയുടെ…

Read More

ദില്ലിയിൽ കൂട്ടുകാർ, കേരളത്തിൽ എതിരാളികൾ; ഇന്ത്യ മുന്നണിക്കെതിരെ സ്മൃതി ഇറാനി.

കൽപ്പറ്റ: ദില്ലിയിലെ കൂട്ടുകാർ കേരളത്തിലെ എതിരാളികളാവുന്ന ഇണ്ടി മുന്നണിയുടെ നിലപാട് മനസിലാകുന്നില്ലെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. വയനാട്ടിലെ എൻഡിഎ സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്‍റെ നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് മുന്നോടിയായി നടത്തിയ റോഡ്ഷോയിൽ സംസാരിക്കുകയായിരുന്നു അവര്‍. തമിഴ്നാട്ടിൽ കോൺഗ്രസ്,സിപിഎം, മുസ്ലിം ലീഗ് ഒരു മുന്നണിയായാണ് മത്സരിക്കുന്നത്. കേരളത്തിൽ പരസ്പരം പോരടിക്കുന്നു. ആരാണ് നിങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി? രാഹുൽ ഗാന്ധിയാണെങ്കിൽ അദ്ദേഹത്തിനെതിരെ നിങ്ങൾ മത്സരിക്കില്ലല്ലോ. രാഹുലിൻ്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിത്വം ഇണ്ടി മുന്നണിയിലെ ഘടകകക്ഷികൾ പോലും അംഗീകരിക്കുന്നില്ല. ഇണ്ടി സഖ്യത്തിന് സ്വീകാര്യമല്ലാത്ത രാഹുൽ…

Read More

വനം- വന്യ ജീവി നിയമങ്ങള്‍ പൊളിച്ച് എഴുതണം; ആനി രാജ.

നിലമ്പൂര്‍: വയനാട്ടുകാരുടെ പ്രധാന പ്രശ്നമായ വന്യ മൃഗ ശല്യത്തിന് താത്കാലിക പരിഹാരം അല്ലാതെ സ്ഥിരമായ പരിഹാരം കാണണമെന്ന് വയനാട് പാര്‍ലമെന്റ് ഇടതു മുന്നണി സ്ഥാനാര്‍ഥി ആനി രാജ ആവശ്യപ്പെട്ടു. നിലമ്പൂരില്‍ നടന്ന് എല്‍ഡിഎഫ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു ആനി രാജ. 1972 ലെ വന്യ ജീവി സംരക്ഷണ നിയമം അന്ന് ശാശ്വതം ആയിരിക്കാം. എന്നാൽ ഈ 2024 ആ നിയമം അപ്രായോഗികമാണെന്നും, അതിനാൽ വനം വന്യജീവി നിയത്തിൽ ഭേദഗതി കൊണ്ട് വരണം. അതിനുള്ള ഇടം കേരള നിയമ സഭ…

Read More

കർണ്ണാടകയിലേക്കുള്ള തോണി സർവ്വീസ് പുനരാരംഭിച്ചു.

കൽപ്പറ്റ:കേരള-കർണാടക സംസ്ഥാനങ്ങൾ ബന്ധിപ്പിച്ച് പുൽപ്പള്ളി ഭാഗത്തുള്ള കബനി നദിക്ക് കുറുകെ നടത്തിയിരുന്ന മരക്കടവ് ഡിപ്പോയിലെ തോണി സർവീസ് പുനരാ രംഭിച്ചു. കേരളത്തിലെ മരക്കടവ് ഡിപ്പോയിൽ നിന്നും കർണാടകയിലെ മച്ചൂരിലേക്കുള്ള തോണി സർവീസ് ഒരാഴ്ചയ്ക്ക് മുമ്പ് കർണാടക വനംവകുപ്പ് ഇടപെട്ട് നിർത്തി വെപ്പിച്ചിരുന്നു. ബൈരക്കുപ്പ ഗ്രാമപ്പഞ്ചായത്തിൻ്റേയും ജന പ്രതിനിധികളുടേയും ഇടപെടലിനെ തുടർന്നാണ് തിങ്കളാഴ്ച മുതൽ തോണി സർവീസ് പുനരാരംഭിക്കാൻ വനംവകുപ്പ് അനുമതി നൽകിയത്.

Read More

കെ. സുരേന്ദ്രൻ്റെ പത്രികാ സമർപ്പണത്തിന് സ്മൃതി ഇറാനി വയനാട്ടിൽ.

കൽപ്പറ്റ:വയനാട് ലോക്‌സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ പത്രികാ സമര്‍പ്പണത്തിന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി വയനാട്ടിലെത്തും.ഏപ്രില്‍ നാലിന് രാവിലെ പത്ത് മണിക്കാണ് പത്രികാ സമര്‍പ്പണം.2019ലെ തിരഞ്ഞെടുപ്പില്‍ അമേഠിയില്‍ രാഹുല്‍ ഗാന്ധി- സ്മൃതി ഇറാനി മത്സരം രാജ്യശ്രദ്ധയാകർഷിച്ചിരുന്നു. സിറ്റിങ്ങ് സീറ്റില്‍ സ്മൃതി ഇറാനി രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തിയിരുന്നു. ഇത്തവണയും അമേഠിയില്‍ മത്സരിക്കാൻ സ്മൃതി ഇറാനി രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ചിരുന്നു.

Read More

മാസപ്പടി കേസില്‍ ഇഡി അന്വേഷണം;എൽഡിഎഫ് വെട്ടിലാകുമോ.

കൊച്ചി:മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ ഉള്‍പ്പെടുന്ന മാസപ്പടി കേസില്‍ ഇഡി അന്വേഷണം. കൊച്ചി യൂണിറ്റാണ് എൻഫോഴ്സ്മെന്‍റ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇസിഐആർ) രജിസ്റ്റർ ചെയ്തത്.കേസുമായി ബന്ധപ്പെട്ട് എസ്‌എഫ്‌ഐഒ അന്വേഷണം നടക്കുന്നതിനിടയിലാണ് നടപടി. എസ്‌എഫ്‌ഐഒയുടെയും ആദായ നികുതി വകുപ്പിന്‍റെയും റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. കേസില്‍ പ്രാഥമിക പരിശോധന നടത്തിയ ശേഷം നടപടികളിലേക്ക് കടക്കുകയാണ് ഇഡി. ആരോപണ വിധേയർക്ക് ഉടൻ നോട്ടീസ് നല്‍കുമെന്നാണ് വിവരം. പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിനു തുല്യമായ നടപടിയാണ് ഇസിഐആർ. വീണയുടെ എക്സാലോജിക് കമ്ബനി ഉള്‍‌പ്പെടെ…

Read More

വിദ്വേഷ പ്രചാരണം;ജാമിദ ടീച്ചര്‍ക്കെതിരെ കേസ്.

കൽപ്പറ്റ: പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ വിദ്വേഷ പ്രചാരണത്തിനെതിരെ കേസ്. കെ ജാമിദയ്ക്ക് എതിരെയാണ് വിദ്വേഷപ്രചാരണത്തിന് വൈത്തിരി പൊലീസ് കേസെടുത്തത്.ജാമിദ ടീച്ചര്‍ ടോക്സ് എന്ന യൂട്യൂബ് ചാനലിലൂടെ വിദ്വേഷ പ്രചാരണം നടത്തിയതിനാണ് കേസ്. വ്യാജപ്രചരണത്തിലൂടെ ഇരുമതവിഭാഗങ്ങള്‍ തമ്മില്‍ ഐക്യം തകര്‍ക്കാന്‍ ശ്രമമുണ്ടായതായി പൊലീസ് പറയുന്നു.സിദ്ധാര്‍ത്ഥന്റെ മരണത്തെ തുടര്‍ന്ന് വിദ്വേഷ പ്രചരണം നടത്തുന്ന ചില വീഡിയോകള്‍ ജാമിദ നടത്തിയിരുന്നു. 153 (എ) പ്രകാരമാണ് ജാമിദയ്ക്ക് എതിരെ കേസ് എടുത്തിരിക്കുന്നത്. സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് അഞ്ചോളം വീഡിയോകള്‍ ജാമിദ…

Read More

സിദ്ധാര്‍ഥിന്റെ മരണം സിബിഐ അന്വേഷിക്കണം; രാഹുൽ.

തിരുവനന്തപുരം: പൂക്കോട് വെറ്ററനറി സര്‍വകലാശാല വിദ്യാര്‍ത്ഥി ജെ.എസ് സിദ്ധാര്‍ഥിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് രാഹുല്‍ ഗാന്ധി.ദിവസങ്ങളോളം മര്‍ദ്ദനത്തിനിരയായ സിദ്ധാര്‍ഥിന്റെ ദാരുണ മരണം മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. കേസ് മൂടിവയ്ക്കാനും, പ്രതികളെ രക്ഷപ്പെടുത്താനുമുള്ള നീക്കത്തെ അപലപിക്കുന്നതായും മുഖ്യമന്ത്രിക്കയച്ച കത്തില്‍ വയനാട് എംപി പറഞ്ഞു. കേരളത്തിലെ ക്യാമ്ബസില്‍ ഇത്തരമൊരു സംഭവം നടന്നുവെന്നത് ദൗര്‍ഭാഗ്യകരമാണ്. എസ്‌എഫ്‌ഐയുടെ സജീവ പ്രവര്‍ത്തകരാണ് അക്രമികള്‍. തങ്ങള്‍ക്കെതിരായ ശബ്ദങ്ങളെ അടിച്ചമര്‍ത്താനുള്ള ആസൂത്രിത ശ്രമങ്ങള്‍ ചില സംഘടനകളെ അക്രമാസക്തരായ ആള്‍ക്കൂട്ടങ്ങളാക്കി മാറ്റിയിരിക്കുകയാണ്. ശോഭനമായ ഒരു ഭാവിയുള്ള വിദ്യാര്‍ത്ഥിയായിരുന്നു സിദ്ധാര്‍ഥ്. ആ…

Read More

ശക്തമായ നടപടിയുമായി ഗവർണ്ണർ ; വി.സി. യെ സസ്പെൻ്റ് ചെയ്തു.

തിരുവനന്തപുരം: സിദ്ധാർഥന്റെ മരണത്തില്‍ പൂക്കോട് വെറ്ററിനറി സർവകലാശാല വി.സിക്കെതിരെ നടപടി. ഡോ. എം.ആർ ശശീന്ദ്രനാഥിനെ സസ്‌പെൻഡ് ചെയ്തു.ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് ഉത്തരവിട്ടത്. സംഭവത്തില്‍ ജുഡിഷ്യല്‍ അന്വേഷണത്തിനാണ് ഉത്തരവിട്ടതായി ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു. ഇതിനായി ഹൈക്കോടതി ജഡ്ജിയുടെ സേവനം ആവശ്യപ്പെട്ടു കത്തയച്ചിട്ടുണ്ട്. ഹൈക്കോടതി മറുപടിയുടെ അടിസ്ഥാനത്തില്‍ കമ്മിറ്റിയെ നിയോഗിക്കുമെന്നും ഗവർണർ അറിയിച്ചു. ഇത്രയും സംഭവങ്ങള്‍ ഉണ്ടായിട്ടും വി.സി ചാൻസലറെ വിവരം അറിയിച്ചത് ഇന്നലെയാണ്. വി.സി ഗുരുതരമായ വീഴ്ച വരുത്തി. വി.സിയുടേത് ഉത്തരവാദിത്തമില്ലായ്മയാണ്. ചുമതല നിർവഹിക്കുന്നതില്‍…

Read More

പൂക്കോട് ക്രൂരത; ആറ് പേർക്കുകൂടി സസ്പെൻഷൻ.

കൽപ്പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാലാ കാംമ്പസിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥന്‍ ജീവനൊടുക്കിയ സംഭവത്തില്‍ ആറ് വിദ്യാര്‍ഥികള്‍ക്ക് കൂടി സസ്‌പെന്‍ഷന്‍.കേസില്‍ ആദ്യം അറസ്റ്റിലായ ആറ് പേര്‍ക്കെതിരെയാണ് നടപടിയെടുത്തത്. ഇതോടെ കേസില്‍ പ്രതി ചേര്‍ത്ത 18 പേരും സസ്‌പെന്‍ഷനിലായി. എസ്എഫ്‌ഐ കോളജ് യൂണിയന്‍ പ്രസിഡന്‍റ് കെ.അരുണ്‍, എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അമല്‍ ഇഹ്‌സാന്‍, യൂണിയന്‍ അംഗം ആസിഫ് ഖാന്‍, എന്നിവരടക്കം 12 പേരെ നേരത്തേ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കഴിഞ്ഞ 18ന് ഹോസ്റ്റലിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് സിദ്ധാർഥിനെ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ്…

Read More