സമയമാകുമ്പോൾ ഞങ്ങളും ഹമാസിനൊപ്പം ; ഹിസ്ബുള്ള .

ബയ്റൂത്ത്: ഇസ്രയേലിനെതിരായ യുദ്ധത്തില്‍, സമയമാവുമ്ബോള്‍ ഹമാസിനൊപ്പം ചേരാൻ തങ്ങള്‍ പൂര്‍ണസജ്ജമാണെന്ന് ലെബനനിലെ ഇറാൻ പിന്തുണയുള്ള സായുധസംഘം ഹിസ്ബുള്ള.ഹമാസ്- ഇസ്രയേല്‍ യുദ്ധം നടക്കുന്നതിനിടെ പലസ്തീൻ അനുകൂല റാലിയില്‍ സംസാരിക്കവെ ഹിസ്ബുള്ള ഉപമേധാവി നയിം ഖാസിമാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ ഹമാസ്- ഇസ്രയേല്‍ യുദ്ധത്തില്‍ ഹിസ്ബുള്ള ശരിയായ രീതിയില്‍ ഇടപെടുന്നുണ്ടെന്നും തങ്ങളുടെ കാഴ്ചപ്പാടിനും പദ്ധതിക്കും അനുസരിച്ച്‌ അത് തുടരുമെന്നും നയിം ഖാസിം വ്യക്തമാക്കി. അറബ് രാജ്യങ്ങളും മറ്റുചില പ്രധാനരാജ്യങ്ങളും ഐക്യരാഷ്ട്രസംഘടനയുടെ അധികൃതരും നേരിട്ടോ അല്ലാതെയോ യുദ്ധത്തില്‍ പങ്കുചേരരുതെന്ന് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍…

Read More

ഇസ്രായേലിൽ ഞങ്ങളുടെ തുടക്കം മാത്രം , ഭൂമി മുഴുവൻ ഞങ്ങളുടെ കീഴിലാകും; മഹ്‌മൂദ് അല്‍-സഹര്‍.

റാമള്ള: ഇസ്രയേല്‍- ഹമാസ് സംഘര്‍ഷം രൂക്ഷമായിരിക്കേ പുതിയ വീഡിയോ സന്ദേശം പുറത്തുവിട്ട് ഹമാസ് സഹസ്ഥാപകനും മേധാവിയുമായ മഹ്‌മൂദ് അല്‍-സഹര്‍.ഇസ്രായേല്‍ കേവലം പ്രാരംഭ ലക്ഷ്യം മാത്രമാണെന്നും ഭൂമി മുഴുവൻ തങ്ങളുടെ നിയമത്തിനു കീഴിലാകുമെന്നും അല്‍-സഹര്‍ പറഞ്ഞു. “ഭൂമിയുടെ 510 ദശലക്ഷം ചതുരശ്ര കിലോമീറ്റര്‍ മുഴുവനും, പലസ്തീനികള്‍ക്കെതിരെയും അറബികള്‍ക്കെതിരെയും സിറിയയിലും ലെബനനിലും ഇറാഖിലും മറ്റു രാജ്യങ്ങളിലും നടക്കുന്നതുപോലെയുള്ള അനീതിയും അടിച്ചമര്‍ത്തലും കൊലപാതകങ്ങളും കുറ്റകൃത്യങ്ങളും ഇല്ലാത്ത ഒരു സംവിധാനത്തിന് കീഴിലാകും.’ – ഒരു മിനിറ്റിലധികം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ മഹ്‌മൂദ് അല്‍-സഹര്‍ പറഞ്ഞു

Read More

ഹമാസിനെതിരെയുണൈറ്റഡ് അറബ് എമിറേറ്റ്സ് .

അബുദാബി: ഇസ്രായേലി പട്ടണങ്ങള്‍ക്കെതിരെ ഫലസ്തീനിയൻ തീവ്ര ഇസ്ലാമിസ്റ്റ് ഗ്രൂപ്പായ ഹമാസ് നടത്തുന്ന നടപടികളെ ഗുരുതരവും ഭീകരവുമായ കുറ്റകൃത്യം എന്ന് വിശേഷിപ്പിച്ച്‌ യുണൈറ്റഡ് അറബ് എമിറേറ്റ്സ്.ഇസ്രായേൽ പൗരന്മാരെ അവരുടെ വീടുകളിൽ നിന്ന് ബന്ദികളാക്കിയ റിപ്പോർട്ടുകൾ ഞെട്ടിക്കുന്നതാണെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.”ഇരുവശത്തുമുള്ള സിവിലിയൻമാർക്ക് അന്താരാഷ്ട്ര മാനുഷിക നിയമത്തിന് കീഴിൽ എല്ലായ്‌പ്പോഴും പൂർണ്ണ പരിരക്ഷ ഉണ്ടായിരിക്കണം, ഒരിക്കലും സംഘർഷത്തിന്റെ ലക്ഷ്യമാകരുത്,” മന്ത്രാലയം കൂട്ടിച്ചേർത്തു.ഹമാസിന്റെ ആക്രമണത്തെ അപലപിച്ചും ഇസ്രായേലിന്റെ സ്വയം പ്രതിരോധവകാശത്തെ പിന്തുണച്ചും 84 രാജ്യങ്ങളാണ് മുന്നോട്ട് വന്നതെന്ന് ഇസ്രായേല്‍…

Read More

ഹമാസ് മുൻനിര നേതാക്കളെ വധിച്ചു; ഈജിപ്തിന്റെ മുന്നറിയിപ്പ് അവഗണിച്ചു

ഗാസ: ഒന്നരലക്ഷം സൈനികരും ടാങ്ക് വ്യൂഹവുമായി ഗാസയെ വളഞ്ഞ ഇസ്രയേല്‍ കരയുദ്ധത്തിന് മുന്നോടിയായി വ്യോമാക്രമണം രൂക്ഷമാക്കി.600 പോര്‍ വിമാനങ്ങളാണ് ഉപയോഗിക്കുന്നത്. ഇന്നലെ വെളുപ്പിന് നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസിന്റെ സാമ്ബത്തികകാര്യ മന്ത്രി ജവാദ് അബു ഷമാലയെയും പൊളിറ്റ് ബ്യൂറോ അംഗം സക്കരിയ അബു മൊഅമ്മറിനെയും വധിച്ചതായി ഇസ്രയേല്‍ അവകാശപ്പെട്ടു.ജവാദ് അബു ഷമാലയാണ് ഭീകരസംഘത്തിന്റെ ഫണ്ട് കൈകാര്യം ചെയ്തതെന്നും ഗാസ മുനമ്പിലും പുറത്തും ഭീകരതയ്ക്ക് സാമ്പത്തിക സഹായം നൽകുന്നതും നിയന്ത്രിച്ചത് അബു ഷമാലയാണ്. ഗാസ ആസ്ഥാനമായുള്ള ഭീകരസംഘം “എന്തോ…

Read More

പാലസ്തീൻ ജനതയ്ക്ക് മുൻപിൽ വഴിയടച്ച് ഈജിപ്ത്  ;ഗാസ ശവപ്പറമ്പ് ആകുന്നു.

പാലസ്തീൻ ജനതയ്ക്ക് മുൻപിൽ വഴിയടച്ച് ഈജിപ്ത്  ;ഗാസ ശവപ്പറമ്പ് ആകുന്നു. ജുറുസലേം: ഗാസയിലെ പലസ്തീൻ ജനതയോട് ഈജിപ്തിലേക്ക് പോകാനാവശ്യപ്പെട്ട് ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്). കഴിഞ്ഞ രാത്രിയില്‍ ഗാസയിലുടനീളം ബോംബ് വര്‍ഷം നടത്തിയതിന് പിന്നാലെയാണ് ഇസ്രായേൽ സേന നിർദ്ദേശം നൽകിയത് .എന്നാല്‍ ഈ നിര്‍ദേശം തൊട്ടുപിന്നാലെ തന്നെ ഇസ്രയേല്‍ സേന പിൻവലിച്ചു. ഈജിപ്ത് അതിര്‍ത്തി അടച്ചതിനെ തുടര്‍ന്നാണിത്. ‘ഈജ്തിലേക്കുള്ള റഫാ അതിര്‍ത്തി തുറന്നിട്ടിരിക്കുകയാണ്. പുറത്ത് കടക്കാൻ ആഗ്രഹിക്കുന്നവര്‍ ആ വഴി തിരഞ്ഞെടുക്കാൻ ഞങ്ങള്‍ നിര്‍ദേശിക്കുന്നു’ ഇസ്രയേല്‍ സേനാ…

Read More

ബന്ദികളെ പരസ്യമായി കൊല്ലും; ഭീഷണിയുമായി ഹമാസ്.

ടെല്‍അവീവ്: ഇസ്രായേലുമായുള്ള യുദ്ധത്തിനിടെ പരസ്യ വെല്ലുവിളിയുമായി ഹമാസ് വീണ്ടും രംഗത്ത്. ഇസ്രായേല്‍ നടത്തുന്ന വ്യോമാക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ തങ്ങള്‍ ബന്ദികളാക്കിയിട്ടുള്ള ഓരോരുത്തരെയായി പരസ്യമായി കൊലപ്പെടുത്തുമെന്നാണ് ഹമാസിന്‍റെ വെല്ലുവിളി.ഏറ്റവും ഒടുവിലായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം വിവിധ ലോകരാജ്യങ്ങളില്‍ നിന്നായി 130 ലേറെ പോരാണ് ഹമാസിന്‍റെ പിടിയില്‍ ബന്ദികളായുള്ളതെന്നാണ് വ്യക്തമാകുന്നത്. വിദേശികള്‍ അടക്കം നൂറു പേര്‍ ഹമാസിന്റെ ബന്ദികളാണ്. മുപ്പതിലേറെ പേര്‍ ഇസ്‌ലാമിക് ജിഹാദിന്റെ പിടിയിലാണ്. സ്ത്രീകളും കുട്ടികളും രോഗികളും വൃദ്ധരും അടക്കമുള്ളവര്‍ ബന്ദികളുടെ കൂട്ടത്തിലുണ്ട്. ഈ ബന്ദികളെ എങ്ങനെ ജീവനോടെ…

Read More

ഞങ്ങൾ തുടങ്ങി ;ദൃശ്യങ്ങൾ പുറത്ത് വിട്ട്  ബെഞ്ചമിൻ നെതന്യാഹു .

ജെറുസലേം: ഗാസയിലെ ബഹുനില കെട്ടിടങ്ങള്‍ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ തകര്‍ന്നുവീഴുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.എക്‌സിലൂടെയാണ് നെതന്യാഹു വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ‘ഞങ്ങള്‍ തുടങ്ങി, ഇസ്രായേല്‍ ജയിക്കും’ എന്നാണ് വീഡിയോയ്‌ക്ക് അദ്ദേഹം നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്. ഹമാസ് ഭീകരര്‍ക്കെതിരെ ഗാസയിലേക്ക് കടന്നുകയറി ആക്രമണം നടത്താനാണ് ഇസ്രായേല്‍ പദ്ധതിയിടുന്നത്. ഇതിന് മുന്നോടിയായി ജനങ്ങളോട് ഗാസവിട്ട് പോകാൻ ഇസ്രായേല്‍ കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചിരുന്നു. കടല്‍ മാര്‍ഗവും കര മാര്‍ഗവും ഉപരോധിച്ച്‌ ഗാസയിലേക്കുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചിരിക്കുകയാണ് ഇസ്രായേല്‍. ഇസ്രേയേലിന്റെ സൈനിക നീക്കത്തിന്…

Read More

കാനഡയിൽ വിമാനം തകർന്നു ; 2 ഇന്ത്യൻ പൈലറ്റ്മാർ മരിച്ചു.

ടൊറന്‍റോ: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയില്‍ ഇരട്ട എൻജിൻ ചെറുവിമാനം തകര്‍ന്നുവീണ് ഇന്ത്യയില്‍നിന്നുള്ള രണ്ട് ട്രെയിനി പൈലറ്റുമാര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു.മുംബൈ സ്വദേശികളായ അഭയ് ഗദ്രു(25), യാഷ് രാമുഗദെ(25) എന്നിവരാണു മരിച്ച ഇന്ത്യക്കാര്‍. പൈപ്പര്‍ പിഎ-34 സെനെക്ക വിമാനമാണ് വാൻകൂവറില്‍നിന്ന് 100 കിലോമീറ്റര്‍ അകലെ ചില്ലിവാക് സിറ്റിക്കു സമീപം തകര്‍ന്നുവീണത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. മൂന്നു വര്‍ഷംമുന്പാണ് ഗദ്രു പൈലറ്റ് പരിശീലനത്തിനായി കാനഡയിലെത്തിയത്. നവംബറില്‍ ബിരുദ പഠനം പൂര്‍ത്തിയാകേണ്ടതാണ്. വിമാനം നിയന്ത്രിക്കുന്നതു പരിശീലിപ്പിക്കുന്ന സ്കൈക്വസ്റ്റ് ഏവിയേഷന്‍റേതാണു ചെറുവിമാനം.

Read More

ഇസ്രായേലിനുള്ള പിന്തുണയുമായി അമേരിക്കൻ സൈനിക വ്യൂഹം പുറപ്പെട്ടു.

ഇസ്രായേലിനുള്ള ന്തുണയുമായി അമേരിക്കൻ സൈനിക വ്യൂഹം പുറപ്പെട്ടു. വാഷിങ്ടണ്‍: ഇസ്രയേല്‍ ഹമാസിനെതിരെ ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെ മേഖലയില്‍ അമേരിക്കയുടെ സൈനിക നീക്കങ്ങള്‍ ആരംഭിച്ചു.അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെ‍ഞ്ചമിൻ നെതന്യാഹു ഫോണില്‍ ബന്ധപ്പെട്ടതിന് പിന്നാലെയാണ് സൈനിക നീക്കം തുടങ്ങിയ വിവരം അമേരിക്ക സ്ഥിരീകരിച്ചത്. യു എസ് നേവിയുടെ യുഎസ്‌എസ് ജെറാര്‍ഡ് ഫോര്‍ഡ് എന്ന യുദ്ധക്കപ്പല്‍ മെഡിറ്ററേനിയൻ സമുദ്രത്തിലേക്ക് തിരിച്ചു. ആണവ ശേഷിയുള്ള വിമാന വാഹിനി കപ്പലാണ് യുഎസ്‌എസ് ജെറാര്‍ഡ് ഫോര്‍ഡ്. ഇറ്റലിയുടെ സമീപത്തായിരുന്ന…

Read More

ഇസ്രായേലികളെ പ്രതിരോധിക്കാനുള്ള അവകാശം ഫലസ്തീൻകാർക്ക് ഉണ്ട്; മഹ്മൂദ് അബ്ബാസ് .

ഗസ്സ സിറ്റി: ഇസ്രായേല്‍ കുടിയേറ്റക്കാരുടെ ഭീകരതയെയും അധിനിവേശ സേനയെയും പ്രതിരോധിക്കാൻ ഫലസ്തീൻ ജനതക്ക് അവകാശമുണ്ടെന്ന് പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസ്.ഇസ്രായേല്‍ വ്യോമാക്രമണം വിലയിരുത്താൻ ചേര്‍ന്ന പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫലസ്തീൻ ജനതക്ക് സംരക്ഷണം നല്‍കുകയും ഇസ്രായേല്‍ അധിനിവേശവും കുടിയേറ്റ സംഘങ്ങളും നടത്തുന്ന അതിക്രമങ്ങളെ നേരിടുന്നതില്‍ ഫലസ്തീൻ ജനതയുടെ പ്രതിരോധശേഷി ശക്തിപ്പെടുത്താൻ ആവശ്യമായതെല്ലാം നല്‍കണമെന്നും ഉന്നതതല യോഗത്തില്‍ മഹ്മൂദ് അബ്ബാസ് നിര്‍ദേശം നല്‍കി.

Read More