എൻസിഇആർടിയിലും ഭാരത് .

ന്യൂഡൽഹി:സുപ്രധാന തീരുമാനവുമായി എൻസിഇആർടി (നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ്). ഇനിമുതൽ അച്ചടിക്കുന്ന പുസ്തകങ്ങളിൽ രാജ്യത്തിൻറെ പേര്  ‘ഇന്ത്യ’യ്ക്ക് പകരം ‘ഭാരത്’ എന്നാക്കാൻ ഏകകണ്ഠമായി തീരുമാനിച്ചതായി എൻസിഇആർടി പാനൽ അംഗം സിഐ ഐസക് പറഞ്ഞു.  പേരുമാറ്റുന്നതിനായുള്ള നിർദ്ദേശം മാസങ്ങൾക്ക് മുമ്പ് മുന്നോട്ട് വച്ചതാണെന്നും, ഇപ്പോൾ അതിന് അംഗീകാരം ലഭിച്ചതായും ഐസക് പറഞ്ഞു.ഈ വർഷമാദ്യം ഇന്ത്യ ആതിഥേയത്വം വഹിച്ച  ജി20 അത്താഴ വിരുന്നിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിനെ  “ഇന്ത്യൻ പ്രസിഡന്റ്” എന്നതിനുപകരം “ഭാരതത്തിന്റെ പ്രസിഡന്റ്” എന്ന്…

Read More

നബിനിന്ദ ; രാജാ സിങ്ങിന്റെ സസ്പെൻഷൻ ബി ജെ പി പിൻവലിച്ചു.

ഹൈദരാബാദ്: തെലങ്കാന എംഎല്‍എ ടി രാജ സിങ്ങിന്റെ സസ്പെന്‍ഷന്‍ ബിജെപി പിന്‍വലിച്ചു. ഞാറാഴ്ചയാണ് ബിജെപിയുടെ അച്ചടക്ക സമിതി സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്. 2022 ഓഗസ്റ്റില്‍ വൻ വിവാദമായ മുഹമ്മദ് നബിക്കെതിരെ നടന്ന പരാമര്‍ശങ്ങളോടനുബന്ധിച്ചാണ് രാജ സിങ്ങ് അറസ്റ്റിലായത്. തുടര്‍ന്നാണ് പാര്‍ട്ടി രാജാ സിങ്ങിനെ സസ്‌പെന്‍ഡ് ചെയ്തത്.  തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ക്ക് മുമ്പാണ് സിംഗിന്റെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പിനുള്ള ആദ്യ  സ്ഥാനാർത്ഥി പട്ടിക നേരത്തെ ബിജെപി പുറത്തുവിട്ടിരുന്നു. ടി രാജാ സിംഗ് ഗോഷ്മഹല്‍ മണ്ഡലത്തില്‍ നിന്ന് മത്സരിപ്പിക്കുമെന്നും ബിജെപി അറിയിച്ചിരുന്നു….

Read More

ജാതി സെൻസസ് വിഷയത്തിൽ കോൺഗ്രസിനെ പരിഹസിച്ച് അഖിലേഷ് യാദവ് .

ലക്നൗ:ജാതി സെൻസസിനെതിരെ അഖിലേഷ് യാദവ് .കോൺഗ്രസിനെ പരിഹസിച്ച് സമാജ്‌വാദി പാർട്ടി (എസ്‌പി) തലവൻ അഖിലേഷ് യാദവ്. തങ്ങളുടെ ഭരണത്തിൻ കീഴിലുള്ള എല്ലാ സംസ്ഥാനങ്ങളിലും ജാതി സെൻസസ് നടത്തുമെന്ന പാർട്ടിയുടെ അടുത്തിടെയുള്ള പ്രഖ്യാപനത്തെയാണ് അഖിലേഷ് പരിഹസിച്ചത്. പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’യിൽ കോൺഗ്രസിന്റെ സഖ്യകക്ഷിയായ യാദവ്, ജാതി സെൻസസ് നീക്കം ഒരു “അത്ഭുതം” ആണെന്ന് പറഞ്ഞു. “ഇപ്പോൾ കോൺഗ്രസ് പാർട്ടി ജാതി സെൻസസ് ആവശ്യപ്പെടുന്നത് ഒരു അത്ഭുതമാണ്.  അവർ അന്വേഷിക്കുന്ന  വോട്ട് ഇപ്പോൾ അവരുടെ പക്കലില്ലെന്ന് നന്നായി അറിയാം,” യാദവ്…

Read More

ഹമാസിനെ വിമർശിച്ച് രാഹുൽ ഗാന്ധിയുടെ പോസ്റ്റ് .

ന്യൂഡൽഹി:’നിരപരാധികളായ ഇസ്രായേലികളെ കൊന്ന ഹമാസിന്റെ നടപടി അപലപനീയം’; രാഹുല്‍ ഗാന്ധി. ഇസ്രായേല്‍-ഫലസതീൻ സംഘര്‍ഷത്തില്‍ അപലപിച്ച്‌ രാഹുല്‍ ഗാന്ധി. ഗസ്സയിലെ കൂട്ടകുരുതിയതെയും ഹമാസ് ആക്രമണത്തെയും രാഹുല്‍ കുറ്റപ്പെടുത്തി.കുട്ടികള്‍ ഉള്‍പ്പടെ ആയിരക്കണക്കിന് നിരപരാധികളെയാണ് കൊന്നൊടുക്കുന്നത്. ഭക്ഷണം വെള്ളവും വൈദ്യുതിയും നിഷേധിക്കുന്നത് മാനവരാശിക്കെതിരായ കുറ്റം. നിരപരാധികളായ ഇസ്രായേലികളെ കൊന്നതും ബന്ദികളാക്കിയതും കുറ്റകരമാണെന്നും ഫലസതീൻ ഇസ്രായേല്‍ സംഘര്‍ഷത്തിന് അറുതിയാകണമെന്നും രാഹുല്‍ ഗാന്ധി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

Read More

സ്വവര്‍ഗ വിവാഹത്തിന് നിയമ സാധുതയില്ല.

ന്യൂഡല്‍ഹി: സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കാനുള്ള ഹര്‍ജികളില്‍ വെവ്വേറ വിധികള്‍ പ്രസ്താവിച്ച്‌ സുപ്രീം കോടതി.ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. ഇതില്‍ ചീഫ് ജസ്റ്റിസും, ജസ്റ്റിസ് സഞ്ജയ് കൗളും മാത്രമാണ് ഹര്‍ജിയെ അനുകൂലിച്ചത്. ജസ്റ്റിസുമാരായ രവീന്ദ്ര ഭട്ട്, നരസിംഹ, ഹിമ കോലി എന്നിവര്‍ എതിര്‍ത്തു. ജഡ്ജിമാര്‍ക്കിടയില്‍ യോജിപ്പും വിയോജിപ്പുണ്ടെന്ന് ചീഫ് ജസ്റ്റിസ് നേരത്തെ അറിയിച്ചിരുന്നു. സ്വവര്‍ഗ വിവാഹം നഗരങ്ങളിലെ വരേണ്യ വര്‍ഗത്തിന്റെ മാത്രം ആവശ്യമല്ല. പാടത്ത് ജോലി ചെയ്യുന്ന സ്ത്രീകളുടെ കൂടി…

Read More

ഇന്ത്യയിലെ 100% പേരും ഇസ്രായേലിനെ പിന്തുണയ്ക്കുന്നില്ല ;ശരത് പവാർ .

ഡല്‍ഹി: ഇസ്രായേല്‍-ഫലസ്തീൻ സംഘര്‍ഷം സംബന്ധിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും വിദേശകാര്യമന്ത്രാലയത്തിന്റേയും നിലപാടുകള്‍ തമ്മില്‍ വൈരുദ്ധ്യമുണ്ടെന്ന് എൻ.സി.പി അധ്യക്ഷൻ ശരത് പവാര്‍.ഇന്ത്യ 100 ശതമാനവും ഇസ്രായേലിനെ പിന്തുണക്കുമെന്ന് വിശ്വസിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവന തെളിയിക്കുന്നത് ഫലസ്തീനേയും ഇന്ത്യ പിന്തുണക്കുന്നുണ്ടെന്നാണ്. അത് നമ്മള്‍ തുടരും. പക്ഷേ തീവ്രവാദത്തിനെതിരാണ് ഇന്ത്യ. എന്നാല്‍, പ്രധാനമന്ത്രിയുടെ പ്രസ്താവന 100 ശതമാനവും ഇസ്രായേലിനെ പിന്തുണക്കുന്നത് പോലെയാണെന്നും അദ്ദേഹം പറഞ്ഞു.ഇസ്രായേല്‍-ഫലസ്തീൻ വിഷയം ഗൗരവകരമായ ഒന്നാണ്. ഇക്കാര്യത്തില്‍ അറബ് രാജ്യങ്ങളുടെ നിലപാട് കൂടി ഇന്ത്യ പരിഗണിക്കണമെന്നും ശരത്…

Read More

യു എ പി എ കേസ് ;ന്യൂസ് ക്ലിക്ക് ഹർജി ഹൈക്കോടതി തള്ളി.

ന്യൂഡൽഹി:വിചാരണക്കോടതി ഉത്തരവിനെതിരെ ന്യൂസ് ക്ലിക്ക് സ്ഥാപകനും എഡിറ്റര്‍ ഇന്‍ ചീഫുമായ പ്രബീര്‍ പുരകായസ്തയും എച്ച്‌ ആര്‍ തലവന്‍ അമിത് ചക്രവര്‍ത്തിയും നല്‍കിയ ഹര്‍ജികള്‍ ഡല്‍ഹി ഹൈക്കോടതി തള്ളി.ചൈന അനുകൂല പ്രചരണത്തിന് പണം കൈപ്പറ്റിയെന്ന് ആരോപിച്ച്‌ രജിസ്റ്റര്‍ ചെയ്ത യുഎപിഎ കേസില്‍ ഏഴ് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ട ഉത്തരവിനെതിരെയാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ്‌ തുഷാര്‍ റാവു ഗഡേല വിചാരണക്കോടതി ഉത്തരവ് റദ്ദ് ചെയ്യാന്‍ തക്കതായ കാരണം കാണുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവരുടെയും ഹര്‍ജി…

Read More

മെറ്റയും ഗൂഗിളും കേന്ദ്ര ഗവൺമെന്റിന് അനുകൂലമായി പ്രവർത്തിക്കുന്നു; ഇന്ത്യ മുന്നണി.

ന്യൂഡൽഹി: രാജ്യത്ത് വർഗീയ വിദ്വേഷം വളർത്തുന്നതിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ പങ്ക് ആരോപിച്ച് പ്രതിപക്ഷ ഇന്ത്യ ബ്ലോക്ക് മെറ്റാ സിഇഒ മാർക്ക് സക്കർബർഗിനും ഗൂഗിൾ സിഇഒ സുന്ദർ പിച്ചിക്കും കത്തയച്ചു. വാഷിംഗ്ടൺ പോസ്റ്റ് ഇത്തരത്തിലുള്ള ആരോപണ വാർത്ത പുറത്തുവിട്ടതിനുശേഷം ആണ് ഇന്ത്യ മുന്നാടിയുടെ നടപടി. ഫെയ്‌സ്ബുക്ക്, വാട്ട്‌സ്ആപ്പ്, യൂട്യൂബ് എന്നിവ രാജ്യം ഭരിക്കുന്ന ബി.ജെ.പിയോടും നരേന്ദ്ര മോദി ഭരണത്തോടും പക്ഷപാതം കാണിക്കുന്നതായി ആരോപിച്ചതിന് പിന്നാലെയാണ് കത്തുകൾ.പ്രതിപക്ഷ നേതാക്കള്‍ പങ്കുവയ്ക്കുന്ന പോസ്റ്റുകള്‍ മെറ്റ അടിച്ചമര്‍ത്തുന്നെന്നും ഒരു സ്വകാര്യ വിദേശ…

Read More

ഹമാസിന്റെത് ഭീകരാക്രമണം പക്ഷേ പ്രധാനമന്ത്രിയുടെ നിലപാട് അപൂർണം; ശശി തരൂർ .

ന്യൂഡല്‍ഹി: നിരപരാധികളെ കൊലപ്പെടുത്തിയ ഹമാസിന്റെ നടപടി ന്യായീകരിക്കാനാകുന്നതല്ലെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തിരൂര്‍ എം.പി.ഹമാസ് ഇസ്രായേലിനെതിരെ നടത്തിയത് ഭീകരാക്രമമാണ്. ഇസ്രായേല്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച പ്രധാനമന്ത്രിയുടെ നിലപാട് മാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇസ്രയേലിനെ മാത്രം പിന്തുണയ്ക്കുന്ന നിലപാട് അപൂര്‍ണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാലസ്‌തീൻ ജനത വളരെ ബുദ്ധിമുട്ടുന്ന ഒരു സാഹചര്യമാണ് നിലവിലുള്ളത്. അവരുടെ മേഖലയിലേക്കുള്ള അധിനിവേശവും ജൂതരെ വ്യാപകമായി പാര്‍പ്പിക്കുന്നതും വര്‍ഷങ്ങളായി തടസ്സമില്ലാതെ തുടരുകയാണ്.ഈ വിഷയത്തില്‍ ഇന്ത്യ കാലങ്ങളെ സ്വീകരിച്ചു വരുന്ന നിലപാട് വളരെ വ്യക്തമാണ്. ഇസ്രയേലികളും പാലസ്തീനികളും…

Read More

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനലിനെ പാക്കിസ്ഥാനിൽവെടിവെച്ച് കൊന്നു.

പത്താൻകോട്ട് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ഭീകരരിൽ ഒരാളുമായ ഷാഹിദ് ലത്തീഫ് ബുധനാഴ്ച പാക്കിസ്ഥാനിലെ സിയാൽകോട്ടിൽ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. 41 കാരനായ ഷാഹിദ് ലത്തീഫ് നിരോധിത ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് (ജെഇഎം) അംഗവും 2016 ജനുവരി രണ്ടിന് ആരംഭിച്ച പത്താൻകോട്ട് ആക്രമണത്തിന്റെ പ്രധാന സൂത്രധാരനുമാണ്. സിയാൽകോട്ടിൽ നിന്നുള്ള ആക്രമണം ഏകോപിപ്പിച്ചതും അത് നടപ്പാക്കാൻ നാല് ജെയ്‌ഷെ ഇഎം ഭീകരരെ പത്താൻകോട്ടിലേക്ക് അയച്ചതും ഇയാളായിരുന്നു.

Read More