ഇംഫാൽ വിമാനത്താവളത്തിന് സമീപം ഡ്രോൺ പറന്നതായി സംശയം ;വ്യോമസേന വിമാനങ്ങളെ അയച്ചു.

ഇംഫാൽ : മണിപ്പൂരിലെ ഇംഫാൽ വിമാനത്താവളത്തിന് സമീപം അൺഐഡിന്റിഫൈഡ് ഫ്ളയിങ് ഒബ്‌ജക്റ്റ് (യുഎഫ്‌ഒ) സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യൻ വ്യോമസേന യുദ്ധവിമാനങ്ങൾ അയച്ചു. കൂടുതൽ പരിശോധനയ്ക്കായാണ് റാഫേൽ യുദ്ധവിമാനങ്ങൾ അയച്ചത്. എന്നാൽ ഹസിമാര എയർ ബേസിൽ നിന്ന് വിക്ഷേപിച്ച വിമാനങ്ങൾക്ക് ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ഉന്നത വൃത്തങ്ങൾ ഇന്ത്യാ ടുഡേയോട് പറഞ്ഞു.ആദ്യത്തെ വിമാനം ബേസിലേക്ക് മടങ്ങിയെങ്കിലും, കൂടുതൽ പരിശോധനയ്ക്കായി പ്രദേശത്ത് വിന്യസിച്ച രണ്ടാമത്തെ വിമാനത്തിനും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ അസ്വാഭാവിക സാഹചര്യം കണക്കിലെടുത്ത് പ്രദേശത്ത് വ്യോമ…

Read More

മണിപ്പൂരിൽ5 സായുധ സംഘങ്ങൾക്ക് കേന്ദ്രം നിരോധനം ഏർപ്പെടുത്തി.

മണിപ്പൂരിലെ ഒമ്പത് മെയ്‌തേയി തീവ്രവാദ സംഘടനകളെ കേന്ദ്രം നിരോധിച്ചു.സംഘടനകളെ അഞ്ച് വര്‍ഷത്തേക്ക് വിലക്കി ആഭ്യന്തര മന്ത്രാലയം. ഇവയെ യുഎപിഎയ്ക്ക് കീഴില്‍ ‘നിയമവിരുദ്ധ സംഘടനകള്‍’ ആയി കണക്കാക്കിയാണ് കേന്ദ്രത്തിന്റെ തീരുമാനം. വിഘടനവാദ, അട്ടിമറി, തീവ്രവാദ, അക്രമ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനാണ് നിരോധനം. ഈ സംഘടനകള്‍ ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും എതിരായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുവെന്നും ആഭ്യന്തര മന്ത്രാലയം ആരോപിക്കുന്നു. ‘1967ലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (പ്രിവന്‍ഷന്‍) ആക്ടിന്റെ (1967 ലെ 37) സെക്ഷന്‍ 3-ന്റെ ഉപവകുപ്പ് (1) നല്‍കുന്ന അധികാരങ്ങള്‍ വിനിയോഗിച്ച്, എട്ട് മെയ്‌തേയ്…

Read More

പാർട്ടി മാറ്റം സജീവം; രാജസ്ഥാനിൽ കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് .

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന സംസ്ഥാനങ്ങളില്‍ നേതാക്കളുടെ കൂറുമാറ്റം തുടരുന്നു. രാജസ്ഥാനില്‍ മുൻമന്ത്രി രാം ഗോപാല്‍ ഭൈരവും മുൻ എംഎല്‍എ അശോക് തൻവറും കോണ്‍ഗ്രസ് വിട്ട് ബിജെപിക്കൊപ്പം ചേര്‍ന്നത് ഇന്നലെയാണ്.ഇരു നേതാക്കള്‍ക്കുമൊപ്പം ഒട്ടേറെ പ്രവര്‍ത്തകരും ബിജെപി സംസ്ഥാന അധ്യക്ഷൻ സി.പി. ജോഷിയുടെയും ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ രാജ്യവര്‍ധൻ സിംഗ് റാത്തോഡിന്‍റെയും സാന്നിധ്യത്തില്‍ ബിജെപിയില്‍ ചേര്‍ന്നു. രാജസ്ഥാനില്‍ മുന്‍ മന്ത്രിയും എംഎല്‍എയുമാണെങ്കില്‍ തെലുങ്കാനയില്‍ കോണ്‍ഗ്രസ് വക്താവ് പല്‍വായ് ശ്രവന്തിയാണ് ബിജെപിലേക്കു ചേക്കേറിയത്. ഔദ്യോഗിക പദവികളില്‍നിന്നു രാജിവച്ചതായി അവര്‍ ഇന്നലെ…

Read More

യുഎസ്സ്റ്റേസ്റ്റേറ്റ് സെക്രട്ടറി ഇന്ത്യയിൽ എത്തി.

ന്യൂഡൽഹി:യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ ഇന്ത്യയിലെത്തി. നവംബർ 9-10 തീയതികളിൽ നടക്കുന്ന ഇന്ത്യ-യുഎസ് 2+2 മന്ത്രിതല ചർച്ചയിൽ പങ്കെടുക്കാനാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ഇന്ത്യയിലെത്തിയത്. ആന്റണി ബ്ലിങ്കെൻ ഇന്ത്യ-യുഎസ് 2+2 മന്ത്രിതല ചർച്ചയിൽ സഹ അധ്യക്ഷനാകും. ഇന്ത്യ-യുഎസ് സമഗ്ര ആഗോള തന്ത്രപരമായ പങ്കാളിത്തത്തിന് അദ്ദേഹത്തിന്റെ സന്ദർശനം കൂടുതൽ ഉത്തേജനം നൽകുമെന്ന് ബ്ലിങ്കെനെ സ്വാ​ഗതം ചെയ്തുകൊണ്ട് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. 2+2 മന്ത്രിതല ചർച്ചയിൽ യുഎസും ഇന്ത്യയും തമ്മിലുള്ള സുരക്ഷാ സഹകരണവും പങ്കാളിത്തവും…

Read More

മഹുവ മൊയ്‌ത്രയുടെ ലോക്‌സഭാ അംഗത്വം റദ്ദാക്കണം; പാർലമെന്റ് എത്തിക്സ് കമ്മറ്റി.

ന്യൂഡൽഹി:തൃണമൂൽ കോൺഗ്രസ് (ടിഎംസി) എംപി മഹുവ മൊയ്‌ത്രയുടെ ലോക്‌സഭാ അംഗത്വം റദ്ദാക്കണമെന്ന് പാർലമെന്റിന്റെ എത്തിക്‌സ് കമ്മിറ്റി ശുപാർശ ചെയ്‌തു.  കൈക്കൂലി ആരോപണവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം നടക്കുന്നതിനിടെയാണ് ഈ നിർദേശം.വ്യവസായി ദർശൻ ഹിരാനന്ദാനിയുടെ നിർദ്ദേശപ്രകാരം മഹുവ പാർലിമെന്റിൽ അദാനി ഗ്രൂപ്പിനേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ലക്ഷ്യമിട്ട് ചോദ്യങ്ങൾ ചോദിക്കുകയും, അതിനായി പണവും സമ്മാനങ്ങളും കൈപ്പറ്റുകയും ചെയ്‌തുവെന്നാണ് ആരോപണം. ഈ ആരോപണങ്ങൾ ലോക്‌സഭയുടെ എത്തിക്‌സ് കമ്മിറ്റി പരിശോധിക്കുകയായിരുന്നു.എന്നാൽ മഹുവ മൊയ്ത്ര ഈ ആരോപണങ്ങൾ നിഷേധിച്ചു. തനിക്കെതിരെ അപകീർത്തികരമായ പ്രചാരണം നടത്തിയതിന്  ബിജെപി…

Read More

ഡൽഹിയിലെ വായു മലിനീകരണം; വടിയെടുത്ത് സുപ്രീംകോടതി.

ഡല്‍ഹി: കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് തടയാന്‍ സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതി നിര്‍ദ്ദേശം. നാല് സംസ്ഥാനങ്ങള്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പഞ്ചാബ്, ഡല്‍ഹി, യുപി, രാജസ്ഥാന്‍ സര്‍ക്കാരുകളോടാണ് വൈക്കോല്‍ കത്തിക്കുന്നത് തടയണമെന്ന് നിര്‍ദേശിച്ചിട്ടുള്ളത്. കോടതി നിര്‍ദേശം നടപ്പാക്കാന്‍ ഡിജിപിമാരുടെയും ചീഫ് സെക്രട്ടറിയുടെയും മേല്‍നോട്ടത്തില്‍ പ്രാദേശിക എസ്എച്ച്ഒയെ ചുമതലപ്പെടുത്തി. ഇതൊരു രാഷ്ട്രീയ യുദ്ധക്കളമല്ലെന്നും സുപ്രീം കോടതി. വായു മലിനീകരണ വിഷയത്തിലെ രാഷ്ട്രീയ കുറ്റപ്പെടുത്തല്‍ കളി അവസാനിപ്പിക്കണമെന്നും കോടതി പറഞ്ഞു. ഡല്‍ഹിയിലെ വായു മലിനീകരണത്തില്‍ ആശങ്ക ഉയരുന്നതിനിടെയാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. വൈക്കോല്‍…

Read More

ഡൽഹി ക്യാബിനറ്റ് മന്ത്രിയും എഐപി നേതാവുമായ രാജകുമാർ ആനന്ദിന്റെ വസതിയിൽ ഇ ഡി റെയ്ഡ്.

ന്യൂഡൽഹി:കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഡല്‍ഹി ക്യാബിനറ്റ് മന്ത്രിയും ആം ആദ്മി പാര്‍ട്ടി (എഎപി) നേതാവുമായ രാജ് കുമാര്‍ ആനന്ദിന്റെ വസതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ്. ആനന്ദിന് ഹവാല ഇടപാടില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് നീക്കം. മന്ത്രിയുമായി ബന്ധമുള്ള 12 ഓളം ഇടങ്ങളിലാണ് റെയ്ഡ് പുരോഗമിക്കുന്നത് .കസ്റ്റംസ് കേസിലാണ് റെയ്ഡ്. അതേസമയം കേസുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെ ഒമ്പത് സ്ഥലങ്ങളില്‍ അന്വേഷണ ഏജന്‍സി റെയ്ഡ് നടത്തുന്നുണ്ട്. മന്ത്രിയുടെ ഡല്‍ഹിയിലെ സിവില്‍ ലൈന്‍സ് ഏരിയയിലും മറ്റ് ചില സ്ഥലങ്ങളിലും റെയ്ഡ് നടക്കുന്നുണ്ടെന്നാണ് വിവരം….

Read More

വൻ ഡാറ്റ ചോർച്ച ; ചോർന്നത് 81 കോടി ഇന്ത്യക്കാരുടെ വ്യക്തി വിവരങ്ങൾ .

ന്യൂഡൽഹി:രാജ്യത്തെ 81.5 കോടി ഇന്ത്യക്കാരുടെ വ്യക്തി വിവരങ്ങള്‍ ഡാര്‍ക്ക് വെബിലൂടെ പുറത്ത്. ഇത് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഡാറ്റാ ചോര്‍ച്ചയാണെന്നാണ് അവകാശവാദം. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) ഡാറ്റാബേസില്‍ നിന്നാണ്വിവരങ്ങൾ ചോർന്നു എന്നാണ് കരുതുന്നത്.  സൈബര്‍ സുരക്ഷയിലും ഇന്റലിജന്‍സിലും വൈദഗ്ധ്യമുള്ള അമേരിക്കന്‍ ഏജന്‍സിയായ റെസെക്യൂരിറ്റിയാണ് ഡാറ്റാ ലംഘനത്തിന്റെ പ്രാഥമിക കണ്ടെത്തല്‍ നടത്തിയത്.അതേസമയം ചോര്‍ച്ചയുടെ പ്രഭവകേന്ദ്രം ഇപ്പോഴും അജ്ഞാതമാണ്. മോഷ്ടിച്ച വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ പരസ്യം ചെയ്ത വിവരം ‘pwn0001’ എന്ന യൂസര്‍നെയിമിലുള്ള ഒരു…

Read More

മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്.  ഇഡി നോട്ടീസ്.

ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടീസ്.നവംബര്‍ രണ്ടിന് ഹാജരാകാനാണ് നോട്ടീസ്. കേസില്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് തള്ളിയിരുന്നു. അടുത്ത 6-8 മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ പ്രോസിക്യൂഷന്‍ പ്രതിജ്ഞാബദ്ധരാണെന്നും അടുത്ത മൂന്ന് മാസം നടപടികള്‍ മന്ദഗതിയില്‍ നീങ്ങുകയാണെങ്കില്‍ സിസോദിയക്ക് ജാമ്യത്തിന് അപേക്ഷിക്കാമെന്നും കോടതി വ്യക്തമാക്കി.സിസോദിയയുടെ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ കെജ്‌രിവാളും ഉടൻ അറസ്റ്റിലാകുമെന്ന് ബിജെപി എംപി മനോജ് തിവാരി അവകാശപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം…

Read More

കേരളത്തിൽബോംബ് സ്ഫോടനം;തീവ്രവാദി അക്രമമെന്ന് സൂചന.

കേരളത്തിൽ ബോംബ് സ്ഫോടനം.സ്ഫോടനം നടന്നത് കളമശ്ശേരി കൺവെൻഷൻ സെൻററിൽ കളമശ്ശേരിയിൽ യഹോവസാക്ഷികളുടെ കൺവെൻഷൻ സെന്ററിൽ സ്ഫോടനത്തിന്റെ അന്വേഷണ കേന്ദ്ര ഏജൻസിക്ക് . എൻ ഐ എ ആണ് കേസ് അന്വേഷിക്കുന്നത്. ടിഫിൻ ബോക്സിൻ വെച്ച ബോംബാണ് പൊട്ടിയത് എന്നാണ് പ്രാഥമിക നിഗമനം. ഐഐഡിയുടെ അവശിഷ്ടങ്ങളും സംഭവ സ്ഥലത്ത് നിന്നും കണ്ടെത്തി. കളമശ്ശേരിയിലെ സാമ്ര ഇന്റർനാഷണൽ കോൺവൻഷൻ സെൻററിൽ ഇന്ന് രാവിലെയാണ് സ്ഫോടനമുണ്ടായത്. ഒരാൾ കൊല്ലപ്പെടുകയും 35 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഫയർഫോഴ്‌സ് അടക്കമുള്ള റെസ്‌ക്യൂ സംഘം രക്ഷാപ്രവർത്തനം…

Read More